Saturday 24 February 2024 03:10 PM IST

പനി മരുന്നാണോ ആന്‍റിബയോട്ടിക്? സ്വയം ചികിത്സ നടത്തുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Dr. B. Padmakumar

Professor Medicine,medical College, Trivandrum

antibiotic56788med56767

പനി മാറാന്‍ ഡോക്ടർമാരോട് ആന്റിബയോട്ടിക്കുകൾ ചോദിച്ചു വാങ്ങി കഴിക്കുന്നവരുണ്ട്. ‍ഡോക്ടറുടെ ഉപദേശമൊന്നുമില്ലാതെ, മെഡിക്കല്‍  സ്റ്റോറിൽ നിന്ന് ആന്റിബയോട്ടിക് വാങ്ങിക്കഴിച്ചു സ്വയം ചികിത്സ നടത്തുന്നവരും കുറവല്ല. എന്നാൽ പനി വന്നാലുടൻ പാരസെറ്റമോൾ പോലെ വാങ്ങിക്കഴിക്കേണ്ട പനി മരുന്നുകളല്ല  ആന്റിബയോട്ടിക്കുകൾ. ബാക്ടീരിയൽ രോഗാണുബാധ ഉണ്ടാകുമ്പോൾ കരുതലോടെ ഉപയോഗിക്കേണ്ട ജീവൻരക്ഷാ മരുന്നുകളാണവ. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിത ഉപയോഗവും മരുന്നുകള്‍ ഫലിക്കാത്ത രോഗാണുക്കളുടെ ആവിർഭവത്തിനിടയാക്കാം.

ഇപ്പോൾ വ്യാപകമായി കാണപ്പെടുന്ന പനികളിലേറെയും പല തരത്തിലുള്ള വൈറല്‍പനികളാണ്. ഇവയ്ക്ക് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. പനി കുറയാനായി പാരസെറ്റമോൾ ഗുളികകളും വിശ്രമവും മാത്രം മതി. കുഞ്ഞുങ്ങളെയും പ്രായമേറിയവരെയും ചെറു ചൂടുവെള്ളത്തിൽ തുണി മുക്കി ശരീരം സ്പഞ്ച് ചെയ്യുന്നതും നല്ലതാണ്. ജലദോഷത്തിന്റെ അസ്വസ്ഥതകളും മൂക്കടപ്പും മൂക്കൊലിപ്പും മാറാന്‍ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിഹിസ്റ്റമിൻ മരുന്നുകളും ഉപയോഗിക്കാം.  

എന്നാൽ ബാക്ടീരിയൽ രോഗാണുബാധയുടെ ലക്ഷണങ്ങളുണ്ടായാൽ ഡോക്ടർ നിർദേശിക്കുന്ന ആന്റിബയോട്ടിക്കുകൾ  കഴിക്കണം.  പനി നീണ്ടു നിൽക്കുക, അപ്രത്യക്ഷമായ പനി രണ്ടോ മൂന്നോ ദിവസത്തിനകം വീണ്ടും തിരിച്ചു വരിക, മൂക്കിൽ നിന്നും മഞ്ഞ നിറത്തിൽ സ്രവമുണ്ടാവുക, ചുമച്ചു മഞ്ഞനിറത്തിൽ കഫം പോകുക തുടങ്ങിയവയൊക്കെ ബാക്ടീരിയൽ രോഗാണുബാധയുടെ  ലക്ഷണങ്ങളാണ്. സാധാരണഗതിയിൽ അഞ്ചു ദിവസത്തെ ചികിത്സ മതിയാകും.

ഗുരുതരമല്ലാത്ത അണുബാധയാണെങ്കിൽ മരുന്നു വായിലൂടെ കഴിച്ചാൽ മതി. കുത്തിവയ്പ് കൊണ്ടു പ്രത്യേകിച്ച് നേട്ടമൊന്നുമില്ല.  ആന്റിബയോട്ടിക്കുകൾ  തുടങ്ങിയാൽ ഡോക്ടർ നിർദേശിക്കുന്ന തവണയിലും കാലയളവിലും മരുന്നു കഴിക്കണം. പനി മാറിയെന്നു കരുതി കോഴ്സ് പൂർത്തിയാക്കാതെ ഇടയ്ക്കു വച്ചു മരുന്നു നിർത്തരുത്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്  മരുന്നുകള്‍ വില്‍ക്കുന്നതു നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും വില്‍പന ധാരാളം നടക്കുന്നുണ്ട്. ആന്‍റിബയോട്ടിക്കുകളുെട അനാവശ്യമായ അമിതോപയോഗം‍ അതിജീവന ശേഷി േനടിയ രോഗാണുക്കളുെട ആവിര്‍ഭാവത്തിന് ഇടയാക്കുകയും മരുന്നു കഴിച്ചാലും രോഗം മാറാത്ത അവ സ്ഥയിലേക്കു വഴിതെളിക്കുകയും ചെയ്യും. ആന്‍റിബയോട്ടിക് െറസിസ്റ്റന്‍സ് എന്നാണിതിനു പറയുന്നത്. 

താരതമ്യേന നിസ്സാരമായ രോഗാവസ്ഥ പോലും ഗുരുതരമാവുക, ചെറിയ അണുബാധ മാരകമാവുക, മറ്റ് അവയവങ്ങളെ ബാധിക്കുക, തുടങ്ങിയ പ്രശ്നങ്ങള്‍  ഇതുമൂലം സംഭവിക്കുന്നു. പ്രമേഹരോഗികള്‍, പ്രായമേറിയവര്‍, ദീര്‍ഘകാല ആരോഗ്യപ്രശ്നമുള്ളവര്‍ തുടങ്ങി ശരീരത്തിന്‍റെ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത്തരം ആന്‍റിബയോട്ടിക് െറസിസ്റ്റന്‍സ് മൂലം രോഗങ്ങള്‍ ഗുരുതരമാകാന്‍ സാധ്യത. അതിനാല്‍ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ അതീവ ജാഗ്രതയുണ്ടാകണം. ചുവടെ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കുക.

∙ ഒരാളുെട അസുഖത്തിനു ഡോക്ടര്‍ നിർദേശിച്ച ആ ന്‍റിബയോട്ടിക്, മറ്റൊരാള്‍ക്ക് അസുഖം വരുമ്പോള്‍ െവറുതെ വാങ്ങി കഴിക്കരുത്, രോഗലക്ഷണങ്ങള്‍ ഒന്നു തന്നെ ആണെങ്കില്‍ പോലും. 

∙ േഡാക്ടര്‍ നിര്‍ദേശിച്ച അളവിലും േഡാസിലുമുള്ള മരുന്നു മാത്രം വാങ്ങുക. കൂടുതല്‍ വാങ്ങി സൂക്ഷിക്കുകയോ, പിന്നീടു രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ കഴിക്കുകയോ അരുത്. 

∙ മരുന്നു കഴിക്കും മുന്‍പ് അവയുെട ഡോസേജും എക്സ്പയറി േഡറ്റും ശ്രദ്ധിക്കുക.                                 

Tags:
  • Health Tips
  • Glam Up