Friday 19 January 2018 03:06 PM IST : By സ്വന്തം ലേഖകൻ

വിവാഹശേഷം ദുബായിലേക്ക് പറന്ന് ഐമയും കെവിനും; ചിത്രങ്ങള്‍ കാണാം

aima

നിവിൻ പോളിയുടെ അനുജത്തിയായി ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ എത്തിയ ഐമ സെബാസ്റ്റ്യന്‍  മുന്തിരിവള്ളികള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ മനംകവർന്നത്. മോഹന്‍ലാലിന്റെയും മീനയുടെയും മകളായെത്തിയ വെള്ളാരം കണ്ണുള്ള സുന്ദരി ഐമ  പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേഴ്സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളിനെയാണ് വിവാഹം ചെയ്തത്.

aima2

വിവാഹശേഷം താമസസ്ഥലമായ ദുബായിലേക്കു പറന്നിരിക്കുകയാണ് ഇരുവരും. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലാണ് താമസം.

aima3

2013ൽ നിർമിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിൽ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്.