Wednesday 01 November 2023 10:53 AM IST

27 വർഷമായി വിവാഹം കഴിഞ്ഞിട്ട്, ഞങ്ങൾക്കു മക്കളില്ല...കുടുംബവിശേഷങ്ങൾ പങ്കുവച്ച് സോന നായർ

Roopa Thayabji

Sub Editor

sona-nair

മലയാളം ടെലിവിഷൻ രംഗത്തെ സജീവസാന്നിധ്യവും മലയാളത്തിന്റെ പ്രിയ അഭിനേത്രിയുമാണ് സോന നായർ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് നിറഞ്ഞു നിൽക്കുന്ന സോന നായർ തന്റെ ആരാധകരുടെ ചോദ്യങ്ങൾക്കു നൽകിയ മറുപടികളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘വനിത’യുടെ ‘ഹാർട്ട് ടു ഹാർ‌ട്ട്’ എന്ന പംക്തിയിലാണ് താരം തന്റെ സിനിമ–വ്യക്തി വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഇതിൽ, ‘കുടുംബത്തെക്കുറിച്ച് പറയാമോ’ എന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് താരം മനസ്സ് തുറന്നു.

‘‘ഭർത്താവ് ഉദയൻ അമ്പാടി സിനിമാട്ടോഗ്രഫറാണ്. എനിക്കു മുൻപേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനിൽ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.

27 വർഷമായി വിവാഹം കഴിഞ്ഞിട്ട്, ഞങ്ങൾക്കു മക്കളില്ല. അച്ഛൻ സുധാകറും അമ്മ വരുന്ധരാ ദേവിയും കലാ ജീവിതത്തിന് എല്ലാ പിന്തുണയും തന്നു. അച്ഛനാണു ലൊക്കേഷനിൽ കൂട്ടു വന്നിരുന്നത്. അനിയൻ ദീപുവിന് ബിസിനസാണ്’’.– സോന പറഞ്ഞതിങ്ങനെ.

സോന നായരുമായുള്ള ‘ഹാർട്ട് ടു ഹാർ‌ട്ട്’ ചാറ്റിന്റെ പൂർണ രൂപം വായിക്കാൻ പുതിയ ലക്കം ‘വനിത’ (ഒക്ടോബർ 28–നവംബർ 10, 2023) വായിക്കുക.