Wednesday 17 April 2019 12:48 PM IST

കേരളത്തിനു മുന്നിൽ വനിത ഈ മുഖങ്ങൾ വയ്ക്കുന്നു; ഇവരുടെ ബാല്യത്തെ കവർന്നെടുത്തത് ആരാണ്?

Vijeesh Gopinath

Senior Sub Editor

endo09643 ഫോട്ടോ: ബേസിൽ പൗലോ

കേരളത്തിനു മുന്നിൽ വനിത ഈ മുഖങ്ങൾ വയ്ക്കുന്നു. ഇവരുടെ ബാല്യത്തെ കവർന്നെടുത്തത് ആരാണ്? കുസൃതിയും കളി ചിരികളും നിറയേണ്ട ഈ വീടുകൾക്കുള്ളിൽ കണ്ണീരും നെടുവീർപ്പുകളും മാത്രം ബാക്കിയാവുന്നത് എന്തു കൊണ്ടാണ്. ഇത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെ ചീളിപ്പാടം ഗ്രാമം. ഇവിടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഇരുപത്തിരണ്ടോളം വീടുകളിൽ ചിറകറ്റു വീണ ഇരുപത്തിരണ്ടോളം കുട്ടികൾ. രണ്ടു വയസ്സു മുതൽ പതിനെട്ടു വയസ്സിനും ഇടയിലാണ് കൂടുതൽ പേരും. തല വലുതായവർ, കാലുകൾ വളഞ്ഞുപോയവർ, അപസ്മാരം ചുഴറ്റിയടിച്ചു നിലത്തു വീഴുന്നവർ. 

endo74246

പഞ്ചായത്തു പ്രസിഡന്റ് ഉൾപ്പടെയുള്ളവർ പറയുന്നത് രോഗബാധിതരായ കുട്ടികളുടെ എണ്ണം ഇതിലും കൂടുമെന്നാണ്. ആകാശത്തു പറന്നുനടക്കാൻ കൊതിക്കുന്ന ഇവരുടെ ചിറകുകൾ ആരാണ് ഒടിച്ചു കളഞ്ഞത്? എന്തുകൊണ്ടാണ് രോഗബാധിതരായ കുട്ടികൾ പിറന്നു വീഴുന്നത്. ഇതുവരെ അതിനെക്കുറിച്ച് ഒരു പഠനവും നടന്നിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 

endo0976

ഒരു പതിറ്റാണ്ടിലേറെ ഈ പരിസരത്ത് എൻഡോസൾഫാൻ തളിച്ചിട്ടുണ്ട്. ഇപ്പോഴും ഉപയോഗിക്കാതെ മുന്നൂറു കിലോയോളം എൻഡോസൾഫാൻ തൊട്ടടുത്തുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണിൽ സൂക്ഷിച്ചിട്ടുണ്ട്. കാസർകോടിനു ശേഷം മറ്റാരുമറിയാത്ത എൻഡോസൾഫാൻ ഗ്രാമമായി ചീളിക്കോട് മാറുകയാണോ?

റിപ്പോർട്ട് പൂർണ്ണമായും ഈ ലക്കം വനിതയിൽ വായിക്കാം; 

endoss2455