Monday 26 November 2018 10:44 AM IST

നമുക്കും ഒന്ന് പറഞ്ഞുകൂടേ 'അമേസിങ് മീ’ എന്ന്! അമൃതയുടെ സെൽഫ് മോട്ടിവേഷൻ ഏറ്റെടുത്ത് സൈബർ ലോകം

Priyadharsini Priya

Senior Content Editor, Vanitha Online

amazing1

എന്തിനും ഏതിനും ഹാഷ്ടാഗുകൾ വിപ്ലവം തീർക്കുകയാണ് സൈബറിടങ്ങളിൽ. നീതിയ്ക്ക് വേണ്ടി, പോരാട്ടത്തിന് തുടക്കമിട്ട്, അനീതിയ്‌ക്കെതിരെ ശബ്ദമുയർത്തി അതങ്ങനെ അരങ്ങുവാഴുകയാണ്. അടുത്തകാലത്ത്  ’മീ ടൂ’ ഒരു കൊടുങ്കാറ്റിന്റെ വേഗതയിലാണ് വന്മരങ്ങളെയടക്കം കടപുഴക്കി എറിഞ്ഞത്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ വളരെ സ്വീറ്റായ, പോസറ്റീവായ ഒരു ഹാഷ്ടാഗ് ക്യാംപെയ്‌നും തരംഗമായി. ഗായിക അമൃത സുരേഷാണ് 'അമേസിങ് മീ’ എന്ന ഹാഷ്ടാഗ് ക്യാംപെയിനു തുടക്കമിട്ടത്. എന്നത്തേയും പോലെ തികച്ചും സാധാരണമായൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആയിരങ്ങൾ ഏറ്റെടുത്ത ത്രില്ലിലാണ് അമൃതയിപ്പോൾ.

amazing2

"ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ദിവസവും സുഹൃത്തുക്കളോട് ഗുഡ് മോർണിങ്, ഹായ് പറയാനൊക്കെ നമ്മൾ ഒരുപാട് സമയം കണ്ടെത്താറുണ്ട്. പക്ഷെ, ഒരിക്കൽ പോലും നമ്മൾ സ്വയം ഒരു ഹായ്, അല്ലെങ്കിൽ ഗുഡ് മോർണിങ് എന്നൊന്നും പറഞ്ഞ് വിഷ് ചെയ്യാറില്ല. ഇങ്ങനെ സ്വയം അംഗീകരിക്കാനും സ്നേഹിക്കാനും കഴിയാത്ത നമ്മളെങ്ങനെ മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യും? ഈ ചോദ്യത്തിൽ നിന്നാണ് ഞാൻ 'അമേസിങ് മീ’ എന്ന ഹാഷ്ടാഗ് ക്യാംപെയിനു തുടക്കമിട്ടത്.

വലുതായൊന്നുമില്ല, ഞാൻ മിടുക്കിയാണ് അല്ലെങ്കിൽ മിടുക്കനാണ് എന്ന് സ്വയം തോന്നുന്ന എന്തെങ്കിലും കാരണങ്ങൾ എഴുതി 'അമേസിങ് മീ’ എന്ന ഹാഷ്ടാഗോട് കൂടി ചിത്രം പോസ്റ്റ് ചെയ്യുക. നിങ്ങൾ അമേസിങ് ആണെന്ന് സ്വയം തോന്നുന്ന കാര്യങ്ങൾ, അതൊരുപക്ഷേ, നിങ്ങളുടെ എഴുത്താകാം അല്ലെങ്കിൽ സൗന്ദര്യമാകാം... അങ്ങനെ എന്തുമാകാം. ഇതായിരുന്നു ഞാൻ ഉദ്ദേശിച്ചത്.

amazing3

ഈ ക്യാംപെയ്ൻ ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ വിപ്ലവം സൃഷ്ടിക്കണം എന്നൊന്നും കരുതിയില്ല. ഞാനെന്നെത്തന്നെ ഒന്ന് സന്തോഷിപ്പിച്ചു. പക്ഷെ, മണിക്കൂറുകൾക്കുള്ളിൽ ഭയങ്കര റസ്പോൺസാണ് കിട്ടിത്തുടങ്ങിയത്. അപ്രതീക്ഷിതമായി ഒരുപാട് പേര്‍ 'അമേസിങ് മീ’യോട് പോസിറ്റീവ് ആയി പ്രതികരിച്ചു. എല്ലാവരും അവരവരുടെ ഇഷ്ടപ്പെടുന്ന കഴിവുകൾ ഉൾപ്പെടുത്തി എന്നെ ടാഗ് ചെയ്ത് അനുഭവങ്ങൾ കുറിച്ചപ്പോൾ മനസ്സ് നിറഞ്ഞു. ഞാൻ കാരണം ഒരാളെങ്കിലും പോസറ്റീവ് ആയി ചിന്തിച്ചാൽ അതെനിക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്. പക്ഷെ, മൂവായിരത്തോളം പേരാണ് എന്നെ ഞെട്ടിച്ചു മുന്നോട്ടുവന്നത്. ഒരുപാട് സന്തോഷം, ഇത്രയും വലിയ സപ്പോർട്ട് നൽകിയ സുഹൃത്തുക്കളോടും പ്രത്യേക നന്ദിയുണ്ട്.

പക്ഷെ, പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ നമുക്ക് ഇഷ്ടപ്പെടാത്ത പല ചോദ്യങ്ങളും നേരിടേണ്ടി വരാറുണ്ട്. മനസ്സ് വിഷമിപ്പിക്കുന്നതും  കുഴപ്പിക്കുന്നതും നെഗറ്റീവ് എനര്‍ജി തളളിവിടുന്നതുമായ ഇത്തരം ചോദ്യങ്ങളിൽ നിന്ന് ഒരു മോചനം വേണം. ഇപ്പോൾ തരംഗമാകുന്ന പല ഹാഷ്ടാഗുകളും ഇങ്ങനെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കാനാണ് ഞാൻ ലൈവില്‍ വന്ന് സംസാരിച്ചതും. എല്ലാവരും 'അമേസിങ് മീ’യെ ഏറ്റെടുക്കണം എന്നാണ് ആഗ്രഹം. ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളിൽ തളരാതെ മുന്നോട്ടു പോവുക. എല്ലാവരും സന്തോഷത്തോടെയിരിക്കുക, നമ്മളാണ് എപ്പോഴും നമ്മുടെ ഹീറോസ്. "- അമൃത സുരേഷ് പറയുന്നു. 

കുഞ്ഞനുജത്തിയുടെ നൂലുകെട്ടിന് കസവുസാരിയിൽ തിളങ്ങി മീനാക്ഷി! ചിത്രങ്ങൾ കാണാം

‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’; ഭരതിന്റെ കുടുംബചിത്രങ്ങൾ കാണാം

ആസിഫ് അലിയെ വലച്ച് കുഞ്ഞ് ആദവും ഹയ മസ്റീനും

‘സംശയ രോഗവും സ്ട്രെസും പടിക്കു പുറത്തു വച്ചോളൂ’; സെക്സിൽ വില്ലനായെത്തുന്നത് ഈ പത്ത് സംഗതികൾ

’ഹെലികോപ്ടറിനെതിരെ തുടരെ അമ്പെയ്തു; നൂറടി ഉയരത്തിൽ വരെ അമ്പുകൾ എത്തി’; ദ്വീപിലെ അനുഭവം പങ്കുവച്ച് പ്രവീണ്‍ ഗൗർ

‘നാട്ടുകാരോട് പറയണം, സൗകര്യമുള്ളപ്പോൾ ഗർഭിണിയാകുമെന്ന്’; ഓർത്തു വയ്ക്കണം ഈ ഒമ്പത് കാര്യങ്ങൾ; കുറിപ്പ്

ഒന്നും പറയാനില്ല! ആദത്തിന്റെ അഭിനയത്തുടക്കത്തിന് അവാർഡിന്റെ തിളക്കം, ടിനി ടോമിന്റെ വഴിയേ മകനും

ആൺകുട്ടികൾ ‘മീ ടൂ’ വെളിപ്പെടുത്തൽ നടത്തിയാൽ എത്ര പെൺകുട്ടികൾ കുടുങ്ങുമെന്നറിയാം! മലയാളത്തിന്റെ ‘പരസ്യ അംബാസഡർ’ പറയുന്നു

ഒന്നും പറയാനില്ല! ആദത്തിന്റെ അഭിനയത്തുടക്കത്തിന് അവാർഡിന്റെ തിളക്കം, ടിനി ടോമിന്റെ വഴിയേ മകനും

ആൺകുട്ടികൾ ‘മീ ടൂ’ വെളിപ്പെടുത്തൽ നടത്തിയാൽ എത്ര പെൺകുട്ടികൾ കുടുങ്ങുമെന്നറിയാം! മലയാളത്തിന്റെ ‘പരസ്യ അംബാസഡർ’ പറയുന്നു