Friday 27 July 2018 02:32 PM IST

അമ്പത് വയസ്സിനു ശേഷം ആരോഗ്യസംരക്ഷണത്തിൽ അൽപ്പം ആയുർവേദമാകാം; ഇതാ വഴികൾ

Tency Jacob

Sub Editor

ayurveda

അമ്പതുവയസ്സിനു ശേഷം ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. പുതിയ കോശങ്ങൾ ഉണ്ടാകാത്തതുകൊണ്ട് നിലവിലുള്ളതിനെ സംരക്ഷിച്ച് നിർത്തേണ്ടത് ആവശ്യമാണ്. അതിനു ചിട്ടയായൊരു ജീവിതക്രമവും ശരീരപരിചരണവും ആവശ്യമാണ്. ഇതാ ആയുർവേദം നിഷ്കർഷിക്കുന്ന മാർഗങ്ങളിലൂടെ അസുഖങ്ങളെ മാറ്റി നിർത്താം ഒപ്പം പുത്തൻ ഉന്മേഷം കൈവരിക്കാം.

∙കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഈ പ്രായത്തിൽ പല രോഗങ്ങൾക്കും കാരണമാകും. ആൺകുട്ടികളുടെ ഇരുപത്തിമൂന്നു വയസ്സിനുള്ളിലും പെൺകുട്ടികളുടെ പത്തൊമ്പത് വയസ്സിനുള്ളിലും ശരീരം പൂർണവളർച്ച എത്തിയിരിക്കും. അതിനുശേഷം ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭക്ഷണമാണ് നാം കഴിക്കേണ്ടത്.

∙നാരുകളടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതു മലബന്ധത്തെ കുറയ്ക്കും.

∙നാരങ്ങാനീര് ഇഞ്ചിനീരു ചേർത്തു കഴിക്കുക,കടുക്ക പൊ ടിച്ചു ചൂടുവെള്ളത്തിൽ ചേർത്തു കഴിക്കുക, ആവണക്കെണ്ണ പാലിൽ ചേർത്തു കഴിക്കുക എന്നിവയെല്ലാം മലബന്ധത്തിനുള്ള പ്രതിവിധികളാണ്.

∙ഏലയ്ക്കാ പൊടിച്ച് ചൂടുവെള്ളത്തിൽ ചേർത്തു കുടിക്കുന്നതും ജാതിക്ക അരച്ച് തേനിൽ സേവിക്കുന്നതും ദഹനക്കേടിനുള്ള ഔഷധമാണ്.

∙ഇഞ്ചിനീരിൽ കുരുമുളകും ജീരകവും തുല്യ അളവിലെടുത്ത് പൊടിച്ച് ചേർത്തുപയോഗിക്കുന്നതും അയമോദകവും ഇന്തുപ്പും കൂടി പൊടിച്ചു ചൂടുവെള്ളത്തിൽ കഴിക്കുന്നതും ദഹനത്തിന് നല്ലതാണ്.

∙ധ്യാനവും യോഗയും മനസ്സിനു ശാന്തിയേകാൻ വാർധക്യകാലത്തു കൂടുതൽ സഹായകമാകും.

∙പച്ചനെല്ലിക്കയുടെ നീര് അറുപതു മില്ലി എടുത്ത് ഒരു സ്പൂൺ നെയ്യും അര സ്പൂൺ തേനും ചേർത്തു സേവിച്ചാ ൽ ദേഹബലം വർധിക്കും.

∙ഉറക്കകുറവിനു തലയിൽ നന്നായി എണ്ണതേച്ച് കുളിക്കുന്നത് പ്രയോജനം ചെയ്യും. അതോടൊപ്പം ശരീരത്തിലും എ ണ്ണയോ കുഴമ്പോ തേച്ച് കുളിക്കാം.

∙ഇളനീർകുഴമ്പ് ദിവസവും കണ്ണിലെഴുതുന്നത് നേത്രരോഗങ്ങളെ തടയും. എന്നാൽ പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരമേ ഇളനീർകുഴമ്പ് ഉപയോഗികാവൂ..

∙ചുക്ക്,ജീരകം,പഞ്ചസാര എന്നിവ തുല്യ അളവിലെടുത്തു പൊടിച്ചു ഇടയ്ക്കിടെ കഴിക്കുക. ചുമയും കഫക്കെട്ടും മാറും.

∙ഈന്തപ്പഴം കുരുകളഞ്ഞ് പാലിലിട്ട് നന്നായി തിളപ്പിച്ച് അ രിച്ച് കുടിച്ചാൽ ക്ഷീണം മാറും.

 

വിവരങ്ങൾക്കു കടപ്പാട്: ഡോ.ബി.രാജ്കുമാർ, സീനിയർ മെഡിക്കൽ ഒാഫിസർ, വെഞ്ഞാറമൂട്,

ഗവ. ആയുർവേദ ഡിസ്പെൻസറി

ഡോ.എം.എൻ. ശശിധരൻ,ചീഫ് ഫിസിഷ്യൻ, അപ്പാവു വൈദ്യൻ ആയുർവേദിക്സ്, കോട്ടയം

ഡോ. സി.വി. അച്ചുണ്ണി വാരിയർ,കോട്ടയ്ക്കൽ ആര്യവൈദ്യശാല