Monday 17 August 2020 03:28 PM IST

കുട്ടികളുടെ മുറി ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

Ali Koottayi

Subeditor, Vanitha veedu

2

കുട്ടികൾ അതിവേഗമാണ് വളരുക. അവരുടെ ശീലങ്ങളും ഇഷ്ടങ്ങളും താല്പര്യങ്ങളും വേഗം മാറും പ്രായത്തിനനുസരിച്ച് ഇവയ്ക്കെല്ലാം മാറ്റം വരും. കുട്ടികളുടെ മുറി ഒരുക്കുമ്പോൾ ഇത്  മുന്നിൽ കണ്ടുകൊണ്ടാണ് ഒരുക്കേണ്ടത്. അവർ വളരുന്നതിനനുസരിച്ച് മുറിക്കും മാറ്റം വരുത്താവുന്ന രീതിയിൽ ക്രമീകരിക്കണം. അത്തരത്തിലുള്ള ഫർണിച്ചർ ആണ് ക്രമീകരിക്കേണ്ടത് അപ്പാർട്ട്മെന്റുകളിൽ സ്റ്റഡി ഏരിയ അവരുടെ മുറിയിൽതന്നെ ക്രമീകരിക്കാറുണ്ട്. സ്ഥലസൗകര്യം ഉള്ളവർ രക്ഷിതാക്കളുടെ ശ്രദ്ധ പെട്ടെന്ന് എത്തുന്നിടത്ത് സ്റ്റഡി ഏരിയ നൽകാം. മുറിക്കുള്ളിൽ വായിച്ചിരിക്കാൻ കസേരയും ടേബിളും നൽകണം. അവരുടെ ടോയ്സും, ഡ്രസ്സും സൂക്ഷിക്കാൻ അലമാരയും ഷെൽഫും  ഒരുക്കണം.

1

ചുമരിൽ മുഴുവൻ കാർട്ടൂൺ കഥാപാത്രങ്ങളും ചിത്രങ്ങളും നിറയ്ക്കുന്നത് ഒരു കാലത്ത് ട്രെൻഡ് ആയിരുന്നു. ഒരു ഭിത്തി മാത്രം കുട്ടികളുടെ ഇഷ്ട നിറമോ കഥാപാത്രങ്ങളാ  വാൾപേപ്പറിൽ നൽകുന്ന  രീതിയിലേക്ക് മാറിയിട്ടുണ്ട്. ആൺകുട്ടികൾക്ക് നീല, പെൺകുട്ടികൾക്ക് പിങ്ക്  എന്നതായിരുന്നു മുൻപുണ്ടായിരുന്ന നിറങ്ങൾ. പുതിയ കാലത്ത് പ്രത്യേക നിറം ഇല്ലാതായിരിക്കുന്നു. അവരുടെ ഇഷ്ടം അറിഞ്ഞു വാൾപേപ്പർ നൽകി ക്രമീകരിക്കാം. വളരുന്നതിനനുസരിച്ച് മാറ്റം വരുത്താം.  ഒന്നിൽ കൂടുതൽ കുട്ടികളുള്ളിടത്ത്  ബങ്ക് ബെഡ് ഉപയോഗിക്കാം. കുട്ടികളുടെ മുറി ആയതുകൊണ്ട് ചെറുത് മതിയെന്ന ധാരണ വേണ്ട. വലുപ്പമുള്ളതും കാറ്റും വെളിച്ചവും യഥേഷ്ടം കിട്ടുന്നതുമായിരിക്കണം. മാസ്റ്റർ ബെഡ്റൂമിന് അടുത്തുതന്നെ അവരുടെ മുറിയും ഒരുക്കുന്നത്  രക്ഷിതാക്കളുടെ ശ്രദ്ധ കിട്ടാൻ സഹായിക്കും.
കടപ്പാട്: ഷെൽന നിഷാദ്, ആർക്കിടെക്ട്

3