Wednesday 01 July 2020 04:31 PM IST : By സ്വന്തം ലേഖകൻ

ഇതാണ് റാമിന്റെ സ്വന്തം ‘ജാനു’വിന്റെ ഏറ്റവും വലിയ സന്തോഷം; ഗൗരിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

gauryvgbvhth

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് സിനിമകളിലൊന്നായിരുന്നു 2018 ൽ പുറത്തിറങ്ങിയ വിജയ് സേതുപതി–തൃഷ ജോഡികളുടെ ‘96. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സന്തോഷിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെപോലെ തന്നെ, അഭിനേതാക്കളും എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. അത്തരത്തിൽ ഒരു റോളായിരുന്നു തൃഷ അഭിനയിച്ച ‘ജാനു’ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചെയ്ത മലയാളിയായ ഗൗരി ജി കിഷന്റേത്. 

കുടുംബത്തോടൊപ്പം ചെന്നൈയിൽ താമസിക്കുകയാണെങ്കിലും ഗൗരിയുടെ അച്ഛൻ അടൂർ സ്വദേശിയും അമ്മ വൈക്കം സ്വദേശിനിയുമാണ്. ആറു ലക്ഷത്തിലധികം ഫോളോവേഴ്സുളള ഗൗരി യോഗാ ദിനത്തോടനുബന്ധിച്ച്  ഇൻസ്റ്റഗ്രാമിലിട്ടിരിക്കുന്ന ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. പലതരം യോഗാ പോസുകൾ ഗൗരി അനായാസമായി ചെയ്യുന്നു. മറ്റ് ഏത് അനുഭവങ്ങൾക്ക് സാധിക്കുന്നതിലും മികച്ചതായി തന്റെ മനസിനെ സന്തോഷിപ്പിക്കാൻ യോഗയ്ക്കു കഴിയുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗൗരി കുറിച്ചത്.

വിജയ് നായകനായെത്തുന്ന മാസ്റ്റർ, ധനുഷിനൊപ്പമുള്ള കർണൻ, മലയാളത്തിൽ സണ്ണി വെയ്നോടൊപ്പം അനുഗ്രഹീതൻ ആന്റണീ എന്നീ സിനിമകളാണ് ഗൗരിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.  

Tags:
  • Movies