Thursday 20 June 2019 04:47 PM IST : By സ്വന്തം ലേഖകൻ

മറഞ്ഞോ മഹാഗണിയുടെ പ്രതാപം?; വിലയിടിഞ്ഞ് ഫർണിച്ചർ രംഗത്തെ ഗ്ലാമർ താരം; കാരണം ഇതാണ്

maha

ഒരുകാലത്ത് ക്യുബിക് അടിക്ക് 1,400 രൂപവരെയുണ്ടായിരുന്ന മഹാഗണിക്ക് ഇപ്പോൾ വില 500 രൂപയിൽ താഴെ! വെട്ടുകൂലി മുതലാകില്ലെന്ന കാരണം പറഞ്ഞ് വെറുതെപ്പോലും കച്ചവടക്കാർ മഹാഗണി എടുക്കുന്നില്ല.... ഞെട്ടിയിട്ടു കാര്യമില്ല, സംഗതി സത്യമാണ്.

m1

തടി പെട്ടെന്നു മൂപ്പെത്തും, വെള്ള കുറഞ്ഞ് ചുവന്ന ഭംഗിയുള്ള കാതൽ, ഫർണിച്ചർ നിർമാണത്തിന് അനുയോജ്യം ഇങ്ങനെ മഹാഗണി തരുന്ന പണം സ്വപ്നം കണ്ടവർ വിപണിയുടെ ഈ ചുവടുമാറ്റം കണ്ട് തരിച്ചുനിൽപ്പാണ്.

mahagani

മൂപ്പില്ലാത്ത തടി വെട്ടിവിറ്റ് കൊള്ളലാഭമുണ്ടാക്കിയവരാണത്രെ ഈ പാതകത്തിന്റെ ഉത്തരവാദികൾ. മഹാഗണിയുടെ അതേ കുടുംബത്തിൽപ്പെട്ട വിലകുറഞ്ഞ വിദേശത്തടികൾ ലഭിക്കുന്നതും പ്ലൈവുഡ് വ്യാപകമായതുമെല്ലാം മഹാഗണിക്കു വിനയായി. 35 വർഷത്തിൽ കൂടുതൽ മൂപ്പും നല്ല വണ്ണമുള്ള കാതലുമുണ്ടെങ്കിൽ തൽക്കാലം വിപണിയിൽ പിടിച്ചു നിൽക്കാം എന്നാണത്രെ ഇപ്പോഴത്തെ അവസ്ഥ. എന്നാൽ ഈ വിലയിടിവ് മുതലെടുത്ത് തടിക്കെല്ലാം മഹാഗണി ഉപയോഗിക്കുന്ന ബുദ്ധിമാൻമാരുമുണ്ട്.