Tuesday 28 April 2020 01:07 PM IST

കുറഞ്ഞ ചെലവിൽ ബാത്റൂം പാർട്ടീഷൻ; ഡ്രൈ-വെറ്റ് ഏരിയ വേർതിരിക്കാൻ ചില വഴികൾ...

Sunitha Nair

Sr. Subeditor, Vanitha veedu

1-M

പുതിയ കുളിമുറികളെല്ലാം ഡ്രൈ- വെറ്റ് ഏരിയ വേർതിരിച്ചവയാണ്. ക്ലോസറ്റ്, വാഷ്ബേസിൻ എന്നിവ വരുന്ന ഭാഗങ്ങൾ ഡ്രൈ ഏരിയ എന്നും ഷവർ വരുന്ന ഭാഗം വെറ്റ് ഏരിയ എന്നും അറിയപ്പെടുന്നു. ബാത്റൂം വൃത്തിയായിരിക്കാൻ ഈ വേർതിരിവ് സഹായിക്കുന്നു.
ഡ്രൈ- വെറ്റ് ഏരിയ തിരിക്കാൻ പല വഴികളുണ്ട്. അതിൽ ഏറ്റവും എളുപ്പവും ചെലവു കുറവായതുമായ മാർഗം തറയ്ക്ക് നിരപ്പു വ്യത്യാസം നൽകുക എന്നതാണ്.
ഷവർ കർട്ടൻ വഴി തിരിക്കുന്നതും എളുപ്പവും ലാഭവുമാണ്. ഷവർ കർട്ടൻ വാങ്ങാൻ കിട്ടും. സോപ്പു വെള്ളം വീഴുന്നതിനാൽ ഇടയ്ക്കിടെ ഇതു വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

3M


അര ഭിത്തി പോലെ കെട്ടി ഡ്രൈ- വെറ്റ് ഏരിയ വേർതിരിക്കാം. അതിനു മുകളിൽ ചെടി, കൗതുകവസ്തുക്കൾ, സുഗന്ധമേകുന്ന മെഴുകുതിരികൾ എന്നിവയൊക്കെ വയ്ക്കാം.
ഫ്രോസ്റ്റഡ് ഗ്ലാസ്, പ്ലെയിൻ ഗ്ലാസ് എന്നിവയും പാർട്ടീഷന് ഉപയോഗിക്കാം. ഗ്ലാസ് കൊണ്ട് കെട്ടിയടച്ച് ഷവർ ക്യുബിക്കിൾ ആയും വെറ്റ് ഏരിയ നിർമിക്കാം. പലവിധ സൗകര്യങ്ങളോടു കൂടിയ ഷവർ ക്യുബിക്കിൾ വിപണിയിൽ ലഭ്യമാണ്. പക്ഷേ, അതിന് വില കൂടും.
ജാളി വർക്കുകളും അഴികളുമൊക്കെ പാർട്ടീഷനു പരീക്ഷിക്കുന്നത് ഭംഗി കൂട്ടും. പക്ഷേ, വെള്ളം വീണാൽ കേടാകാത്ത മെറ്റീരിയൽ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.