Friday 11 November 2022 05:12 PM IST : By സ്വന്തം ലേഖകൻ

‘അനൂപ് ആദ്യ സംവിധാന സംരംഭം മികച്ചതാക്കി’; സഹോദരനെ പ്രശംസിച്ച് നടന്‍ ദിലീപ്, ‘തട്ടാശ്ശേരികൂട്ടം’ തിയറ്ററില്‍

dileep-anoop44677

നടന്‍ ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടാശ്ശേരികൂട്ടം. സംവിധായകനാകുന്ന ആദ്യ സിനിമ കാണാൻ കുടുംബസമേതമാണ് ദിലീപിന്റെ സഹോദരൻ അനൂപ് എത്തിയത്. ഭാര്യ ലക്ഷ്മിപ്രിയയും മക്കളും ഒപ്പമുണ്ടായിരുന്നു. സഹോദരന്റെ സിനിമ കാണാൻ നടന്‍ ദിലീപും തിയറ്ററിൽ എത്തിയിരുന്നു.

‘‘നൂറ് ശതമാനം എന്റര്‍ടെയ്നറാണ് സിനിമ. അനൂപ് ആദ്യ സംവിധാന സംരംഭം തന്നെ മികച്ചതാക്കി. എന്റെ കുഞ്ഞിക്കൂനൻ, സിഐഡി മൂസ, ട്വന്റി ട്വന്റി പോലുള്ള സിനിമകളുടെ ട്രെയിലർ കട്ട് ചെയ്തിരുന്നത് അനൂപ് ആണ്. എന്തായാലും ആദ്യ സിനിമ തരക്കേടില്ലാതെ ഒരുക്കിയിട്ടുണ്ട്.’’–സിനിമ കണ്ടിറങ്ങിയ ശേഷം ദിലീപ് പറഞ്ഞു. 

അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, ശ്രീലക്ഷ്മി, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി. ദേവ് എന്നിവരാണ് മറ്റ് താരങ്ങൾ. വിഡിയോ കാണാം.. 

Tags:
  • Movies