Wednesday 01 April 2020 12:13 PM IST

കൊറോണക്കാലം ഫലപ്രദമായി ഉപയോഗിക്കാം, മ്യൂറൽ, സാരി പെയിന്റിങ്ങ്, ബാഗ് പെയിന്റിങ്ങ്... കൊറോണക്കാലത്തെ കൊല്ലാൻ പെയിന്റും ബ്രഷുമെടുത്ത് ശ്രീനാഥ്.

Sreedevi

Sr. Subeditor, Vanitha veedu

bag

പെയിന്റും ബ്രഷും വാങ്ങിവച്ചിട്ട് ഒരുപാട് നാളായി. വരയ്ക്കാൻ ഒന്നിരിക്കാൻ നേരം കിട്ടേണ്ടേ? ശ്രീനാഥ് തുളസീധരന്റെ ഈ ചിന്ത കൊറോണ കേട്ടെന്നു തോന്നുന്നു. പിആർ മാനേജർ ആയി ജോലി ചെയ്യുന്ന ശ്രീനാഥ് ലോക്ക് ഡൗൺ കാലം സൂപ്പർ ആയി തന്നെ ഉപയോഗിച്ചു. പെൻസിൽ ഡ്രോയിങ്ങും മ്യൂറൽ പെയിന്റിങ്ങുമെല്ലാമായി കൊറോണക്കാലം കൊച്ചിയിലെ വീട്ടിൽ ആസ്വദിക്കുകയാണ് ശ്രീനാഥും ഭാര്യ അഖിലയും.

bag1

സമ്മാനമായി കിട്ടിയ ജൂട്ട് ബാഗ് ഉപയോഗിച്ചുപയോഗിച്ച് മങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ ആ ബാഗിനെയൊന്ന് മിനുക്കിയെടുത്താലോ എന്നായി ചിന്ത. ഉടൻ അക്രിലിക് പെയിന്റ് കൊണ്ട് ബാഗിനു മുകളിൽ അടിപൊളി ഒരു ചിത്രം വരച്ചു. ചിത്രം വരയ്ക്കുന്നതിന്റെ ചിത്രങ്ങൾ എടുത്തു വയ്ക്കുകയും ചെയ്തു. പടങ്ങൾ കണ്ട പലരും ഓർഡറുമായി എത്തിയിട്ടുണ്ട്.

എന്തായാലും ലോക്ക് ഡൗൺ തീരുംവരെ ശ്രീനാഥിനു വിശ്രമമില്ല.