Thursday 26 November 2020 02:35 PM IST : By സ്വന്തം ലേഖകൻ

ജല്ലിക്കെട്ട് ഓസ്കറിലേക്ക് എത്തിയതിൽ ഏറെ സന്തോഷിക്കുന്നു, നമ്മുടെ വിജയസാധ്യതയേറെ ; പ്രതീക്ഷയേറ്റി സെൽവരാഘവന്‍

sed

ജല്ലിക്കെട്ടിലൂടെ ഇന്ത്യയ്ക്ക് ഓസ്കർ നേടാനുള്ള സാധ്യതയേറെയെന്ന് തമിഴിലെ പ്രഗ്തഭനായ സംവിധായകൻ സെൽവരാഘവന്‍. സിനിമ കണ്ടുവെന്നും ഒരുപാട് ഇഷ്ടമായെന്നും, ഈ സിനിമ ഓസ്കറിലേക്ക് പോയതിൽ എറെ സന്തോഷമുണ്ടെന്നും സെൽവരാഘവൻ ട്വീറ്റ് ചെയ്തു. പതിനാലംഗ ജൂറിയുടെ തീരുമാനത്തിലാണ് ജല്ലിക്കെട്ടിനെ ഓസ്കറിന് അയയ്ക്കാന് തീരുമാനമായത്.

കഴിഞ്ഞ വർഷം ഹിന്ദി ചിത്രമായി ‘ഗള്ളി ബോയ്’ ആയിരുന്നു ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ഏപ്രില്‍ 25നാണ്  ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ പല ഫെസ്റ്റിവലുകളിലും മികച്ച പ്രകടം കാഴ്ച വച്ചിരുന്നു. ഗിരീഷ് ഗംഗാധരന്റെ ക്യാമറ വർക്കിനും ഒരുപാട് പ്രശംസ നേടിയ ചിത്രമായിരുന്നു ജല്ലിക്കെട്ട്. കശാപ്പിന് കൊണ്ടുപോകുന്പോള്‍ കെട്ടഴിഞ്ഞ് പോയ പോത്തിനെ ചുറ്റിറ്റി പുരോഗമിക്കുന്ന ചിത്രത്തിൽ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:
  • Movies