Wednesday 07 April 2021 03:57 PM IST

പോറോതോം കട്ട ചൂടിനെ പ്രതിരോധിക്കുമോ?, ചെലവു കുറഞ്ഞ പുത്തൻ ട്രെൻഡ്: വിശദമായി അറിയാം

Sunitha Nair

Sr. Subeditor, Vanitha veedu

poroth 2

തൃശൂർ അരണാട്ടുകരയിലെ എൽസൻ ആന്റണി–ലിജി ദമ്പതികളുടെ വീടൊരു സാധാരണ വീടാവരുതെന്ന് ആർക്കിടെക്ട് ദമ്പതികളായ ബ്രിജേഷ് ഉണ്ണിക്കും പൂജയ്ക്കും നിർബന്ധമുണ്ടായിരുന്നു. വ്യത്യസ്തതയാണല്ലോ ആർക്കിടെക്ട് നേരിടുന്ന വെല്ലുവിളി! ഈ വ്യത്യസ്തത പ്രകൃതിക്ക് അനുകൂലമാവണമെന്നും അവർ ആഗ്രഹിച്ചു. പോറോതേം കട്ടകൾ പലരീതിയിൽ ഉപയോഗിച്ചാണ് അവർ ഈ വീടിനെ വേറിട്ടതാക്കിയത്.

poroth 5

പോറോതേം കട്ടകൾ കൊണ്ടാണ് ചുമരുകൾ കെട്ടിയിരിക്കുന്നത്. ചൂടും ശബ്ദവും പ്രതിരോധിക്കുന്നു എന്നതാണ് ഇതിന്റെ മുഖ്യ ഗുണം. കട്ടിങ്ങുകൾ ഉള്ളതുകൊണ്ട് ചോർച്ചയുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ബാത്റൂമിന്റെ ചുമരുകൾ മാത്രം സോളിഡ് ബ്രിക്ക് ക്കൊണ്ടുകെട്ടി. എട്ട് ഇഞ്ചിന്റെ പോറോതേം കട്ടയ്ക്ക് 80 രൂപയാണ് വില.

poroth 4

എലിവേഷനിൽ പോറോതേം കട്ടകളുടെ പല സാധ്യതകൾ പരീക്ഷിച്ചിട്ടുണ്ട. എക്സ്റ്റീരിയറിലെ കോർട്‌യാർഡിനു മുകളിലെ പർഗോളയിൽ ഈ കട്ടകൾ മുറിച്ച് തൂങ്ങിക്കിടക്കുന്ന രീതിയിലുള്ള ഡിസൈൻ നൽകി. അങ്ങനെ പർഗോള വെറൈറ്റിയായി!!

poroth 3

താഴെയും മുകളിലും പോറോതേം ജാളികളും കാണാം. തെക്കുവശത്തുനിന്നുള്ള വെയിൽമറയ്ക്കാൻ വേണ്ടി ബാൽക്കണിക്കരികി ൽജാളി നൽകി. ലിവിങ്ങിനു മുന്നിലെ ഗാർഡനിലേക്ക് വായു സഞ്ചാരം ഉറപ്പിക്കാനായും ജാളി നൽകിയിട്ടുണ്ട്. സീലിങ്ങിലും ജാളി തന്നെ നൽകി. ചുറ്റുമതിലും പോറോതേം കട്ടകൾ കൊണ്ടാണ്. അതിൽ ഇടയ്ക്കിടെ സ്റ്റീൽ ഫ്രെയിമിനുള്ളിൽ എക്സ്പോസ്ഡ് കട്ടകൾ നൽകി ഭംഗിയേകി. ഒരു സാമഗ്രി തന്നെ പലരീതിയിൽ പരീക്ഷിച്ചു ഭംഗികൂട്ടാമെന്ന് തെളിയിച്ച ഇവർക്കിരിക്കട്ടെ ബിഗ്സല്യൂട്ട്!!

poroth 1

കടപ്പാട്:

ആർക്കിടെക്ട്ബ്രിജേഷ്ഉണ്ണി& പൂജ

ജെയ്ഡ്ആർക്കിടെക്ട്സ്

തൃശൂർ

mail@jaid.in

Ph: 94004 02402

Tags:
  • Vanitha Veedu