Friday 05 July 2019 11:02 AM IST : By സ്വന്തം ലേഖകൻ

കസ്തൂരി മഞ്ഞളെന്ന് കരുതി വെളുക്കാൻ മുഖത്തിട്ടത് മഞ്ഞക്കൂവ! ഇനിയും വഞ്ചിതരാകാതിരിക്കാൻ; കുറിപ്പ്

m2 1.മഞ്ഞക്കൂവ 2. കസ്തൂരി മഞ്ഞൾ

കസ്തൂരി മഞ്ഞളും...മഞ്ഞക്കൂവയും. പേരിലും ഗുണത്തിലും രണ്ടും വ്യത്യസ്തമാണെങ്കിലും എങ്ങനെ തിരിച്ചറിയും എന്ന് ചോദിച്ചാൽ പലരും ൈക മലർത്താറാണ് പതിവ്. കസ്തൂരി മഞ്ഞളെന്ന പേരിൽ മുഖത്ത് മഞ്ഞക്കൂവ അരച്ചിടുന്നവരും ആവോളമുണ്ട്. ഈ സാഹചര്യത്തിൽ കസ്തൂരി മഞ്ഞളും ,മഞ്ഞക്കൂവയും എങ്ങനെ തിരിച്ചറിയാം എന്ന് വിശദമാക്കുകയാണ് യുവ കർഷകൻ ലിജോ ജോസഫ്. കൃഷിത്തോട്ടം എന്ന ഗ്രൂപ്പിലാണ് ഇതു സംബന്ധിച്ച വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

'എന്റെ വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല...’; വിദ്യാർഥിയുടെ കുറിപ്പ് കണ്ടു നെഞ്ചു കലങ്ങി അധ്യാപിക!

'വെളുപ്പ് പ്രേമികളേ... നിങ്ങളെന്തിനാണ് ഞങ്ങളുടെ കറുത്ത മക്കളെ ചുട്ടുതിന്നുന്നത്’; വൈറലായി കുറിപ്പ്

 പഠിച്ചു മിടുക്കരാകുന്നതിൽ പഠനമുറിക്കുമുണ്ട് പങ്ക്; വാസ്തു പ്രകാരം സ്റ്റഡി റൂമിന്റെ സ്ഥാനം ഇങ്ങനെ

'നിന്നെ ആളുകൾ ആനയെന്നും അവനെ പാപ്പാൻ എന്നും വിളിക്കും’; പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി യുവതി!

‘കുഞ്ഞുങ്ങളെ താലോലിക്കാൻ പോലും പേടി, മച്ചിപ്പെണ്ണ് കണ്ണ് വയ്ക്കുമത്രേ!’; നാട്ടുകാരേ... സൗകര്യമുള്ളപ്പോൾ ഞാൻ ഗർഭിണിയാകും

m-1

കുറിപ്പ് വായിക്കാം;

ഇനി ഇതിനെപ്പെറ്റി ഒരു ചർച്ച ഗ്രൂപ്പിൽ ഉണ്ടാകാൻ പാടില്ല ....

കസ്തൂരി മഞ്ഞളും ,മഞ്ഞക്കൂവയും തിരിച്ചറിയുന്നത് എങ്ങനെ എന്ന് പറയാം ..

ചിത്രം 1 മഞ്ഞക്കൂവ - കിഴങ്ങിന് നല്ല ഓറഞ്ച് നിറം, ഉദര രോഗങ്ങൾക്കും, നല്ലൊരു ന്യൂട്രിഷൻ diet ആയും ഉപയോഗിക്കുന്നു. ഇതിന്റെ ഇലകൾക്ക് താഴെ കൊടുത്തപ്പോലെ നടുവിലൂടെ ഒരു നീല വര കാണാം

ചിത്രം 2 കസ്തൂരി മഞ്ഞൾ - ക്രീം നിറം, കർപ്പൂരത്തിന്റെ മണം, മുഖത്ത് തേച്ചാൽ ചുട്ടു നീറ്റം ഉണ്ടാകില്ല. ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു ,ഇതിന്റെ ഇലക്ക് നീല വര ഇല്ല ..

ഏതാണ് ഒറിജിനൽ കസ്തൂരി മഞ്ഞൾ ? എങ്ങനെ തിരിച്ചറിയാം...

1. കസ്തൂരി മഞ്ഞൾ മുറിച്ച് നോക്കിയാൽ കാണുന്ന കളർ ക്രീം നിറം ആണ് .... മഞ്ഞ അല്ല .... മഞ്ഞ കളർ ഉള്ളത് മഞ്ഞ കൂവയാണ്

2. കസ്തൂരി മഞ്ഞളിന് കർപ്പൂരത്തിന്റെ മണമാണ്. ഇതിൻറെ ഇല ഒന്ന് ഞെരടി മണത്ത് നോക്കിയാൽ കർപ്പുര മണവും ഉണ്ട്

3. കസ്തൂരി മഞ്ഞൾ പൊടിച്ചതിനും ക്രീം കളറാണ്

4. കസ്തൂരി മഞ്ഞൾ മുഖത്ത് തേച്ചാൽ ഒരിക്കലും നീറ്റൽ അനുഭവപ്പെടില്ല. മുഖ കാന്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ്. ഇത് ഉപയോഗിച്ചാൽ നല്ല കളർ കിട്ടും

5. ഒറിജിനൽ പച്ച കസ്തൂരി മഞ്ഞളിന് ഇപ്പോൾ 1Kg ക്ക് 500 രൂപ വില വരുന്നുണ്ട് .....

കസ്തൂരി മഞ്ഞളിന്റെ ഗുണങ്ങൾ..

**********************************

മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ്‌ കസ്തൂരിമഞ്ഞൾ. ഇതിന്റെ കിഴങ്ങ് (ഭൂകാണ്ഡം) ആണു് ഔഷധയോഗ്യമായ ഭാഗം . Curcuma aromatica എന്നാണു ശാസ്ത്രനാമം.കസ്തൂരിമഞ്ഞളിന്റെ കുഷ്ഠഘ്‌നൗഷധങ്ങളുടെയും വര്‍ണ്യൗഷധങ്ങളുടെയും ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 60 സെന്റിമീറ്റര്‍ മുതല്‍ 120 സെന്റിമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്നു ഈ ഔഷധി.

ശരീരശുദ്ധി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മരോഗം, കുഷ്ഠം, വിവര്‍ണ്ണത എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മശോഭയ്ക്കും നല്ലതാണ്. ഇക്കിള്‍, ചുമ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ശമിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഔഷധയോഗ്യഭാഗം പ്രകന്ദമാണ്.

നവജാതശിശുക്കളെ കസ്തൂരിമഞ്ഞള്‍ തേച്ചു കിളിപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത് രോഗാണുക്കളില്‍ നിന്ന് ചര്‍മ്മരോഗത്തെ സംരക്ഷിക്കാനും ചര്‍മ്മത്തിന് തിളക്കമുണ്ടാക്കാനും സഹായിക്കുന്നു.

തേനീച്ച മുതലായ വിഷജന്തുക്കള്‍ കടിച്ചാല്‍ ആ ഭാഗത്ത് കസ്തൂരിമഞ്ഞള്‍ അരച്ചിടുന്നത് നല്ലതാണ്.

ശ്വാസതടസ്സം, കാസം, കുഷ്ഠം എന്നീ രോഗങ്ങള്‍ക്ക് കസ്തൂരിമഞ്ഞള്‍ പല ഔഷധങ്ങളില്‍ ചേര്‍ത്തുപയോഗിക്കുന്നു.

ചില ഗിരിവര്‍ഗക്കാര്‍ കസ്തൂരിമഞ്ഞള്‍ വേവിച്ച് ഒന്നുരണ്ടു പ്രാവശ്യം വെള്ളം ഊറ്റിക്കളഞ്ഞ് ഒരു ആഹാരമായി ഭക്ഷിക്കുന്നു.

കസ്തൂരിമഞ്ഞള്‍ പനിനീരില്‍ അരച്ച് വെയിലത്ത് വച്ച് ചൂടാക്കി കുറച്ചു ദിവസം പതിവായി മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു ഇല്ലാതാകും

പലരും ഇപ്പോഴും കസ്തൂരി മഞ്ഞളാണെന്ന് പറഞ്ഞ് വെളുക്കാനും മുഖസൗന്ദര്യം വരാനും മഞ്ഞ കൂവ മുഖത്ത് അരച്ചിടുന്നു ....

വഞ്ചിതരാകാതിരിക്കുക ......................

കാലങ്ങൾ ആയി കസ്തൂരി മഞ്ഞൾ ആണെന്ന് കരുതി മഞ്ഞക്കൂവ ഉപയോഗിച്ച് ശീലിച്ചവർ ക്ഷമിക്കുക 😀😀😀

ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യുക .....

കൃഷിയെ സ്നേഹിക്കുന്ന നിങ്ങളുടെ എല്ലാ സുഹൃത്തുക്കളെയും ഈ ഗ്രൂപ്പിലേക്ക് ചേർക്കുക .....കൂടുതൽ കൃഷി അറിവുകൾക്കും ,കൃഷി വിവരങ്ങൾക്കും സന്ദർശിക്കുക .....................