കഥ (കേരള അവാർഡ്സ് ഫോർ തീസിസ് ഇൻ ആർക്കിടെക്ചർ) മത്സരത്തിലേക്ക് ഇപ്പോൾ എൻട്രികൾ അയക്കാം. വനിത വീട് മാസികയും ഐഐഎ കൊച്ചി സെന്ററും സംയുക്തമായി ഒരുക്കുന്ന വനിത വീട് പ്രദർശനത്തിന്റെ ഭാഗമായാണ് ‘കഥ’ സംഘടിപ്പിക്കുന്നത്. നവംബർ 22,23 തീയതികളിൽ മറൈൻഡ്രൈവിലെ വീട് പ്രദർശനവേദിയിലായിരിക്കും അന്തിമഘട്ട മത്സരം. അവസാന വർഷ ആർക്കിടെക്ചർ വിദ്യാർഥികൾക്ക് പങ്കെടുക്കാം. നവംബർ നാലിന് മുൻപ് എൻട്രികൾ അയക്കണം. വിജയികളാകുന്ന അഞ്ച് പേർക്ക് 10,000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. വിശദവിവരങ്ങൾക്ക് www.katha.iiacochincentre.com എന്ന വെബ്‍സൈറ്റ് സന്ദർശിക്കുകയോ 99464 20648, 95443 83236 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.