Wednesday 30 May 2018 10:23 AM IST

പ്രണവിനൊപ്പം നായികയായി കല്യാണിയുടെ അരങ്ങേറ്റവും! പ്രിയൻ ‘വനിത’യോടു പറഞ്ഞത്

Sujith P Nair

Sub Editor

ka6 Photo: Syam Babu

മോഹന്‍ലാലിന്റെ മകന്‍ പ്രണവിനു പിന്നാലെ സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണിയും അഭിനയ രംഗത്തേക്ക്. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി നായകനായ തെലുങ്ക് ചിത്രത്തിലൂടെയാകും കല്യാണിയുടെ അരങ്ങേറ്റമെന്ന് പ്രിയദർശൻ ‘വനിത ഓൺലൈനോടു’ പറഞ്ഞു. പ്രണവിന്റെ ജീത്തു ജോസഫ് ചിത്രമായ ‘ആദി’യുടെ മോഷൻ പോസ്റ്റർ ഇറങ്ങിയതിനു പിന്നാലെയാണ് കല്യാണിയുടെ സിനിമാ അരങ്ങേറ്റ വാർത്തയും പ്രിയൻ ‘വനിത ഓൺലൈനോട്’ സ്ഥിരീകരിച്ചത്. 

ka5

വിക്രം കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. കല്യാണി അരങ്ങേറ്റം കുറിക്കുന്നത് മലയാള സിനിമയിലാണെന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതു വാസ്തവമല്ലെന്ന് പ്രിയൻ പറഞ്ഞു. രണ്ടുവർഷം ജോലി ചെയ്തതിനുശേഷം സിനിമയിൽ ഒരു കൈ നോക്കാം എന്നാണ് മകൻ  സിദ്ധാർഥ് പറഞ്ഞതെന്നും സിനിമയിൽ വരാൻ മക്കൾ ആഗ്രഹിച്ചാൽ തടയില്ലെന്നും പ്രിയൻ ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ka7

അമേരിക്കയിൽ ആർക്കിടെക്ചർ ‍ഡിസൈനിങ്ങിൽ ബിരുദ പഠനം പൂർത്തിയാക്കിയ കല്യാണി കഴിഞ്ഞ വർഷമാണ് ചെന്നൈയിൽ മടങ്ങിയെത്തിയത്. അതിനുശേഷം ഉന്നത പഠനത്തിന്റെ ഭാഗമായി സിനിമയിൽ സാബു സിറിളിനൊപ്പം സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രിയനുമായുള്ള ‘വനിത’യുടെ അഭിമുഖത്തോടൊപ്പമുള്ള ചിത്രത്തിലൂടെയാണ് ഏറെക്കാലത്തിനു ശേഷം കല്യാണിയെ മലയാളികൾ കണ്ടത്.

ka4
ka2
ka3
ka1