Monday 29 November 2021 04:49 PM IST

കോൺക്രീറ്റിന് ഇത്ര ഭംഗിയോ... ചെരണിയിലെ ബജറ്റ് വീട് കൊതിപ്പിക്കും

Sona Thampi

Senior Editorial Coordinator

Shanavas 4

മഞ്ചേരി ചെരണിയിലാണ് ജ്യേഷ്ഠൻ ജംഷീദ് ബാവയ്ക്കുവേണ്ടി ഷാനവാസ് ഇൗ വീട് ഡിസൈൻ ചെയ്തത്. ഇൗ സ്ഥലത്ത് ബന്ധുക്കളായ രണ്ടുപേരുടെ വീട് അപ്പുറത്തും ഇപ്പുറത്തും പ്ലാൻ ചെയ്തതിനാൽ ഇരട്ട വീട് എന്നർത്ഥമുള്ള ‘ജോർവാൻ മഖാൻ’ എന്ന ഉർദു പേരാണ് വീടിന് ഇട്ടിരിക്കുന്നത്.

Shanavas 3 പ്രധാനവാതിലിന്റെ ദൃശ്യം

രണ്ടു വീടുകൾക്കും ഇടയിലുള്ള മതിലാണ് രണ്ടിനെയും വേർതിരിക്കുന്നത്. ഇവിടെ ചെറിയ ഒരു ‘യാർഡ് സ്പേസ്’ ഷാനവാസ് കൊടുത്തിട്ടുണ്ട്.

Shanavas 2 ലിവിങ്ങും ഡൈനിങ്ങും

റസ്റ്റിക് ഫിനിഷിലുള്ള എക്സ്റ്റീരിയറാണ് വീടിനോട് ഇഷ്ടം തോന്നാനുള്ള പ്രധാന കാരണം. കോൺക്രീറ്റിന്റെ ഭംഗി എക്സ്റ്റീരിയറിലും അകത്തെ ഭിത്തികളിലും റൂഫിലും കാണാം. ആർട്ടഡ് റൂഫ് എന്നാണ് ഷാനവാസ് ഇതിനെ വിളിക്കുന്നത്. കാരണം ഇലകൾ പതിപ്പിച്ചിട്ടുള്ള കോൺക്രീറ്റ് റൂഫ് എന്നതു മാത്രമല്ല, സ്വാഭാവിക ഫിനിഷിന് അവിടെ മണ്ണിന്റെ ടെക്സ്ചറും കൊടുത്തിട്ടുണ്ട്. ബാൽക്കണിയാണെങ്കിൽ ഹാങ്ങിങ് രീതിയിലാണ്.

Shanavas 1 കിടപ്പുമുറി

രണ്ടു കിടപ്പുമുറികളാണ് താഴെ. മുകളിൽ സ്റ്റെയർ കയറി ച്ചെന്നാൽ ലിവിങ് സ്പേസ് മാത്രമേ ഉള്ളൂ. ഭിത്തിയിലെ ജാളി ഇവിടെ പ്രകാശം കയറ്റിവിടുന്നു. ഫാബ്രിക്കേറ്റഡ് ജനലുകളും ചെലവു കുറച്ചു.

ഡിസൈൻ: ഷാനവാസ് മേലേതിൽ, ഫോൺ: 88911 61840

Tags:
  • Architecture