Thursday 04 July 2019 07:16 PM IST : By സ്വന്തം ലേഖകൻ

'നിന്നെ ആളുകൾ ആനയെന്നും അവനെ പാപ്പാൻ എന്നും വിളിക്കും’; പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി യുവതി!

kalyani999766

വിവാഹം കഴിയുന്നതോടെ വധൂവരന്മാരെ പറ്റി കമന്റ് പാസാക്കാത്തവർ വളരെ കുറവാണ്. ഇത്തരത്തിലുള്ള  ചെറിയ തമാശ സഹിക്കാം പക്ഷെ, പരിഹാസമായാൽ അത് ഉൾക്കൊള്ളാൻ പ്രയാസമാണ്. പലപ്പോഴും അത് ബോഡി ഷെയിമിങ്ങിന്റെ രൂപത്തിലാകുമ്പോൾ ദമ്പതികളെ മാനസികമായി വേദനിപ്പിക്കും. ഈ വിഷയത്തെപ്പറ്റി അഡ്വക്കറ്റ് കൂടിയായ കല്യാണി ബാവ എന്ന യുവതി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 

കസ്തൂരി മഞ്ഞളെന്ന് കരുതി വെളുക്കാൻ മുഖത്തിട്ടത് മഞ്ഞക്കൂവ! ഇനിയും വഞ്ചിതരാകാതിരിക്കാൻ; കുറിപ്പ്

'എന്റെ വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല...’; വിദ്യാർഥിയുടെ കുറിപ്പ് കണ്ടു നെഞ്ചു കലങ്ങി അധ്യാപിക!

'വെളുപ്പ് പ്രേമികളേ... നിങ്ങളെന്തിനാണ് ഞങ്ങളുടെ കറുത്ത മക്കളെ ചുട്ടുതിന്നുന്നത്’; വൈറലായി കുറിപ്പ്

 പഠിച്ചു മിടുക്കരാകുന്നതിൽ പഠനമുറിക്കുമുണ്ട് പങ്ക്; വാസ്തു പ്രകാരം സ്റ്റഡി റൂമിന്റെ സ്ഥാനം ഇങ്ങനെ

‘കുഞ്ഞുങ്ങളെ താലോലിക്കാൻ പോലും പേടി, മച്ചിപ്പെണ്ണ് കണ്ണ് വയ്ക്കുമത്രേ!’; നാട്ടുകാരേ... സൗകര്യമുള്ളപ്പോൾ ഞാൻ ഗർഭിണിയാകും

കല്യാണി ബാവ എഴുതിയ കുറിപ്പ് വായിക്കാം; 

■നിങ്ങളുടെ ലൗ മാരിയേജ് ആണോ?

■സൈസ് കുറഞ്ഞ ആളെ കല്യാണം കഴിക്കാൻ കാരണം എന്താ? 

■സൈസ് കൂടിയ പെണ്ണിനെ കെട്ടാൻ കാരണം എന്താ?(അത്ര വത്യാസം ഇല്ലയെങ്കിൽ പോലും)

■സത്യത്തിൽ ഈ വലിപ്പ വത്യാസം, ആരോഗ്യവും സന്തോഷപൂരിതവും ആയ ലൈംഗീക ബന്ധത്തിന് ഒരു തടസം ആണ്!!

■ആദ്യം ആദ്യം ഒന്നും തോന്നില്ല, കാല ക്രെമേണ നിങ്ങൾക്ക് പരസ്പരം വലിപ്പ വത്യാസം കൊണ്ട് കോംപ്ലസ്‌ വരും.

■കുട്ടികൾ ആയാൽ അവർ ഒരു കാലത്തു നിങ്ങളുടെ ചേർച്ച ഇല്ലായ്മയെ പറ്റി കളിയാക്കും.

■ഒപ്പം നടക്കുമ്പോൾ അമ്മയും കുഞ്ഞും പോലെ ഇരിക്കും.

■നിന്നെ ആളുകൾ ആനയെന്നും അവനെ പാപ്പാൻ എന്നും വിളിക്കും. Etc Etc... തുടങ്ങിയ കാര്യങ്ങൾ എന്നോട് ചോദിച്ചവരും പറഞ്ഞവരും ഒത്തിരിയാണ്...

ഇനി പറയട്ടെ, ഒരു മനോഭാവത്തിൽ ഞങ്ങളുടെ ഒരു ലൗ മാരേജ് അല്ല!!! പരിപൂർണ്ണമായും അറേൻജ്‌ഡ്‌ മാരേജ് ആയിരുന്നു. ആദ്യമായി കണ്ട മാത്രയിൽ തന്നെ ഞങ്ങൾ ഒത്തിരി നാൾ അറിയാവുന്ന ആളുകളെ പോലെ ആയിരുന്നു. ഒരു വത്യാസം എനിക്ക് അനൂപിൽ തോന്നിയത്, ഇത്രയും നാളും ഞാൻ പരിചയപെട്ടവരിൽ ഭൂരിഭാഗം ആളുകളും എന്റെ ഒപ്പം നിൽക്കാൻ മടിക്കുന്നവർ ആയിരുന്നു. 

അവരെക്കാളും പൊക്കം കൂടുതലും വലിപ്പവും എനിക്ക് ഉള്ളത് കൊണ്ട് ആണ് എന്ന് തുറന്നു പറഞ്ഞവരും ഉണ്ട്. അതുകൊണ്ട് തന്നെ എന്നെ ഇരുത്തി വർത്തമാനം പറയാൻ വരുന്നവർ ആയിരുന്നു എന്റെ ഭൂരിഭാഗം കൂട്ടുകാരും, ഞാൻ പരിചയപ്പെട്ടവരും... എന്നാൽ അനൂപ് ആവട്ടെ!! കണ്ട ദിവസം മുതൽ ഇന്ന് വരെ എന്റെ പൊക്കത്തെ പറ്റിയോ തടിയെ പറ്റിയോ ഒന്നും തന്നെ പറഞ്ഞിട്ടില്ല!

പിന്നെ സൈസ് കുറഞ്ഞ ആളെ കല്യാണം കഴിക്കാൻ കാരണം എന്താ? സൈസ് കൂടിയ പെണ്ണിനെ കെട്ടാൻ കാരണം എന്താ എന്നു ചോദിക്കുന്നവരോട് എനിക്ക് ചോദിക്കാനും മറ്റൊരു ചോദ്യം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്, എന്താണ് ഈ വ്യത്യാസം? പെണ്ണ് ചെറുതായി തന്നെ ഇരിക്കണം എന്ന് എന്താണ് നിർബന്ധം?

ഞാൻ ആവുന്ന ഭാര്യ, ഭർത്താവിനെക്കാളും വലുതായി ഇരുക്കുന്നത് കൊണ്ട് ഞങ്ങൾ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നില്ല! ഉറങ്ങാതെ ഇരിക്കുന്നില്ല! ഹണി മൂണിന് പോവാതെ ഇരുന്നില്ല! ജോലിക്ക് പോവാതെ ഇരിക്കുന്നില്ല! ജീവിതം ആസ്വദിക്കാതെയും ഇരിക്കുന്നില്ല!അടുത്തത് ലൈംഗീക ജീവിതം...

ഞാനും അനൂപും തമ്മിൽ അത്ര വലിപ്പ വത്യാസം ഇല്ലാഞ്ഞിട്ട് പോലും ഈ കാര്യം എന്നോട് ചോദിച്ചവരും പറഞ്ഞവരും ഏറെ ആണ്... ഞാൻ ഒന്ന് പറയട്ടെ.. ഈ പറഞ്ഞവർ, അതായത്, വലിപ്പ വത്യാസം, ആരോഗ്യവും സന്തോഷപൂരിതവും ആയ ലൈംഗീക ബന്ധത്തിന് ഒരു തടസം ആണ് എന്നു പറഞ്ഞവർക്ക് അവരുടെ സ്വന്തം ലൈംഗീക ബന്ധം ഉദാഹരണമായിട്ട് അല്ലെ പറയാൻ സാധിക്കുകയുള്ളു (നിർത്തുന്നു)

അടുത്തത് complex! ഇത് ആരുണ്ടാക്കി?? ജന്തു ശാസ്ത്രത്തിൽ തന്നെ തുടങ്ങാം, Many females are larger than males - for good reason. Big females rule in animal kingdom. എന്നൊക്കെ കേട്ടില്ലേ? നമ്മൾ മനുഷ്യൻ കാലങ്ങൾക്ക് ഇപ്പുറം നാഗരികതയുടെ ഭാഗം ആയി ഉൾക്കൊണ്ട സിദ്ധാന്തമാണ് ആണുങ്ങൾ പെണ്ണുങ്ങളെക്കാളും പൊക്കം വേണം എന്നത്. അതിന് കാരണം പൊതുവെ മനുഷ്യർക്ക് ഇടയിൽ ആണുങ്ങൾ ആണ് വലുപ്പം ഉള്ളവർ ആണ് അതു കൊണ്ട് തന്നെ അത് ഒരു രീതിയാക്കി മാറ്റി നമ്മൾ മനുഷ്യർ. 

പക്ഷെ, അതുകൊണ്ട് വലിപ്പം കൂടിയ പെണ്ണുങ്ങളെ വലിപ്പകുറവ് ഉള്ള ആണുങ്ങൾ ജീവിത പങ്കാളിയാക്കിയാൽ എല്ലാവരുടെ പോലെ തന്നെ ആയിരിക്കും അവരും. അങ്ങിനെ പാടില്ല എന്ന് ആർക്കും പറയാൻ സാധിക്കില്ല. മാത്രമല്ല കേരളത്തിൽ ആണ് ഈ മേൽപറഞ്ഞ complex അഥവാ അപകർഷതാബോധം ഇപ്പോൾ നിലനിൽക്കുന്നത്. ഒരു പക്ഷെ നമ്മൾ സമ്പൂർണ സാക്ഷരത നിറഞ്ഞു തുമ്പുന്ന നാടായത് കൊണ്ട് മാത്രം ആണെന്ന് പറയാതെ വയ്യ!!!

ഇനി ഒരു കാലത്ത് പിറന്നു വളർന്നു വരാൻ ഉള്ള കുട്ടികളുടെ ചിന്താഗതി വരെ ഇപ്പോൾ പ്രവചിക്കുന്നവരോട് എനിക്ക്‌ പറയാൻ ഉള്ളത്. നമ്മുടെ മാതാപിതാക്കൾ നമ്മുടെ കുടുംബം എന്ന കാര്യങ്ങൾ ആണ് കുഞ്ഞുങ്ങളുടെ ചിന്താഗതി എങ്ങനെ ആവും എന്നു തീരുമാനിക്കുന്നത്. മനുഷ്യരെ മനുഷ്യരായി കാണാൻ പഠിപ്പിച്ചാൽ പിന്നെ എവിടെയാണ് വലിപ്പ ചെറുപ്പം, വർണ്ണ വിവേചനം, ജാതി മത വ്യത്യാസങ്ങൾ. ഇനിയുള്ള തലമുറ ഇതൊന്നും ഇല്ലാതെ വളരട്ടെ. അവസാനമായി ഒന്നു കൂടി പറയട്ടെ, ഒരു മനോഭാവത്തിൽ ഞങ്ങളുടെ ഒരു ലൗ മാരിയേജ് അല്ല!!! പരിപൂർണ്ണമായും arranged marriage ആയിരുന്നു. ദൈവം അഥവാ ഒമിനിപോറ്റണ്ട് ആയ എന്തോ എനർജി മുൻകൂട്ടി പ്രേമത്തോടെ, arrange ചെയ്തു വെച്ചിരുന്ന കല്യാണം. 

NB: അനൂപ് എന്ന എന്റെ വാവക്കുട്ടൻ ഞാൻ ആവുന്ന ആനയുടെ പാപ്പാൻ തന്നെ ആണ്... കണ്ടിട്ടില്ലേ തലയെടുപ്പുള്ള ആനകൾ പാപ്പാൻ പറയുന്നത് കേട്ട് അനുസരണയോടെ നിൽക്കുന്നത്. അങ്ങനെ വലിയ ഒരു ജീവിയെ വരച്ച വരയിൽ നിർത്താൻ ഒരു ചെറിയ പാപ്പാൻ തന്നെ വേണ്ടേ, ആനയുടെ ഒപ്പം വലിപ്പം വേണോ? പ്രകാശം പരക്കട്ടെ!

Tags:
  • Social Media Viral