Wednesday 17 June 2020 02:30 PM IST

മുഖത്തണിയാൻ ഹൃദയം കവരുന്ന രൂപങ്ങളിൽ, നിറങ്ങളിൽ; ഏറ്റവും ഡിമാന്റുള്ള 10 ഫാഷൻ മാസ്കുകൾ ഇതാ...

Delna Sathyaretna

Sub Editor

masks-trends221

മഴക്കാലത്തു ചൂടുചായയ്ക്ക് എന്തൊരു ഡിമാന്റാണല്ലേ.. അതിനെ കടത്തിവെട്ടി മിന്നൽ വേഗത്തിൽ വിറ്റുപോകുന്ന മനോഹരമായ മാസ്ക് ഡിസൈനുകൾ ആരുടെയും സൗന്ദര്യ ബോധം കീഴടക്കും. ട്രെൻഡിൽ ഏറ്റവും ഡിമാന്റുള്ള പത്തു ഫാഷൻ മാസ്കുകൾ പരിചയപ്പെടാം... 

1. എംബ്രോയിഡറി മാസ്ക് 

embroidary-mask

കോട്ടണിലും ലിനനിലും മനോഹരമായ എംബ്രോയ്ഡറികൾ, ഉപയോഗത്തിനോ കഴുകലിനോ ഒരു അസൗകര്യവും ഇല്ലാതെ തന്നെ.

2. കട്ട്‌ വർക്ക്‌ മാസ്ക് 

cut-mask221

സാരിയിലെ നിത്യഹരിത താരമായ കട്ട്‌ വർക്ക്‌ മാസ്കിലും റാണിയാണ്. രണ്ടോ മൂന്നോ ലയർ ഉള്ളതിനാൽ പുറം ലയർ കട്ട്‌ വർക്ക്‌ ചെയ്താലും അണുക്കളെ തടഞ്ഞു നിർത്താൻ ഉപകരിച്ചോളും.

3. ഹെയർ ബാൻഡ് പെയർ 

hairband-pair

ഹെയർ ബാൻഡോ മറ്റ് അക്‌സെസ്സറികളോ മാസ്കിനോട് മാച്ചിങ് ആക്കുന്ന ട്രെൻഡ്

4. ഫ്ലോറൽ പ്രിന്റ് 

floral-print

എല്ലാ ഫാഷൻ പീസുകളിലും ഉള്ളത് കൊണ്ട് ഫ്ലോറൽ ഡിസൈൻ മാസ്കിനെയും വെറുതേ വിടാൻ തയ്യാറല്ല.

5. ഓയിൽ ഫേസ് മാസ്ക് 

oil-face-mask

നറുമണമുള്ള എസൻഷ്യൽ ഓയിൽ അകത്തെ ലയറിൽ സ്പ്രേ ചെയ്യാവുന്ന സുഗന്ധവാഹിനി മാസ്ക്. വിയർപ്പ് തങ്ങി നിന്ന് മുഷിയുന്നത് തടയാൻ ഉപകരിക്കും. ഈ ലേസ് ഡിസൈനുള്ള മാസ്കിൽ ഓയിൽ ലെയറും ഉണ്ട്.

6. ക്രോഷ്യേ മാസ്ക് 

kroshhh

ആരോഗ്യപരമായി അത്ര നല്ലതല്ലെങ്കിലും ഇദ്ദേഹവും ഹിറ്റാണ്. കുട്ടികൾക്ക് വേണ്ടി പ്രത്യേക ക്യൂട്ട് അനിമൽ ഡിസൈനുകളുമുണ്ട്.

7. ഇയർ സേവർ മാസ്ക് 

ear-saver-mask

ചെവിയുടെ പുറകിൽ മാസ്ക് സ്ട്രാപ്പ് ഇറുകി വേദനയാകുന്നുണ്ടോ?  നിങ്ങളെ രക്ഷിക്കാനുള്ള ഡിസൈനാണിത്. സ്ട്രാപ്പ് എക്സ്റ്റന്ററായോ, മാസ്കിന്റെ ഒരറ്റത്തു അറ്റാച്ച് ചെയ്ത രീതിയിലോ സ്ട്രാപ്പ് എക്സ്റ്റന്ററുകൾ ലഭിക്കും.

8. റഫിൾ മാസ്ക് 

ruffle-mask221

ഫെമിനിൻ ആയ അലങ്കാരങ്ങൾ പ്ലീറ്റുകൾ, റഫിൾ, ലേസ്  എന്നിവ കൊണ്ട് അരികുകൾ അലങ്കരിക്കുന്ന ക്യൂട്ട് മാസ്കുകൾ

9. ആണുങ്ങൾക്ക് സോളിഡ് അല്ലെങ്കിൽ ചെക്‌സ്

solid-mmm

10. കാർട്ടൂൺ, അനിമൽസ്, സൂപ്പർഹീറോ  കിഡ്സ്‌ 

cartoon886

കുട്ടികളെ ആകർഷിക്കാൻ പല ക്യൂട്ടെസ്റ്റ് രൂപങ്ങളിലും മാസ്കുകൾ തയാർ.

Tags:
  • Fashion
  • Trends