Wednesday 23 December 2020 03:18 PM IST

പാന്റ്സിട്ട് കല്ല്യാണം കഴിച്ചാൽ എന്താ കുഴപ്പം? ഇത് പെണ്ണിന്റെ പുതിയ ‘തന്റേടം’

Delna Sathyaretna

Sub Editor

01

ദുപ്പട്ട കൊണ്ട് തല മറച്ച സുന്ദരിയായ നവ വധു, സ്റ്റേജിലേക്ക് കയറിയപ്പോൾ ബന്ധുക്കളിൽ ചിലർക്ക് അങ്കലാപ്പ്. അയ്യോ ഇവളുടെ ലെഹങ്ക കേടായിപ്പോയിക്കാണുമോ? അതാണോ പാന്റ്സും കോട്ടുമൊക്കെയിട്ട്! ആഭരണങ്ങൾ അത്യാവശ്യം ഇട്ടിട്ടുമുണ്ട്. എന്നാലും എന്തു തന്റേടിയായിരിക്കുമല്ലേ..ഇങ്ങനെ വിവാഹത്തിന് വരണമെങ്കിൽ. ഐസ് ബ്ലൂ പാന്റ്സ്യൂട്ടുമിട്ട് തലയുയർത്തിപ്പിടിച്ച് വിവാഹിതയായ സഞ്ജന റിഷിയെന്ന ഇന്ത്യക്കാരിയുടെ സോഷ്യൽ മീഡിയ ചിത്രങ്ങൾ കണ്ട്  അടക്കം പറച്ചിലുകൾ ഇങ്ങനെയൊക്കെയായിരുന്നു.  സഞ്ജനയ്ക്ക് പക്ഷേയിത് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. പാന്റ്സ്യൂട്ടിൽ ഏറെ സന്തോഷവതിയായ താൻ വിവാഹത്തിന് എന്തിനത് മാറ്റി നിർത്തണമെന്ന നിർദോഷമായ ചിന്ത അവളെയെത്തിച്ചത് ഈ കോസ്റ്റ്യൂമിലേക്കാണ്. പ്രമുഖ ഡിസൈനർമാരും ബോളിവുഡ് സംവിധായികയും വരെ സഞ്ജനയ്ക്ക് അഭിനന്ദനവുമായെത്തി.

02

ഇവിടെയിത് അത്ര സാധാരണമല്ലാത്ത കാഴ്ചയാണ്. സാരി, ഗൗൺ അല്ലെങ്കിൽ ലെഹങ്കയോ ചുരിദാറോ. ചട്ടയും മുണ്ടുമൊഴികെ അതിനപ്പുറമൊരു പരീക്ഷണത്തിന് മലയാളി ഇനിയും മുതിർന്നിട്ടില്ല. എന്നാൽ വിദേശരാജ്യങ്ങളിൽ ഈ വർഷത്തെ ഹിറ്റ് ട്രെൻഡായിരുന്നു ബ്രൈഡൽ പാന്റ്സുകൾ. വർഷങ്ങളായി അവിടെ ബ്രൈഡൽ പാന്റ്സ്യൂട്ടുകൾ ഉപയോഗത്തിലുണ്ട്. മാറുന്ന സ്ത്രീത്വത്തിന്റെ അടയാളം കൂടെയാണ് ഓരോ വധുവും അണിയുന്ന പാന്റ് സ്യൂട്ട്, ജംപ്സ്യൂട്ട് അല്ലെങ്കിൽ പാന്റ്സ്.
 

03
Tags:
  • Latest Fashion
  • Fashion
  • Trends