Tuesday 24 May 2022 03:14 PM IST

പനകൊണ്ടുള്ള പതിനഞ്ച് തൂണുകൾ, പറമ്പിൽ പുതിയ കുളം... ഈ വീട് വേറെ ലെവൽ

Sreedevi

Sr. Subeditor, Vanitha veedu

Ochira 1

രണ്ട് വർഷത്തിലേറെയായി നാലുകെട്ട് എന്ന സ്വപ്നത്തിനു പിന്നാലെയായിരുന്നു ഓച്ചിറയിലെ രഞ്ജിത് മോഹൻ. കുറേവീടുകൾ പോയിക്കണ്ടു, കുറേ പഠിച്ചു. ആ അധ്വാനത്തിന്റെയും അലച്ചിലിന്റെയും ഫലമാണ് രഞ്ജിത്തിന്റെയും ചാരുലതയുടെയും പുതിയ വീട്.

Ochira2

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് നാലുകെട്ടിന് വാസ്തുപ്രകാരമുള്ള കണക്കുകൾ കൊടുത്തത്. എലിവേഷനും അദ്ദേഹം തന്നെ തയാറാക്കി. അതിനുശേഷമുള്ള ജോലികളെല്ലാം നാട്ടിലെ ഒരു കോൺട്രാക്ടർക്ക് ലേബർ കോൺട്രാക്ട് കൊടുക്കുകയായിരുന്നു. വടക്കോട്ട് ദർശനമായ വീട് ആണെങ്കിലും പൂർണമായും വടക്കിനി ശൈലിയിലുള്ള പ്ലാൻ അല്ലെന്ന് രഞ്ജിത്ത് പറയുന്നു. നാല് വശത്തെ കെട്ടുകളെയും പ്രത്യേകം ഓരോ ബ്ലോക്കുകളാക്കി എല്ലാം നടുമുറ്റത്തേക്ക് ദർശനമാക്കി പണിതു. നാലുകെട്ടിൽ പതിവുള്ള ഇടനാഴികളും മുറികൾക്കിടയിലുള്ള ഭിത്തികളുംഒഴിവാക്കി പുതിയ ജീവിതസാഹചര്യങ്ങൾ കണക്കിലെടുത്താണ് പ്ലാൻ തയാറാക്കിയത്.

Ochira3

മുറികളുടെ മുകളിൽ വരുന്നഭാഗങ്ങൾ മാത്രം ഫ്ലാറ്റ്ആക്കി വാർത്തു. വീടിനു മുൻവശത്തെയും നടുമുറ്റത്തെയും വരാന്തയിലെ മേൽക്കൂര തടിയുടെ ഫ്രെയിം കൊണ്ടുനിർമിച്ച് മുകളിൽ ഓടിടുകയാണ് ചെയ്തത്. അതിന്റെ തുടർച്ചയായി മെറ്റൽഫ്രെയിം ഉണ്ടാക്കി മുറികൾക്കു മുകളിൽ ട്രസ്സ്ഇട്ടു. പഴയ ഓട് വാങ്ങി കഴുകി വൃത്തിയാക്കി മുകളിൽ വിരിച്ചു.

Ochira5

പാലക്കാടുനിന്ന് പണിയിച്ചു വാങ്ങിയ പനകൊണ്ടുള്ള തൂണുകളാണ് വീടിന്റെ മറ്റൊരു പ്രത്യേകത. വീട്ടിലെ 15 തൂണുകളും പനകൊണ്ടുള്ളതാണ്. രണ്ട്കസേരകളും പനകൊണ്ട്നിർമിച്ചു. ഈയൽവാക എന്നതടികൊണ്ടാണ് ജനൽÐവാതിൽഫ്രെയിമുകൾ നിർമിച്ചത്. ആഞ്ഞിലിപോലുള്ളനാടൻതടികൾ കൊണ്ട് മറ്റ്തടിപ്പണികളും ചെയ്തു. ഇഷ്ടികകൊണ്ടാണ് ഭിത്തികളുടെ നിർമ്മാണം.

വീടിനു വിസ്തീർണം 2250 ചതുരശ്രയടിയുണ്ടെങ്കിലും കൂടുതൽഭാഗം കോമൺഏരിയയാക്കി മാറ്റി. രഞ്ജിത്തും ചാരുലതയും രണ്ട്കുട്ടികളും അമ്മയുമടങ്ങുന്ന ചെറിയകുടുംബത്തിന് കിടപ്പുമുറികൾ മൂന്നെണ്ണം മതി എന്നു തീരുമാനിച്ചു. ഭാവിയിൽ പടിഞ്ഞാറ്റിയുടെ ഒരുഭാഗം കിടപ്പുമുറിയാക്കാനുള്ള സൗകര്യമുണ്ട്.

Ochira4

നാലുകെട്ട്മാത്രമല്ല, പറമ്പിൽ കണക്കുകൾ അനുസരിച്ച് ഉഗ്രനൊരു കുളവും നിർമിച്ചു രഞ്ജിത്ത്. കുളത്തിന്റെ കണക്കുകളും കാണിപ്പയ്യൂർതന്നെയാണ്നൽകിയത്. അതിര് വരെയെത്തുമെങ്കിലും 35 സെന്റ്ഉള്ളതിനാലാണ് ആ ആഗ്രഹം നിറവേറിയത്.

കുട്ടികൾ ചെറുതായതിനാൽ അകത്തളഅലങ്കാരം കാര്യമായൊന്നും ചെയ്തില്ല. കുട്ടികളുടെ കുസൃതിക്കാലം കഴിഞ്ഞ് അകത്തളത്തിനു മോടികൂട്ടാം എന്ന തീരുമാനത്തിലാണ് രഞ്ജിത്തും ചാരുലതയും.

Tags:
  • Architecture