Wednesday 03 July 2019 05:41 PM IST : By സ്വന്തം ലേഖകൻ

കറുത്തവളെന്ന് കുത്തുവാക്ക്, വീട്ടുകാർ പോലും അധിക്ഷേപിച്ചു; ഭാഗ്യമായി കണ്ടത് അവൻ മാത്രം; നെഞ്ചിൽ തൊടും കുറിപ്പ്

beryl

വെളുപ്പിനെ സൗന്ദര്യ സൂചകമായി കാണുന്ന പ്രാകൃത ചിന്തയിൽ നിന്നും പലർക്കും വണ്ടി കിട്ടിയിട്ടില്ല. എത്രയൊക്കെ പുരോഗമ ചിന്താഗതികൾ പങ്കുവച്ചാലും കറുപ്പിന്റെ പേരിൽ ആണിനേയും പെണ്ണിനേയും ഓരത്തേക്ക് മാറ്റി നിർത്തുന്ന മേലാളൻമാർ ആവോളമുണ്ട് നമുക്ക് ചുറ്റും.

നിറമില്ലാത്തതിന്റെ പേരിൽ പെണ്ണൊരുവൾ അനുഭവിക്കേണ്ടി വന്ന വേദനയുടെ ആഴവും പരപ്പും തുറന്നു കാട്ടുകയാണ് 'ഹ്യൂമൻസ് ഓഫ് ബോംബെ' എന്ന ഫെയ്സ്ബുക്ക് പേജ്. ഓർമ വച്ച കാലം മുതൽ അനുഭവിക്കുന്ന കുത്തുവാക്കുകളും പരിഹാസ ശരങ്ങളും വിവാഹം കഴിഞ്ഞ് കുട്ടി ഉണ്ടായിട്ടു പോലും അവസാനിക്കുന്നില്ലെന്നാണ് ബെറിൽ എന്ന യുവതി പറയുന്നത്. അതിരു കടന്ന കുത്തുവാക്കുകൾക്കൊടുവിൽ ബെറിൽ എടുത്ത തീരുമാനം അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുകയുണ്ടായി.

ഭർത്താവിനെ കാണാനില്ല! വികാരാധീനയായി ആശ ശരത്; സംഭവിച്ചത്

കറുത്തവളെന്ന് കുത്തുവാക്ക്, വീട്ടുകാർ പോലും അധിക്ഷേപിച്ചു; ഭാഗ്യമായി കണ്ടത് അവൻ മാത്രം; നെഞ്ചിൽ തൊടും കുറിപ്പ്

വിശേഷമായില്ലേ എന്ന് ആദ്യ ചോദ്യം; രണ്ട് കുഞ്ഞുങ്ങളായപ്പോൾ എന്തിനിത്ര വേഗം പ്രസവിച്ചുവെന്ന്; അവസാനമില്ലാത്ത ആവലാതി

beryl-0

തുന്നിച്ചേർത്തു, ഇസയോട് പറയാൻ കരുതി വച്ച സന്ദേശം! മാമോദിസ നാളിലെ പ്രിയയുടെ അനാർക്കലി സ്പെഷ്യൽ

ബെറിലിന്റെ അനുഭവ കുറിപ്പ് ഇങ്ങനെ:

എനിക്ക് ഇപ്പോഴും ഓർമയുണ്ട് ആ ദിവസം. ഞാൻ അന്ന് രണ്ടാം ക്ലാസില്‍ പഠിക്കുന്നു. ഒരു തമാശയ്ക്ക് ഞാൻ അന്ന് ക്ലാസിലെ ബോർഡിൽ ചില ഡൂഡിലുകൾ വരച്ചുവച്ചു. അത് തുടച്ചുകളയും മുമ്പ് ടീച്ചർ‌ കയറി വന്നു. അതിന് ശിക്ഷയായി ടീച്ചർ എന്‍റെ മുഖത്ത് ചോക്ക് കൊണ്ട് വരച്ചു. ക്ലാസിൽ പരേഡ് നടത്താൻ ആവശ്യപ്പെട്ടു. അത് എനിക്ക് അന്ന് അപമാനകരമായി തോന്നി. എനിക്ക് കുറച്ചുകൂടി നിറമുണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും എന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കില്ലായിരുന്നു എന്ന് ഉറപ്പുണ്ട്. വളർന്നു വന്നപ്പോൾ എനിക്ക് സുഹൃത്തുക്കള്‍ ഇല്ലാതായി. എന്റെ ഇരുണ്ട നിറം കാരണം ഞാൻ എല്ലാവരിൽ നിന്നും വിട്ടുനിന്നു. 

‘ആലത്തൂര്കാര് സമ്മതിച്ചാൽ അപ്പൊക്കല്യാണം’; ഹൃദയപൂർവം കേരളക്കരയുടെ പെങ്ങളൂട്ടി

നെഞ്ചു പിളർക്കുന്ന വേദനയാണ്, എന്നിട്ടും നിറകൺചിരി; ഓപ്പറേഷന് ശേഷം ആദ്യമായി ശരണ്യ ക്യാമറയ്ക്ക് മുന്നിൽ

ഗോവണിച്ചുവട്ടിൽ ഒളിച്ചു വയ്ക്കേണ്ട! ഇൻവെർട്ടർ ഇനി ചുമരിൽ തൂങ്ങിക്കിടക്കും

ആളുകളുമായി സംസാരിക്കുമ്പോൾ പലരുടെയും മുഖത്ത് വെറുപ്പ് ഞാൻ കണ്ടു. എന്റെ വീട്ടുകാർ പോലും എന്നെ അങ്ങനെയാണ് കണ്ടത്. എന്നെ കാണാൻ കൊള്ളാവുന്നത് ആക്കാൻ പലരും പല പൊടിക്കൈകളും നിർദേശിച്ചു. എല്ലാം പരീക്ഷിച്ച് ഞാൻ ക്ഷീണിച്ചു. ഒരിക്കൽ എന്റെ സഹോദരനൊപ്പം ബസിൽ പോകുകയായിരുന്നു. എന്നെക്കാൾ നിറമുള്ളതിനാൽ ഞങ്ങൾ സഹോദരങ്ങളാണെന്ന് കണ്ടക്ടർ വിശ്വസിച്ചില്ല. എല്ലാവരുടെയും മുന്നിൽ വച്ച് എന്നോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഇരുണ്ട നിറമുള്ള മറ്റൊരാളുടെ അടുത്ത് ഇരുത്തിയിട്ട് ഇതാണ് എന്റെ സഹോദരൻ എന്ന് പറഞ്ഞു. ഞാൻ ശരിക്കും നാണംകെട്ടുപോയ നിമിഷം!

ഇക്കാര്യങ്ങളെല്ലാം എന്റെ ആത്മാഭിമാനത്തെ കുറച്ചുകൂടി തകർത്തു. എന്റെ നിറം ഞാൻ ഉത്തരവാദിയല്ലാത്ത തെറ്റിന്റെ  ശിക്ഷയാണെന്ന് വരെ കരുതി. അങ്ങനെയിരിക്കെയാണ് പള്ളിയിൽ വച്ച് ആനന്ദിനെ കാണുന്നത്. ഒരു തുരങ്കത്തിന്റെ അവസാനം കാണുന്ന വെളിച്ചം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നി. അവൻ എന്നെയും കണ്ടു. പക്ഷേ ഞങ്ങൾ സംസാരിച്ചില്ല. എന്നാൽ ഞാൻ മറ്റുള്ള വരോട് ചോദിച്ച് അവൻ എന്റെ അയൽക്കാരനാണെന്ന് മനസ്സിലാക്കി. അടുത്ത ദിവസം തന്നെ ആനന്ദില്‍ നിന്ന് ഒരു ഓർക്കുട്ട് റിക്വസ്റ്റ് വന്നു. ഞങ്ങൾ സുഹൃത്തുക്കളായി. സംസാരിച്ചു തുടങ്ങി. ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ആരാണെന്നതിലാണ് അദ്ദേഹം എന്നെ കണ്ടതെന്ന് പറഞ്ഞു. ഭയപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും പറഞ്ഞു. പതുക്കെ ‍ഞങ്ങൾ ഫോണിലൂടെ സംസാരിച്ചു തുടങ്ങി. ഞങ്ങൾ പ്രണയത്തിലായി. ഒരു വർഷത്തിനകം വിവാഹിതരാകാൻ തീരുമാനിച്ചു. എന്നെക്കാൾ മികച്ച ഒരാളെ എനിക്ക് കിട്ടുമെന്ന് അവന്റെ അമ്മ പോലും എഅവനോട് പറഞ്ഞു. പക്ഷേ അവൻ എല്ലാവരോടും എന്നെ കിട്ടിയത് ഭാഗ്യമാണെന്ന് പറഞ്ഞു. ആരെയും വകവയ്ക്കാതെ ഞങ്ങൾ വിവാഹിതരായി. 

അതിന് ശേഷവും പലരും ഞങ്ങളെ നോക്കി ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഞങ്ങൾക്ക് വിഷയമല്ല. ഞങ്ങളുടെ ചെറിയ ജീവിത്തിൽ സന്തുഷ്ടരാണ്. ഞങ്ങളുടെ കുഞ്ഞ് റയാൻ ജനിച്ച് കഴിഞ്ഞപ്പോഴും പലരും പറഞ്ഞു, അവന് എന്റെ നിറം കിട്ടാത്തത് ഭാഗ്യമായെന്ന്. അന്നെനിക്ക് മനസ്സിലായി ഇതിന് ഒരു മാറ്റം ഉണ്ടാകില്ല എന്ന്. എന്നും എന്നെ കുത്തിനോവിച്ചും വിരൽ ചൂണ്ടിയും പലരും ചുറ്റിനുമുണ്ടാകും. ലോകം മുഴുവൻ എനിക്കെതിരാണ്. ഞാൻ പ്രതികരിക്കുന്ന രീതി മാറ്റാൻ തീരുമാനിച്ചു. ഞാൻ ദേഷ്യപ്പെട്ടിട്ടോ ആരെയും വെറുത്തിട്ടോ കാര്യമില്ല. ഇപ്പോൾ ഞാൻ എന്നെ അംഗീകരിക്കുകയും സ്വയം സ്നേഹിക്കുകയും ചെയ്യുന്നു. ഇതൊരു നല്ല തുടക്കമായിരിക്കും.