കൊച്ചി: മൺസൂൺ ആർക്കിടെക്ചർ ഫെസ്റ്റിവൽ 28, 29 തീയതികളിൽ കൊച്ചി ലെ മെരിഡിയൻ ഹോട്ടലിൽ നടക്കും. ലിവിങ് മൺസൂൺ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രഭാഷണങ്ങൾ, മൺസൂൺ ആർക്കിടെക്ചർ അവാർഡ് വിതരണം, പ്രദർശനം, ഫൂഡ് ഫെസ്റ്റിവൽ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ടിറ്റീ വജ്രബായ (തായ്ലന്റ്), ഹിരന്റെ വേലന്ദവെ (ശ്രീലങ്ക), റോബർട് പവൽ (മലേഷ്യ), ചാങ് ഹുവേ യാൻ (സിംഗപ്പൂർ), ജാവിയർ മുനോ (മെക്സിക്കോ), കൽപ്പന രമേഷ്, സന്ദീപ് പഡോര തുടങ്ങി രാജ്യാന്തര പ്രശസ്തരായ ആർക്കികെടുമാർ പങ്കെടുക്കും.
മൺസൂൺ ആർക്കിടെക്ചർ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം, പരിസ്ഥിത സൗഹാർദ നിർമാണരീതികൾ വിശദീകരിക്കുന്ന ശിൽപശാലകൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.