Wednesday 10 July 2019 05:06 PM IST : By സോന തമ്പി

ഗോൾഡൻ ഫിനിഷിൽ ഫർണിച്ചറും ഇന്റീരിയറും, ലൈറ്റുകൾ കൊണ്ട് മായാജാലം; ‘പൊന്നുപോലൊരു’ വീട്!

gp

കൊച്ചി സീപോർട്ട്–എയർപോർട് റോഡിലാണ് നോബിൾ പോയട്രി എന്ന ഫ്ലാറ്റ്. ഇവോൾവ് ഡിസൈൻസിലെ ചിത്തു സൂസൻ ജോൺ ഇതിന്റെ ഇന്റീരിയർ വർക് ഏറ്റെടുത്തപ്പോൾ മനസ്സിൽ ചില ആശയങ്ങൾ ഉണ്ടായിരുന്നു. അകത്തളത്തിന് ലക്ഷ്വറി ഫീൽ വേണം, എന്നാൽ അത് മുഴച്ചുനിൽക്കരുത്... അതായത്, പറയാതെ പറയുന്ന ആഡംബരം.

ഫോയർ

പ്രധാന വാതിൽ തുറക്കുമ്പോൾ നേരെ കാണുന്നതാണീ കൺസോൾ. കാലുകൾക്ക് ഗോൾഡൻ ഫിനിഷ്. ചെരിപ്പ്, കുട തുടങ്ങിയവയൊക്കെ ഇവിടെ സൂക്ഷിക്കാം. ഫോറിനെ വ്യത്യസ്തമാക്കുന്നത് വെർട്ടിക്കൽ മിറർ ആണ്.അപ്ഹോൾസ്റ്ററി ചെയ്ത ഒാട്ടോമാനിൽ ഇരുന്ന് ഷൂ ഇടാനും സൗകര്യം.

gp-3

ലിവിങ് സ്പേസ്

രത്നങ്ങളുടെ നിറമുള്ള ഫാബ്രിക്കാണ് ഇന്റീരിയറിന്റെ അഴകു കൂട്ടുന്നത്. ഗാർനെറ്റ്, റൂബി, എമറാൾഡ് ഗ്രീൻ, സഫയർ ബ്ലൂ തുടങ്ങിയ നിറങ്ങൾ ഒാരോ സ്പേസിലും വർണച്ചാരുത പകരുന്നു. ഗോൾഡൻ ഫിനിഷുള്ള കനം കുറഞ്ഞ കാലുള്ള സെന്റർ ടേബിളിലും സൈഡ് ടേബിളിലും കാണാം പുതിയ ട്രെൻഡിന്റെ തിളക്കം.

വെളിച്ചം കൂടുതൽ പ്രതിഫലിപ്പിക്കാൻ കഴിയുന്ന രീതിയിൽ മിറർ പീസുകൾ ഡൈനിങ്ങിന്റെ ചുമരിന് അലങ്കാരമായി. കണ്ണുകൾക്ക് അലോസരമുണ്ടാകാത്ത രീതിയിൽ ഇൻഡയറക്ട് ലൈറ്റി ആണ് ഡൈനിങ് ടേബിളിനു മുകളിൽ. ലിവിങ്ങും ഡൈനിങ്ങും പുറത്തെ ബാൽക്കണിയിലേക്കു തുറക്കുന്നു.

gp4

കിച്ചൻ

കിച്ചന്റെ ഭംഗി ലൈറ്റ് ഗ്രേയും ബെയ്ജും നിറങ്ങളാണ്. നാനോ ക്വാർട്സിന്റെ വെളുത്ത നിറം കൗണ്ടർടോപ്പിനു ശോഭ കൊടുക്കുന്നു. സ്ത്രീ കളിഷ്ടപ്പെടുന്ന രീതിയിലുള്ള ടോൾ യൂണിറ്റ് കിച്ചനിൽ സ്റ്റോറേജ് സൗകര്യം ഒരുക്കുന്നു.

gp-7

ബെഡ്റൂം

മൂന്ന് ബെഡ്റൂമുകളാണുള്ളത്. കുട്ടികളുടെ മുറിക്ക് ഒലിവ് ഗ്രീൻ, നീല നിറങ്ങളിലുള്ളആർട് പീസുകളും ബ്ലൈൻഡ്സും കൊടുത്തിരിക്കുന്നു. കുട്ടികൾക്കും ടീനേജിനും ഇണങ്ങുന്ന രീതിയിലാണ് ഇന്റീരിയർ. മാസ്റ്റർ ബെഡ്റൂമിൽ ഗോൾഡൻ, ന്യൂട്രൽ നിറങ്ങൾക്കാണ്പ്രാധാന്യം. വെങ്കൈ നിറത്തിലുള്ള വെനീർ ആണ് വാഡ്രോബിനു വുഡൻ ഫിനിഷ് കൊടുത്തിരിക്കുന്നത്. കണ്ണിന് അലോസരമുണ്ടാക്കാതെ ആഡംബരം കൊണ്ടുവരാൻ ഡിസൈനിന് കഴിഞ്ഞു.

gp-5