ADVERTISEMENT
New

Vanitha - Where beauty blooms, wellness flows, stars shine, and hearts grow.

  • search
×
×

സ്വാദോടെ വിളമ്പാന്‍ മിക്സഡ്‌ ഫ്രൂട്ട്സ് പച്ചടി; കിടിലന്‍ റെസിപ്പി

  • September 16 , 2025

ചോറിനൊപ്പം സ്വാദോടെ വിളമ്പാന്‍ സ്പെഷല്‍ മിക്സഡ്‌ ഫ്രൂട്ട്സ് പച്ചടി ആയാലോ? കിടിലന്‍ റെസിപ്പി ഇതാ.. 

ചേരുവകള്‍

പൈനാപ്പിൾ

മുന്തിരി

ബ്ലൂബെറി

സ്ട്രോബെറി

പഴം

മാങ്ങ

തേങ്ങ ചിരകിയത് - 1 കപ്പ്‌

പച്ചമുളക്

ഉപ്പ്

വെളിച്ചെണ്ണ

ജീരകം

വറ്റൽമുളക്

ചെറിയഉള്ളി 

കടുക് 

തൈര്

ശർക്കരപാനി

കറിവേപ്പില

പാകം ചെയ്യുന്ന വിധം 

ചെറിയ കഷ്ണങ്ങളാക്കി വച്ച പഴങ്ങൾ എല്ലാം വെള്ളം, മഞ്ഞൾപൊടി, ഉപ്പ്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വേവിച്ചു എടുക്കുക. മാറ്റി വച്ച മുന്തിരി കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.. അതിലേക്ക് തേങ്ങ, ജീരകം, കടുക് എന്നിവ ചേർത്ത് അരച്ചെടുത്ത അരപ്പ് ചേർത്തിളക്കുക.

മറ്റൊരു പാത്രത്തിൽ ചെറിയുള്ളി, കറിവേപ്പില, വറ്റൽമുളക്, കടുക് എന്നിവ വെളിച്ചെണ്ണയിൽ താളിച്ചെടുത്ത ശേഷം തയാറാക്കി വച്ച അരപ്പിലേക്ക് ചേർത്ത് മിക്സ്‌ ചെയ്യുക. അതിലേക്ക് 2 സ്പൂൺ തൈരും ചേർക്കുക. നന്നായി ഇളക്കിയ ശേഷം 1 ടീസ്പൂൺ ശർക്കര പാനി കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.

Link Copied

×