Wednesday 15 April 2020 04:36 PM IST

ഹെയർ ഡൈ ചെയ്യണ്ട എന്ന് കരുതിയിരിക്കുന്നവരാണോ നിങ്ങൾ! എങ്കിലിതാ വീട്ടിൽ പരീക്ഷിക്കാവുന്ന കുറച്ചു ടിപ്സ്

Lakshmi Premkumar

Sub Editor

hair-new

ആരും കാണുന്നില്ലല്ലോ അതുകൊണ്ട് ഹെയർ ഡൈ ഒന്നും ചെയ്യണ്ടന്നേ എന്ന് കരുതിയിരിക്കുന്നവരാണോ നിങ്ങൾ. എങ്കിലിതാ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കുറച്ചു ടിപ്സ് പിടിച്ചോ. സ്ഥിരമായി മുടി നിറം നൽകുന്നവർക്ക് വീട്ടിലിരിക്കുമ്പോൾ മുടിക്ക്‌ നൽകാൻ കഴിയുന്ന കുറച്ചു സംരക്ഷണമാർഗങ്ങളാണ്. നിറം മാത്രം പോരല്ലോ, മുടിയുടെ ആരോഗ്യവും നമുക്ക് പ്രധാനമല്ലേ. 1- അകാല നര പലരുടെയും പ്രശ്നമാണ്. പലപ്പോഴും പല വിധ നിറങ്ങൾ ഉപയോഗിച്ച് നമ്മൾ നര മറയ്ക്കാറുണ്ട്. എന്നാൽ വീട്ടിലിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന പ്രകൃതിദത്ത ഹെയർ പാക്ക് നോക്കാം.

ഒരു പകുതി ബീട്രൂട് നന്നായി ആവി കയറ്റുക.ശേഷം ഇത് മിക്സിയിൽ ഒന്ന് ക്രഷ് ചെയ്ത് ഒരു തുണിയിലേക്ക് പകർത്തി നന്നായി നീര് പിഴിഞ്ഞെടുക്കുക. ഈ നീരിനൊപ്പം നമ്മൾ സ്ഥിരമായി തലയിൽ തേക്കുന്ന ഏതെങ്കിലും ഒരെണ്ണ കൂടി മിക്സ് ചെയ്ത് മുടിയിലാകെ പുരട്ടുക.മിനിമം ഒരു മണിക്കൂർ എങ്കിലും ഈ പാക്ക് വെക്കണം.ഇതിനു മുകളിലായി ഒരു ടൗവൽ കൂടി ചുറ്റി വെക്കാം.ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകാം. സ്ഥിരമായി ഒരെണ്ണയും ഉപയോഗിക്കാത്തവർക്ക് വെളിച്ചെണ്ണയ്‌ക്കൊപ്പവും ഒലിവ് ഓയിലിനൊപ്പവും ഇതു മിക്സ് ചെയ്യാം. 2 - മൈലാഞ്ചി ഇലയോ പൊടിയോ തണുത്ത കട്ടൻ ചായയിൽ മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ടു സ്പൂൺ കാപ്പി പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരുമണിക്കൂർ വെക്കുക.ഇതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചു ചേർത്ത് തലയിൽ തിക്ക് പാക്ക് ആക്കി ഇടാം. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. 3- ചിലയാളുകൾക്ക് ഡൈയോ ഹെന്നയോ ചെയ്ത് കഴിഞ്ഞ് മുടിയുടെ അഗ്രഭാഗം ഓറഞ്ചു നിറത്തിൽ കാണാം. പലർക്കും ഈ നിറം ഇഷ്ടമല്ല. അങ്ങനെയുള്ളവർ തൊടിയിൽ കിട്ടുന്ന നീലയമരി, മാർകറ്റിൽ പൊടിയായിട്ടും കിട്ടും ഇതു വെള്ളം ചേർത്ത് പാക്ക് ആക്കി തലയിൽ ഇടാം. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ഓറഞ്ചു നിറം മാറി ഡാർക്ക്‌ ആയിട്ടുള്ള മറ്റൊരു നിറം ലഭിക്കും. 4- രണ്ടു സ്പൂൺ കോഫി പൗഡറും രണ്ടു സ്പൂൺ കോകോ പൗഡറും സമം ചേർത്ത് വെള്ളത്തിൽ ചാലിച്ച് മുടിയിൽ തേച്ചു പിടിപ്പിക്കാം. മുടിയ്ക്ക് കരുതും നിറവും കിട്ടും. കഴുകുമ്പോൾ കുറച്ചു കറിവേപ്പില കൂടി അരച്ച് തലയിൽ പുരട്ടി കുളിക്കാം. 5-കടുക്കാ തോട് വീട്ടിലുണ്ടെങ്കിൽ അതു തലേന്ന് രാത്രി ചീനച്ചട്ടിൽ വെള്ളം ഒഴിച്ച് വെക്കാം. അടുത്ത ദിവസം ആകുമ്പോഴേക്കും വെള്ളം കറുപ്പ് നിറമായിട്ടുണ്ടാകും. ഈ വെള്ളം കുളിക്കുന്നതിനു മുന്നേ തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. പത്തു മിനിറ്റു ശേഷം കഴുകാം. സ്ഥിരമായി ഇതു ചെയ്‌താൽ മുടിയ്ക്ക് കറുപ്പ് നിറം ലഭിക്കും. വിവരങ്ങൾക്കുള്ള കടപ്പാട് - ദീപ്തി സുനിൽ ബ്യൂട്ടിസോൺ കൊച്ചി