Monday 18 February 2019 05:28 PM IST

തിരക്കിൽ നിൽക്കുമ്പോൾ രാജീവ് പരമേശ്വരൻ എവിടേക്കു മറഞ്ഞു? ആ ചോദ്യത്തിന് ഇതാ ഉത്തരം

V.G. Nakul

Sub- Editor

r1

19 വർഷമായി മലയാളം സിനിമ– സീരിയൽ രംഗത്ത് സജീവസാന്നിധ്യമാണ് രാജീവ് പരമേശ്വരന്‍. മുപ്പതോളം ടെലിവിഷൻ പരമ്പരകൾ, പത്തോളം സിനിമകൾ, ടെലിഫിലിമുകളും ആൽബങ്ങളും പരസ്യ ചിത്രങ്ങളും വേറെ. മലയാളികളുടെ കാഴ്ചാനുഭവങ്ങളിലെ തിളക്കമുള്ള മുഖമായ ഈ ചെറുപ്പക്കാരൻ പക്ഷേ കഴിഞ്ഞ രണ്ടു വർഷമായി നമുക്കു മുന്നിലില്ല. എന്താണ് കാരണമെന്നു ചോദിച്ചാൽ ചെറു ചിരിയോടെ രാജീവ് പറയും, ‘‘ഞാൻ അഭിനയം നിർത്തിയിട്ടൊന്നുമില്ല. മലയാളത്തിൽ ചെറിയ ഇടവേളയെടുത്തു എന്നേയുള്ളൂ. തമിഴിൽ ‘മൗനരാഗം’ എന്ന സീരിയൽ ചെയ്യുന്നു. അതവിടെ സൂപ്പർ ഹിറ്റാണ്’’.

തമിഴിലെ ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാം നിരയിലാണ് ‘മൗനരാഗം’. മലയാളത്തിൽ സൂപ്പർ ഹിറ്റായ ‘വാനമ്പാടി’യുടെ തമിഴ് റീമേക്കാണിത്. കാർത്തിക് കൃഷ്ണ എന്ന നായക കഥാപാത്രമായി തമിഴ് കുടുംബങ്ങളുടെ പ്രിയ താരമായി മാറിയിരിക്കുകയാണിപ്പോൾ രാജീവ്.

r2

‘‘തമിഴിൽ നിന്ന് വേറെയും ഓഫറുകളുണ്ട്. പക്ഷേ, തൽക്കാലം ഒന്നും ഏറ്റെടുക്കേണ്ട എന്നാണ് തീരുമാനം. സിനിമയിലാണ് കൂടുതൽ ശ്രമിക്കുന്നത്. മലയാളത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതും അതു കൊണ്ടാണ്’’.– രാജീവ് നിലപാട് വ്യക്തമാക്കുന്നു.

ആർമിയും സിആർപിഎഫും ഒന്നല്ല; ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്! കുറിപ്പ് വൈറൽ

r4

വിവാഹ വേഷത്തില്‍ രോഹിതും വധുവും ട്രെയിനിൽ; അമ്പരന്ന് സഹയാത്രികർ; വൈറലായി ഈ ചിത്രങ്ങൾ

‘വാശിപിടിക്കരുത് വസന്തകുമാറിന്റെ പെട്ടിതുറക്കാനാകില്ല’; സൈനിക ഉദ്യോഗസ്ഥന്‍ ബന്ധുക്കളോട് പറഞ്ഞു; വേദന

തൃശൂർ കൈപ്പമംഗലത്താണ് രാജീവ് ജനിച്ചു വളർന്നതും ഇപ്പോഴും ജീവിക്കുന്നതും. ക്യാമറയുടെ മുന്നിൽ നിന്നു മാറിയാൽ, സമയം കിട്ടുമ്പോഴൊക്കെ നാട്ടിലേക്കോടിയെത്തുന്ന തനി തൃശൂർകാരൻ. നാടും കുടുംബവും കൂട്ടുകാരുമൊക്കെയാണ് ഇപ്പോഴും രാജീവിന്റെ ലോകവും സന്തോഷവും.

r6

ജോലി കളഞ്ഞെങ്കിലും ഭാവി കളഞ്ഞില്ല

അഭിനയവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിലാണ് രാജീവ് ജനിച്ചത്. അച്ഛൻ പരമേശ്വരൻ കെൽട്രോണിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ സതീ ദേവി ടീച്ചറും. രണ്ടു ചേച്ചിമാരുടെ പുന്നാര അനിയന്‍. പഠനകാലത്ത് സ്പോർട്സിലായിരുന്നു കമ്പം. ക്രിക്കറ്റും ഫുട്ബോളും വോളിബോളുമായിരുന്നു ഇഷ്ടങ്ങൾ. കോളജൊക്കെ കഴിഞ്ഞ് നാട്ടിൽ കറങ്ങി നടക്കുന്ന കാലത്താണ് എഴുത്തുകാരൻ കൂടിയായ അമ്മാവൻ വേണു എടക്കഴിയൂർ മുംബൈയ്ക്ക് കൊണ്ടു പോയത്. അതു വഴിത്തിരിവായി. അവിടെ ഒരു കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിക്കു കയറി. അതിനിടെയാണ് മോഡലിങ്ങില്‍ ശ്രദ്ധിക്കുന്നത്. പ്രശസ്ത നടൻ മാധവനൊപ്പം ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചു. ആയിടെയാണ് മൂത്ത പെങ്ങൾ രാജീവിനെ ദുബായിലേക്കു കൊണ്ടു പോയത്. അവിടെ ഒരു വലിയ കമ്പനിയിൽ ജോലിയും ശരിയായി. പക്ഷേ വിധി മറ്റൊന്നായിരുന്നു.

r5

‘‘ഞാൻ മുംബൈയിലുള്ളപ്പോൾ ‘പ്രേം പൂജാരി’യുടെ ഓഡിഷനു വേണ്ടി അപേക്ഷ അയച്ചിരുന്നു. പിന്നീട് ദുബായിലെത്തിയ സമയത്താണ് ഓഡിഷനു വേണ്ടി വിളിച്ച കാര്യം അറിയുന്നത്. അച്ഛൻ അറിയാതെ പറഞ്ഞു പോയതാണ്. അതു വലിയ സങ്കടമായി. പിന്നീട് വിസ ചെയ്ഞ്ച് ചെയ്യാൻ നാട്ടിലെത്തി. വിസ ശരിയാകാൻ വീണ്ടും വൈകുമെന്നറിഞ്ഞപ്പോൾ ഒരു ചെറിയ കോഴ്സിന് ജോയിൻ ചെയ്തു. പഠിത്തവും ചാൻസ് അന്വേഷണവുമായി നടക്കുന്നതിനിടെയാണ് അമ്മാവന്റെ സുഹൃത്ത് കൂടിയായ നടൻ ശ്രീരാമൻ ചേട്ടൻ വഴി ‘സ്വയംവരപ്പന്തൽ’ എന്ന സിനിമയിൽ അവസരം കിട്ടിയത്. നായികയായ സംയുക്ത വർമ്മയുടെ സഹോദരന്റെ വേഷമായിരുന്നു. ചെറിയ റോൾ. അതിൽ എനിക്കു പറഞ്ഞിരുന്ന സീനുകൾ അഭിനയിച്ചു കഴിഞ്ഞപ്പോഴേക്കും വിസ വന്നു. പക്ഷേ പോകാൻ പറ്റിയില്ല. ക്ലൈമാക്സിൽ ഞാൻ വേണം. അതു ചിത്രീകരിക്കാൻ വീണ്ടും വൈകും. വീട്ടിലൊക്കെ വലിയ പ്രശ്നമായെങ്കിലും ഞാൻ പോകുന്നില്ല എന്നു തന്നെ തീരുമാനിച്ചു. അങ്ങനെ ആ ജോലി നഷ്ടപ്പെട്ടു. പക്ഷേ സ്വയം വരപ്പന്തൽ മറ്റൊരു തരത്തിൽ ഭാഗ്യമായി. ചിത്രത്തിന്റെ ഷൂട്ട് അഷ്ടമുടിയിലെ റിസോർട്ടിൽ നടക്കുമ്പോൾ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. അതു കണ്ട്, പ്രൊഡക്ഷൻ കണ്‍ട്രോളർ ജീവൻ ചേട്ടൻ വഴി ഒരു ടെലിഫിലിമിലേക്കു വിളിച്ചു. അതു വഴിത്തിരിവായി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ലൈംഗികതയെ കുറിച്ചുള്ള അമിത ഭീതി; മസിൽമാനെ പേടിച്ച പെൺകുട്ടി; ഞെട്ടിപ്പിക്കുന്ന അനുഭവം, മറുപടി

നെഞ്ചകങ്ങളിൽ നോവായ് പടർന്ന് വീണ്ടും ബാലു; കണ്ണുനനയിച്ച് ‘ഓമന തിങ്കൾ കിടാവോ’; വിഡിയോ

വഴിത്തിരിവായ ‘മരുഭൂമിയിൽ പൂക്കാലം’

ഈസ്റ്റ് കോസ്റ്റിന്റെ ‘നിനക്കായ്’ എന്ന ആൽബത്തിൽ ‘ഒന്നിനുമല്ലാതെ...’ എന്ന പാട്ടിൽ അഭിനയിച്ചതോടെ ആളുകൾ കൂടുതലായി തിരിച്ചറിഞ്ഞു തുടങ്ങി. ആദ്യ സീരിയൽ വിജയകൃഷ്ണൻ സാറിന്റെ ‘പ്രേയസി’ യാണ്, 2000 ൽ. അതിൽ ഒരു ചെറിയ കഥാപാത്രമായിരുന്നു. ആദ്യമായി ഒരു പ്രധാന വേഷം ചെയ്യുന്നത് ‘മരുഭൂമിയിൽ പൂക്കാലം’ എന്ന സീരിയലിലാണ്. പിന്നീട് കെ.കെ രാജീവ് സാറിന്റെ ‘വേനൽമഴ’യിലും ഷിബു ചേട്ടന്റെ ‘ഊമക്കുയിലി’ലും പ്രധാന വേഷം ചെയ്തു. രണ്ടിലും പൂർണ്ണിമയായിരുന്നു എന്റെ നായിക. ‘ഓമനത്തിങ്കൾ പക്ഷി’, ‘കാവ്യാഞ്ജലി’, ‘മാനസപുത്രി’ ഒക്കെ കരിയറിൽ വലിയ നേട്ടമുണ്ടാക്കിത്തന്ന പരമ്പരകളാണ്. മധുസാർ, നെടുമുടി വേണു സാൻ, വിജയരാഘവൻ ചേട്ടൻ, വേണു നാഗവള്ളി സാർ, കെ.പി.എ.സി ലളിത ചേച്ചി, ശ്രീനാഥേട്ടൻ തുടങ്ങി വലിയ അഭിനേതാക്കൾക്കൊപ്പം സ്ക്രീൻ പങ്കിടാനായത് മറ്റൊരു ഭാഗ്യം. മലയാളത്തിൽ ഒടുവിൽ ചെയ്തത് ‘ചേച്ചിയമ്മ’യാണ്.

സീരിയല്‍ പോലെ ഒരു ജീവിതം

‘കാവ്യാഞ്ജലി’യിൽ ചെറിയ മാനസിക പ്രശ്നമുള്ള സൂരജ് എന്ന കഥാപാത്രമായിരുന്നു എനിക്ക്. അതുമായി ബന്ധപ്പെട്ട് മറക്കാനാകാത്തൊരു അനുഭവമുണ്ട്. ഒരിക്കൽ ഞാൻ പാലക്കാട് കോട്ടയ്ക്കകത്തുള്ള ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പോയി. തൊഴുതു തിരിച്ചിറങ്ങുമ്പോൾ, ഒരു സ്ത്രീ എന്നെ കാത്തു നിൽക്കുന്നു. അവർ അടുത്തു വന്ന്, ‘‘എന്റെ മകൻ കാറിലുണ്ട്, ഒന്നു വന്നു കാണുമോ’’ എന്നു ചോദിച്ചു. ഞാൻ പോയി കണ്ടു. ആ സീരിയലിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അതേ അവസ്ഥയിൽ ഒരു ചെറുപ്പക്കാരൻ. അതിശയം അതല്ല, സീരിയലിലെ എന്റെ പേര് തന്നെയാണ് അവനും. ആ അമ്മ എന്നോട് ചോദിച്ചത് ‘‘എന്റെ മകന്റെ രോഗവും മാറുമായിരിക്കും അല്ലേ...’’ എന്നാണ്. കാരണം ആ സീരിയലിൽ എന്റെ രോഗം മാറുന്നതായാണ് കാണിക്കുന്നത്. മനസ്സിനെ വല്ലാതെ നീറ്റിയ ഒരു സംഭവമാണത്.

വിജയം നേട്ടമാക്കാനാകാതെ

തമിഴിലും മലയാളത്തിലുമായി ഇതു വരെ 7 സിനിമ ചെയ്തു. അതിൽ ‘പാപ്പി അപ്പച്ചാ’യാണ് എടുത്തു പറയാവുന്നത്. റോഷൻ ചിറ്റൂർ വഴിയാണ് ആ അവസരം വന്നത്. റോഷൻ പറഞ്ഞിട്ട് ദിലീപേട്ടനെ പോയി കണ്ടു. ‘കുറേപ്പേരെ നോക്കുന്നുണ്ട്, ഭാഗ്യമുണ്ടെങ്കിൽ കിട്ടും’ എന്നു പറഞ്ഞു. പിന്നീട് ഷൂട്ടിങ് തുടങ്ങിയ ശേഷം ദിലീപേട്ടന്റെ അനിയൻ അനൂപേട്ടനാണ് പറഞ്ഞത്, പലരെയും നോക്കിയെങ്കിലും ഫാമിലിയോടൊക്കെ ചോദിച്ചപ്പോൾ അവരൊക്കെ എന്നെയാണ് പിന്തുണച്ചതെന്ന്. പടം വലിയ വിജയമായെങ്കിലും പിന്നീട് അതേ പോലെ ഒരു അവസരം വന്നില്ല. എനിക്ക് ആ വിജയം പ്രമോട്ട് ചെയ്യാൻ അറിയുമായിരുന്നില്ല. ഭാര്യ ദീപയും കുടുംബവുമാണ് എന്റെ കരുത്ത്. മൂത്ത മകൾ ശിവന്യ ആറാം ക്ലാസിലും മകൻ അഥർവ് ഒന്നാം ക്ലാസിലും പഠിക്കുന്നു.