എൻജിനീയറിങ് കഴിഞ്ഞ് ഐടി ജോലി നോക്കിയിരുന്ന സ്വർണിമ ഇന്റീരിയർ ഡിസൈനിങ്ങിലേക്കെത്തുന്നത് ഇഷ്ടം കൊണ്ടാണ്. നേവൽ ഓഫിസറായ ഭർത്താവിന്റെ ജോലിക്കനുസരിച്ച് ഒട്ടേറെ വീടുകൾ മാറേണ്ടി വന്നപ്പോൾ അവയെല്ലാം ഒ രുക്കിയത് സ്വർണിമയാണ്. അങ്ങനെയാണ് സുഹൃത്തിന്റെ ബുട്ടീക് ഡിസൈൻ ചെയ്യാൻ ക്ഷണം ലഭിക്കുന്നത്. അതോടെ തന്റെ വഴി തിരിച്ചറിഞ്ഞ സ്വർണിമ ഡിസൈനിങ് കോഴ്സ് ചെയ്ത് സജ്ജയായി. യാദൃച്ഛികമായി അതേ സ മയം സ്വന്തം വീട് പുതുക്കാനുള്ള സാഹചര്യം വന്നതോടെ അത് ആദ്യ പ്രോജക്ട് ആയി മാറി.
Living Area
മിഡ് സെഞ്ച്വറി മോഡേൺ എന്ന ഡിസൈനിങ് ശൈലിയിലാണ് ലിവിങ്, ഡൈനിങ്, മാസ്റ്റർ ബെഡ്റൂം എന്നിവ ഒരുക്കിയത്. ചൂരൽ, ജൂട്ട്, മെറ്റൽ, തടി എന്നിവയുടെ ഉപയോഗത്തിലൂടെ ലിവിങ്ങിന് എർത്തി ടെക്സ്ചർ കൈവന്നു. പച്ച നിറത്തിലെ സോഫ ആകർഷകത്വമേകുന്നു. പ്ലൈവുഡ് ലാമിനേറ്റ് കൊണ്ടാണ് ടിവിയൂണിറ്റും സീലിങ്ങും. മുറികളിൽ ഇവിടെ മാത്രമേ സീലിങ് ചെയ്തിട്ടുള്ളൂ. ചുമരിൽ തടി കൊണ്ടുള്ള റാക്കിൽ അലങ്കാരങ്ങൾ.
Dining Area
മകൾക്ക് നൃത്തപരിശീലനത്തിനായി ഈ സ്ഥലം ഉപയോഗിക്കാനായി ആവശ്യാനുസരണം നീട്ടിയെടുക്കാവുന്ന ഊണുമേശയാണിവിടെ. അല്ലാത്ത സമയം സൈഡ് ടേബിളായി ഉപയോഗിക്കാം. ചക്രങ്ങളുള്ള ഇത് തടിയിൽ പണിയിച്ചതാണ്. ഊണിടത്തിന്റെ പ്രധാന ആകർഷണം നെരിപ്പോടാണ്. ഇഷ്ടിക കെട്ടി പുട്ടിയടിച്ച് വെള്ള ടെക്സ്ചർ നൽകിയാണ് ഇത് പണിതത്. അതിനുള്ളിൽ അലങ്കാരവസ്തുക്കൾ നൽകി. കണ്ണാടിയും ക്യൂരിയോസും നൽകി ചുമര് മനോഹരമാക്കി.
Traditional Kitchen
ആധുനിക സൗകര്യങ്ങളും പരമ്പരാഗത സൗന്ദര്യവും ഒത്തുചേർന്ന അടുക്കള. നേർരേഖകളും ഇളം നിറങ്ങളും ആധുനികഛായയേകിയപ്പോൾ തടിയും ഗ്ലാസ്സും ചേർന്ന കാബിനറ്റും ഹുഡിന്റെ ‘ഷിപ്ലാപ്’ ഡിസൈനും അടുക്കളയക്ക് പഴമയുടെ ഭംഗി പകരുന്നു. പഴയ പാൻട്രിയും ജോലിക്കാരുടെ മുറിയും ചേർത്ത് വിശാലമാക്കിയതാണ് പുതിയ അടുക്കള. മൾട്ടിവുഡ് കൊണ്ടാണ് കാബിനറ്റ്. ബ്രേക്ഫാസ്റ്റ് ടേബിളിനും സ്ഥാനം നൽകിയിട്ടുണ്ട്. അതിനു മുകളിൽ ഹാങ്ങിങ് ലൈറ്റ് നൽകി മോടി കൂട്ടി.
Greeny Balcony
ബാംബൂ കർട്ടൻ ഫ്രെയിം ചെയ്ത് സീലിങ് നൽകി. ഫ്ലോറിങ്ങിന്റെ ഭംഗി കാണാനായി തറയിൽ പ്രത്യേക ആകൃതിയിൽ കൃത്രിമപ്പുല്ല് വിരിച്ചു. നിറയെ ചെടികൾ നൽകി.
Welcoming Foyer
വിളക്ക്, ഉരുളി, നെൽക്കതിര് എന്നിവ കൊണ്ട് അലങ്കരിച്ച ഫോയറിൽ ചെറിയ ഇരിപ്പിടം നൽകി. ചുമരിൽ വെള്ള ക്ലാഡിങ് ടൈ ൽ കാണാം. ഈ ചുമരിനോടു ചേർത്തിട്ടിരിക്കുന്ന സൈഡ് ടേബിളാണ് ആവശ്യാനുസരണം ഊണുമേശയായി രൂപാന്തരം പ്രാപിക്കുന്നത്. ഫോയറിനോടു ചേർന്നു കാണുന്ന വാതിൽ ചെരുപ്പ് സൂക്ഷിക്കാനുള്ള ‘മഡ് റൂം’ ആണ്. വാതിലിനു മുകളിൽ ജാളി നൽകി.
Bed Rooms
മൂന്ന് കിടപ്പുമുറികളാണ്. മാസ്റ്റർ ബെഡ്റൂം വുഡൻ ഫിനിഷിൽ ഒരുക്കി. പൈൻവുഡ് കൊണ്ട് പണിത സ്റ്റഡി ടേബിൾ കാ ണാം. കട്ടിലിന് ചൂരൽ ഹെഡ്ബോർഡ് ഭംഗിയേകുന്നു. എസി മറയ്ക്കാൻ ജനലിനു താഴെയുള്ള ചുമരിൽ വോൾപേപ്പർ ഒട്ടിച്ചു. പ്ലൈവുഡ് കൊണ്ടാണ് വാഡ്രോബുകൾ. വെള്ളÐ പിങ്ക് കോംബിനേഷനിലുള്ള മകളുടെ കിടപ്പുമുറിയിൽ റോസാപുഷ്പങ്ങളുടെ വോൾപേപ്പർ. രണ്ട് മുറികളിലും കട്ടിലിനോടു ചേർന്ന് ‘ബെഡ് എൻഡ് ട്രങ്ക്’ നൽകി. ഒന്നിൽ ടൈൽ ഒട്ടിച്ചു; അടുത്തതിൽ കൊത്തുപണി ചെയ്ത് മനോഹരമാക്കി. സ്വർണിമയുടെ ആശയങ്ങൾക്കനുസരിച്ച് ഡിയറസ്റ്റ് ഇന്റീരിയേഴ്സ് ആണ് അകത്തളം ഒരുക്കിയത്.
ചിത്രങ്ങൾ: ഷിജോ തോമസ്
PROJECT FACTS
Area: 1500 sqft Owner & Design: സ്വർണിമ ജയരാജ്, കൊച്ചി
Location: പനമ്പിള്ളി നഗർ, കൊച്ചി swarnima.jayarajy@gmail.com