ഗുരുവായൂർ സദ്യയിലെ സ്പെഷൽ രസകാളൻ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം...
- September 01 , 2025
രസകാളൻ
ചേന -പകുതി (ക്യൂബ്സായി അരിഞ്ഞത്)
വാഴപ്പഴം - 2 (ക്യൂബ്സായി അരിഞ്ഞത്)
മഞ്ഞൾ പൊടി - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - ആവശ്യത്തിന്
കറിവേപ്പില
തൈര് - അര കപ്പ്
തേങ്ങ ചിരകിയത് - അര കപ്പ്
ജീരകം - 1 ടീസ്പൂൺ
പച്ചമുളക് - 2 no
കടുക് - 1/4 ടീസ്പൂൺ
വറ്റൽ മുളക് - 3 no
പാകം ചെയ്യുന്ന വിധം
ചേനയും വാഴപ്പഴവും തൊലി കളഞ്ഞു ക്യൂബ്സ് രൂപത്തിൽ അരിഞ്ഞു വയ്ക്കുക. അതിലേക്ക് അല്പം മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി വേവിച്ച് എടുക്കുക. വെന്ത ശേഷം കറിവേപ്പില കൂടി ചേർത്ത് നന്നായി ഉടച്ചു എടുക്കുക.
മറ്റൊരു പാത്രത്തിൽ 2 സ്പൂൺ നെയ്യ് ഒഴിക്കുക. അതിലേക്ക് ഉടച്ചുവച്ച കറി കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചൂട് കുറച്ച ശേഷം അതിലേക്ക് തൈര് ചേർക്കുക. ശേഷം തേങ്ങ ജീരകം പച്ചമുളക് എന്നിവ അരച്ച പേസ്റ്റ് കൂടി ചേർത്ത് ചൂടാക്കി ഇളക്കുക.
മറ്റൊരു പാത്രത്തിൽ അതിലേക്ക് നെയ്യ് ചേർത്ത് കടുകും വറ്റൽമുളകും കറിവേപ്പിലയും മഞ്ഞൾപൊടിയും കൂടി ചേർത്ത വഴറ്റി ചേർക്കുക.