Saturday 22 June 2019 10:52 AM IST : By സ്വന്തം ലേഖകൻ

പത്ത് ദിവസം, അഞ്ച് ലക്ഷം! വെള്ളപ്പൊക്കവും കാറ്റും പ്രതിരോധിക്കുന്ന ‘സൂപ്പർ ഹോം’; ചിത്രങ്ങൾ

lc

സാമൂഹ്യപ്രവർത്തകയായ ഉമാപ്രേമൻ എപ്പോഴും വ്യത്യസ്തയാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ പ്രളയത്തിനുശേഷം ഉമാപ്രേമൻ നിർമിച്ച വീടുകളും വ്യത്യസ്തമാണ്. ചെലവുകുറഞ്ഞതും വേഗം നിർമിക്കാവുന്നതുമായ വീടുകൾ ഫാക്ടറി നിർമിതമായ ടിപിഐ ബോർഡ്കൊണ്ടാണ് നിർമിച്ചത്. മനസ്സിലെ ആശയം വീടാക്കി മാറ്റാൻ സഹായിച്ചത് ആസ്റ്റർ എന്റർപ്രൈസസും എൻജിനീയർ ശ്രീ ശങ്കറും. 490 ചതുരശ്രയടിയുള്ള ഈ വീടിന് ചെലവ് അഞ്ച് ലക്ഷം രൂപ. പത്ത് ദിവസം കൊണ്ട് പണി തീർന്നു. വെള്ളപ്പൊക്കത്തെയും കാറ്റിനെയുമെല്ലാം പ്രതിരോധിക്കാനുള്ള ശേഷി എടുത്തുപറയേണ്ടതാണ്.

lc2

സ്റ്റീൽ ബീമിൽ ഉറപ്പിച്ചിരിക്കുന്ന വീട് കാഴ്ചയ്ക്കും മനോഹരമാണ്. ടിപിഐ ബോർഡ് തന്നെയാണ് വീടിന്റെ അടിത്തറയും ഭിത്തിയും മേൽക്കൂരയുമെല്ലാം. ഭിത്തി സ്ഥാപിക്കുമ്പോൾത്തന്നെ വയറിങ്ങിനും പ്ലമിങ്ങിനുമുള്ള പൈപ്പുകൾ ഉള്ളിൽസ്ഥാപിച്ചു. രണ്ട് കിടപ്പുറിയും ബാത്റൂമും മറ്റെല്ലാ സൗകര്യങ്ങളുമുള്ള ഇത്തരം വീടുകൾ ഇനി നമ്മുെട നാട്ടിൽ കൂടുതൽ കാണാം.

lc7

 കൂടുതൽ ചിത്രങ്ങൾ

1.

lc3

2.

lc5
lc1