Monday 25 July 2022 11:34 AM IST : By സ്വന്തം ലേഖകൻ

‘ജീവിതം അദ്ഭുതങ്ങൾ നിറഞ്ഞത്, പുതിയ അംഗമെത്തി’; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ട് അഞ്ജലി നായർ

anjali-nair-mother.jpg.image.845.440

നടി അഞ്ജലി നായർക്ക് പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെയാണ് താൻ രണ്ടാമതും അമ്മയായ വിവരം അഞ്ജലി പങ്കുവച്ചിരിക്കുന്നത്. ‘‘ജീവിതം അദ്ഭുതങ്ങൾ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലേക്കെത്തിയ പുതിയ അംഗത്തെപ്പോലെ, പെൺകുഞ്ഞാണ്, ഏവരുടേയും അനുഗ്രഹം വേണം’’.-അഞ്ജലി കുറിച്ചു. 

anjali-nair-baby-shower-1.jpg.image.845.440

സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ആഡ് ഫിലിംമേക്കറും തമിഴിലും മലയാളത്തിലും സഹസംവിധായകനായും പ്രവർത്തിക്കുന്ന ആളാണ് അജിത് രാജ്. സ്വതന്ത്ര സംവിധായകനാകാനുള്ള ഒരുക്കത്തിലുമാണ്. 

anjali-nair-baby-shower-2.jpg.image.845.440

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അഞ്ജലി. നിരവധി സിനിമകളിൽ അമ്മ വേഷങ്ങളിലും സഹനടിയായുമൊക്കെ തിളങ്ങിയ അഞ്ജലിയുടെ മൂത്തമകൾ അവ്നിയും അഭിനയരംഗത്ത് സജീവമാണ്.

1.

anjali-nair-baby-shower.jpg.image.845.440

2.

Tags:
  • Movies