Monday 22 January 2024 03:46 PM IST : By സ്വന്തം ലേഖകൻ

‘എക്കാലത്തെയും സുന്ദരിയായ വധു, കൗണ്ട്ഡൗൺ ഓണ്‍’; ബ്രൈഡ് ടു ബി ആഘോഷമാക്കി ഗോപിക അനിൽ, ചിത്രങ്ങള്‍

gopika-anil-bride-to-be-4

വിവാഹത്തിന് മുന്‍പുള്ള ദിവസങ്ങള്‍ ആഘോഷമാക്കി നടി ഗോപിക അനിൽ. താരത്തിന്റെ ബ്രൈഡ് ടു ബി ആഘോഷമാണ് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഗംഭീരമാക്കിയത്. ഗോപികയുടെ അനിയത്തിയും നടിയുമായ കീർത്തന അനിലാണ് ​ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചത്. കേക്ക് മുറിച്ചും പാർട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ആഘോഷിച്ചത്.

gopika-anil-bride-to-be-42

സിൽവർ നിറത്തിലുള്ള ബോഡികോൺ ഷിമറി ഡ്രസാണ് ഗോപിക ധരിച്ചത്. ‘മൈ ​ഗേൾ.. എക്കാലത്തെയും സുന്ദരിയായ വധു.. കൗണ്ട്ഡൗൺ ഔദ്യോഗികമായി ഓണ്‍’’- എന്നാണ് കീർത്തന അനിൽ കുറിച്ചത്. നിരവധി പേരാണ് താരത്തിനു ആശംസകള്‍ നേർന്ന് എത്തിയത്. ജനുവരി 28 നാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നത്. 

gopika-anil-bride-to-be
Tags:
  • Movies