Wednesday 08 September 2021 04:59 PM IST : By സ്വന്തം ലേഖകൻ

ദിനംപ്രതി ശരാശരി 25 കിലോമീറ്റർ ദൂരം യാത്ര; വളാഞ്ചേരിയിൽ നിന്നു ലഡാക്കിലേക്കു കാൽനടയായി സൈനികനും ഭാര്യയും

kashnn664tgygygg

വളാഞ്ചേരിയിൽ നിന്നു ലഡാക്കിലേക്കു കാൽനടയാത്ര നടത്തുന്ന സൈനികൻ വളയംകാട്ടിൽ അബാസും (34) ഭാര്യ ഷഹനയും(25) യാത്രാമധ്യേ കണ്ണൂരിലെത്തി. ശരാശരി 25 കിലോമീറ്റർ ദൂരമാണു ദിനംപ്രതി ഇവർ യാത്ര ചെയ്യുന്നത്. 3600 കിലോമീറ്റർ ഇരുവരും യാത്ര ചെയ്യും. കാർഗിലിൽ യാത്ര അവസാനിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇന്നു ഇരുവരും കണ്ണൂരിൽ നിന്നു യാത്ര തുടരും.

ഇന്നലെ വൈകിട്ടോടെ കണ്ണൂരിൽ എത്തിയ ഇവർ കണ്ണൂരിലെ യുദ്ധസ്മാരക പരിസരത്തു പുഷ്പചക്രം സമർപ്പിച്ചു. സെപ്റ്റംബർ 1നു രാവിലെ 11നു വളാഞ്ചേരിയിൽ നിന്നാണ് ഇരുവരും യാത്ര പുറപ്പെട്ടത്. 3 മാസം വേണം ലഡാക്കിലെത്താൻ. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു വനിത ദീർഘദൂര യാത്ര നടത്തുന്നത്. മുൻ സൈനികർ ഇരുവർക്കും സ്വീകരണം നൽകി.

Tags:
  • Spotlight