Saturday 05 June 2021 03:17 PM IST : By സ്വന്തം ലേഖകൻ

ആ സന്തോഷച്ചിരിക്ക് വെറും ഒരു മാസത്തെ ആയുസ്, ഓര്‍മ്മകളില്‍ വേദന പടര്‍ത്തി എല്‍സ്റ്റന്റെ വിവാഹ ചിത്രങ്ങള്‍

linston-25

കണ്ണില്‍ച്ചോരയില്ലാതെ കോവിഡ് ഭീകരതാണ്ഡവമാടുകയാണ്. കണ്‍മുന്നില്‍ കാണുന്നവരെ ഒരൊറ്റ നിമിഷം കൊണ്ട് മരണത്തിലേക്ക് തള്ളിവിടുന്നു ഈ രണ്ടാം തരംഗം. വലുപ്പച്ചെറുപ്പമില്ലാതെ ഓരോ ജീവനും കവര്‍ന്നെടുത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ചങ്കുപൊള്ളുന്നത് ഉറ്റവരുടെയാണ്. സ്വപ്‌നങ്ങള്‍ ഒരുപാട് കണ്ട, ഇനിയും ഏറെനാള്‍ പ്രിയരോടൊത്ത് ജീവിക്കാന്‍ കൊതിച്ച എത്രയോ ജീവനുകള്‍ ഈ മഹാമാരിയില്‍ പൊലിഞ്ഞിരിക്കുന്നു... കോവിഡിനോട് മുന്നില്‍ നിന്ന് പടവെട്ടിയ, ഒരു മുന്നണിപ്പോരാളിയെ പോലെ പ്രവര്‍ത്തിച്ച എല്‍സ്റ്റനെന്ന ചെറുപ്പക്കാരന്റെ വിയോഗവും നാടിന്റെ വേദനയാകുകയാണ്. 

lin-1

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച എല്‍സ്റ്റന്‍ കുഴഞ്ഞുവീണാണ് മരിച്ചത്. നാട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു മാറാടി സ്വദേശിയായ ഇദ്ദേഹം. വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിനു മുമ്പേ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നാട്ടില്‍ സജീവമായിരുന്നു എല്‍സ്റ്റണ്‍. രോഗികള്‍ക്ക് വേണ്ട അവശ്യ സഹായമെത്തിക്കാനും ആശുപത്രിയിലെത്തിക്കാനും മരുന്ന് വാങ്ങാനുമുള്‍പ്പെടെ സജീവമായി ഇടപെട്ടു വരികയായിരുന്നു എല്‍സ്റ്റണ്‍. ജൂണ്‍ ഒന്നിന് എല്‍സ്റ്റണ്‍ കോവിഡ് വാക്സീനെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞു വീഴാണ് എല്‍സ്റ്റണ്‍ മരിച്ചത്.

lin-5

ചങ്കുപൊള്ളുന്ന വേദനകളുടെ ആഴമേറ്റി എല്‍സ്റ്റന്റെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയെ കണ്ണീരണിയിക്കുകയാണ്. ഒരു മാസം മുമ്പുള്ള എല്‍സന്റെ വിവാഹ ചിത്രങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് കണ്ണീര്‍ ചിത്രങ്ങളായി മാറി. ഏപ്രില്‍ 22ന് ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ ലിന്റയുമൊത്തായിരുന്നു എല്‍സ്റ്റന്റെ വിവാഹം.

lin-2
lin-3