മിമിക്രിയും സ്കിറ്റും തിരക്കഥയും അഭിനയവും പിന്നെ, പാട്ടും. വിഷ്ണു ഉണ്ണികൃഷ്ണൻ ആകെ തിരക്കിലാണ്. ഏറ്റവും പുതിയ വിശേഷങ്ങൾ വനിതയുമായി പങ്കുവച്ചപ്പോൾ...

"മഹാരാജാസിൽ നിന്ന് ബികോം ഫസ്റ്റ് ക്ലാസിൽ പാസായതോടെ ഇനി ജീവിതം പഠിക്കാമെന്നു തോന്നി. പിന്നെ, മുന്നോട്ടു പഠിച്ചില്ല. ഇനി എന്തെങ്കിലും കൂടിയൊക്കെ പഠിക്കാൻ ചേരണമെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. പക്ഷെ, ഇപ്പോഴേ വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി. ഞങ്ങൾ കൂട്ടുകാരുടെ ‘മനസ്സ്’ എന്ന ഗ്രൂപ്പിൽ ഇനി അഞ്ചുപേരേ കല്യാണം കഴിക്കാനുള്ളൂ. വർഷങ്ങളായി അടുപ്പവും പരിചയവുമുള്ള 23 കൂട്ടുകാരും അവരുടെ കുടുംബങ്ങളുമാണ് ‘മനസ്സി’ലുള്ളത്. ‘കുറച്ചുകൂടി സമാധാനമായി ജീവിച്ചിട്ടു പോരെ കല്യാണം’ എന്നും കൂട്ടത്തിൽ ചിലർ ചോദിക്കുന്നുണ്ട്.

കർണനാണ് ചെയ്യാനാഗ്രഹമുള്ള കഥാപാത്രം എന്നൊക്കെയുള്ള ഒരു ‘സരോജ് കുമാർ’ മോഹവും എനിക്കില്ല. പണ്ടൊക്കെ പതിവായി കള്ളനും പിടിച്ചുപറിക്കാരനുമായിരുന്നു. ഇപ്പോൾ അതിൽ നിന്നൊക്കെ പ്രമോഷൻ കിട്ടി. ഓരോ ഓഫറുകൾ വരുമ്പോൾ കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടോ എന്നു നോക്കാനേ അറിയൂ.

മക്കളെ മരണം തട്ടിയെടുത്തത് നാല് വർഷം മുമ്പ്; കണ്ണീരുറഞ്ഞ വീട്ടിൽ സന്തോഷം വിതറി ഈ രണ്ട് പാൽച്ചിരികൾ

കാണാൻ നവ്യയെത്തി; നാളുകൾക്ക് ശേഷം ജഗതി മനസുനിറഞ്ഞ് പാടി; വിഡിയോ

ഈയിടെയായി അഭിമുഖങ്ങൾക്കു പോകുമ്പോൾ അവതാരകർ പതിവായി പറയുന്ന ഒരു ഡയലോഗുണ്ട്, ‘നായക സങ്കൽപങ്ങൾക്കൊത്ത നിറമോ ഉയരമോ രൂപമോ ഇല്ലാതിരുന്നിട്ടും മലയാള സിനിമയിൽ നായകനായി സ്ഥാനമുറപ്പിച്ച വിഷ്ണു ഉണ്ണികൃഷ്ണനെ സ്വാഗതം ചെയ്യുന്നു...’ എന്ന്. ഈ ഡയലോഗ് കേൾക്കുമ്പോൾ തോന്നുന്നത്ര ബുദ്ധിമുട്ട് നായകനാകാനോ അഭിനയിക്കാനോ നടന്ന കാലത്ത് ഉണ്ടായിട്ടില്ലെന്നതാണ് പരമാർഥം. പിന്നെയീ നായക സങ്കൽപമൊക്കെ ഇപ്പോൾ മാറിവരികയല്ലേ."- വിഷ്ണു പറയുന്നു. നവംബർ 16ന് റിലീസ് ചെയ്യുന്ന നിത്യഹരിത നായകനാണ് വിഷ്ണുവിന്റെ റിലീസാകുന്ന അടുത്ത ചിത്രം. ഷാഫിയുടെ ചിൽഡ്രൻസ് പാർക്കിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം; 

മടി കാരണം ഫോൺ എടുത്തില്ല, നഷ്ടപ്പെട്ടത് സൂപ്പർഹിറ്റുകൾ; ആസിഫ് അലി മനസ്സ് തുറക്കുന്നു

സാനിയയ്ക്കും കുഞ്ഞിനും വേണ്ടി വിഷമത്തോടെ ആ കടുത്ത തീരുമാനം എടുക്കുന്നു; വികാരഭരിതനായി ശുഐബ്

‘രക്തം കുത്തിയിറക്കാൻ എന്റെ പൈതലിന്റെ ദേഹത്ത് ഇനി ഒരിഞ്ച് സ്ഥലം ബാക്കിയില്ല’; ഉള്ളുപിടയുന്ന വേദനയിൽ ഒരമ്മ പറയുന്നു

കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിൽ മാതാപിതാക്കൾ വരുത്തുന്ന നാലു തെറ്റുകൾ!

വിളിച്ചാൽ പോകാത്ത ഓട്ടോ ചേട്ടൻമാരുടെ ലൈസൻസ് പോകും; യാത്രക്കാര്‍ക്ക് വാട്സ്ആപ്പ് വഴി നേരിട്ട് പരാതി നൽകാം

മലയാളി നിത്യപൂജാരി, ശൈത്യകാലത്ത് ദേവനെ കമ്പിളി പുതപ്പിക്കും; മഞ്ഞിൽ മുങ്ങിയ ബദരിനാഥ് ക്ഷേത്ര വിശേഷങ്ങൾ