Friday 07 July 2023 10:02 AM IST : By സ്വന്തം ലേഖകൻ

‘മുഖം ഉരച്ചു കഴുകരുത്; ‌മേക്കപ്പ് റിമൂവര്‍ ഉപയോഗിച്ചു വൃത്തിയാക്കാം’: മുഖത്തെ ചുളിവുകള്‍ മായ്ക്കാൻ അഞ്ചു എളുപ്പവഴികള്‍

wrinklllfg665788

പ്രായമേറുന്തോറും ചര്‍മത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ സ്വാഭാവികമാണ്. ചർമസംരക്ഷണത്തിൽ ശ്രദ്ധിച്ചാൽ പെട്ടെന്ന് പ്രായമാകുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. പ്രോട്ടീനുകളായ കൊളാജൻ, ഇലാസ്റ്റിൻ എന്നിവയാണ് ചര്‍മസൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്നത്. പ്രായമാകുന്തോറും ഇവ കുറഞ്ഞു വരുന്നതോടെ ചര്‍മത്തിന്റെ മിനുസം നഷ്ടമായി ചുളിവുകള്‍ വീഴാൻ  കാരണമാകും. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിക്കാന്‍ ഇത് അഞ്ചു എളുപ്പവഴികള്‍. 

മുഖം കഴുകാം 

ഉറങ്ങാന്‍ പോകും മുൻപായി മുഖം നല്ലൊരു ഫെയ്സ് വാഷ്‌ ഉപയോഗിച്ചു പലവട്ടം കഴുകി വൃത്തിയാക്കാം. മേക്കപ്പ് അണിയുന്നവര്‍ മേക്കപ്പ് റിമൂവര്‍ ഉപയോഗിച്ചു അത് പൂര്‍ണമായും നീക്കണം. മുഖം ഒരിക്കലും ഉരച്ചു കഴുകരുത്‌. ഉറങ്ങും മുൻപായി തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്. 

മധുരം കുറച്ചോളൂ 

ചര്‍മത്തിനു ദോഷകരമാണ് മധുരം. ശരീരത്തില്‍ മധുരം അധികമാകുമ്പോള്‍ ഗ്ലൈക്കേഷൻ പ്രക്രിയ ആരംഭിക്കും. ഇത് ക്രമേണ കൊളാജൻ പ്രോട്ടീനെ ബ്രേക്ക്‌ ചെയ്യുന്നു. അങ്ങനെ പ്രായമാകുന്നത് വേഗത്തിലാകുന്നു. പ്രായത്തെ പിടിച്ചുകെട്ടാൻ എണ്ണപലഹാരങ്ങളും മധുരവും കുറയ്ക്കണം. 

സണ്‍സ്ക്രീന്‍ ഉപയോഗിക്കാം 

ചര്‍മസൗന്ദര്യം സംരക്ഷിക്കാന്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. SPF 30 ലധികം ഉള്ള ലോഷനുകളാണ് ഉപയോഗിക്കേണ്ടത്. സ്കിന്‍ കാന്‍സര്‍ തടയാന്‍ മാത്രമല്ല പ്രായമാകുന്നത് മന്ദഗതിയിലാക്കാനും സണ്‍ സ്ക്രീന്‍ ലോഷനുകള്‍ സഹായിക്കും.

ആന്റി ഓക്സിഡന്റുകള്‍ 

ചര്‍മസൗന്ദര്യം കൂട്ടാനും പ്രായമാകുന്നത് തടയാനും ആന്റി ഓക്സിഡന്റുകള്‍ നല്ലതാണ്. സണ്‍സ്ക്രീന്‍ ലോഷന്‍ ആയാലും ആന്റിറിങ്കിൾ  ക്രീമുകളായാലും ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയവ വാങ്ങുന്നതാണ് നല്ലത്. ബ്ലൂ ബെറി, മുന്തിരി, ചീര എന്നിവ അടങ്ങിയ ഡയറ്റുകള്‍ ശീലിക്കുന്നത് നല്ലതാണ്.

Tags:
  • Glam Up
  • Beauty Tips