Tuesday 06 December 2022 04:18 PM IST : By സ്വന്തം ലേഖകൻ

പ്രാണ ആശ ശരത് കൾച്ചറൽ സെന്ററിലൂടെ മത്സരയിനങ്ങൾ; പ്രാണ ഇൻസൈറ്റ് ബാലരമ വെർച്വൽ കലോൽത്സവം

prana-balarama-virtual-festival-cover

പ്രാണ ആശ ശരത് കൾച്ചറൽ സെന്ററും ബാലരമയും ചേർന്നു കലാപരമായി കഴിവുള്ളവർക്ക് മത്സരയിനങ്ങൾ നൽകുന്നു. ‘‘14 ഇനങ്ങളാണുള്ളത്. ഈ മത്സരയിനങ്ങൾ പഠിച്ച് റെക്കോർഡ് ചെയ്ത് ഞങ്ങൾക്ക് അയച്ചു തരാം...’’ നടിയും നർത്തകിയും നൃത്താധ്യാപികയുമായ ആശ ശരത് പറയുന്നു. പ്രാണ ഇൻസൈറ്റും ബാലരമയും ചേർന്നു സംഘടിപ്പിക്കുന്ന വെർച്വൽ കലോൽത്സവം, ബാലരമ സ്റ്റാർസ് 2022 നെപ്പറ്റി സംസാരിക്കുകയായിരുന്നു അവർ.

ഏഴു വയസ്സു മുതൽ 26 വയസ്സു വരെയുള്ള കലാകാരന്മാര്‍ക്കായാണ് വിവിധ കലാവിഭാഗങ്ങളിലായി അവസരമൊരുങ്ങുന്നത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒപ്പന, ലളിതഗാനം, കന്റെംപ്രറി ഡാൻസ്, മാപ്പിളപ്പാട്ട് തുടങ്ങി പതിനാലോളം ഇനങ്ങളിലാണ് മത്സരം സംഘടിപ്പിപ്പിക്കുന്നത്.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ മത്സരയിനങ്ങളിൽ താൽപര്യമുള്ളവ തിരഞ്ഞെടുത്ത് അവതരിപ്പിച്ച് 2 മുതൽ 10 മിനിറ്റ് വരെയുള്ള വിഡിയോയാക്കി പ്രാണ ഇൻസൈറ്റ് ആപ്പിൽ രജിസ്റ്റർ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

ഓരോ മത്സരാർഥിക്കും ലഭിക്കുന്ന പബ്ലിക് വോട്ടിന്റെ അടിസ്ഥാനത്തിൽ 100 മത്സരാർഥികളെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കും. വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. മത്സരത്തിനു രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും പ്രാണ ഇൻസൈറ്റിലെ ടാലന്റ് അക്കാദമി ഡിവിഷനിലെ 499/- രൂപ വില വരുന്ന ഏതെങ്കിലും ഒരു കോഴ്സ് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യാം. പ്രാണ ഇൻസൈറ്റ് ആപ്പ് ഡൌൺലോഡ് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ..

കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

prana-balarama-virtual-festival-asha

https://www.vanitha.in/balaramastars

വിശദവിവരങ്ങൾക്കായി വിളിക്കൂ...

prana-balarama-virtual-festival-banner

1800 833 0000, 85928 49008