Tuesday 26 April 2022 02:45 PM IST : By സ്വന്തം ലേഖകൻ

‘ആനിവേഴ്സറിയുടെ സ്പെല്ലിങ് തെറ്റിയാലും ആലി ഉദ്ദേശിച്ചത് ശരി’; മകളുടെ സ്നേഹസമ്മാനം നെഞ്ചോടു ചേർത്ത് സുപ്രിയ മേനോൻ

prithbbbbsu

നടൻ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പതിനൊന്നാം വിവാഹ വാർഷികത്തിന് മകൾ അലംകൃത നൽകിയ സ്നേഹസമ്മാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അച്ഛനും അമ്മയും താനുമടങ്ങുന്ന ഡ്രോയിങ്ങാണ് ആലി സമ്മാനിച്ചത്. ചിത്രത്തോടൊപ്പം  അച്ഛനും അമ്മയ്ക്കും ആശംസകളും ആലി കുറിച്ചിരുന്നു. 

ആനിവേഴ്സറിയുടെ സ്പെല്ലിങ് തെറ്റാണെന്നറിയാമെന്നും ഇത് നിങ്ങളുടെ പതിനൊന്നാം വിവാഹ വാർഷികമാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്നുമൊക്കെയാണ് ആലിയുടെ കുറിപ്പിൽ. മകളുടെ സമ്മാനത്തിന്റെ ചിത്രം സഹിതം സുപ്രിയ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ആനിവേഴ്സറിയുടെ സ്പെല്ലിങ് തെറ്റിയാലും ആലി ഉദ്ദേശിച്ചത് വളരെ ശരിയാണെന്ന് സുപ്രിയ കുറിച്ചു. 

ആലിയുടെ ആശംസയ്ക്കും ചിത്രത്തിനും താഴെ നിരവധിപ്പേരാണ് ഇഷ്ടമറിയിച്ച് എത്തിയത്. ഏപ്രിൽ 25 നായിരുന്നു പൃഥ്വിരാജിന്റേയും സുപ്രിയയുടേയും വിവാഹ വാർഷികം. 

Tags:
  • Movies