Monday 21 November 2022 10:32 AM IST : By സ്വന്തം ലേഖകൻ

പുഴയിൽ നഷ്ടമായെന്നു കരുതി, ഇപ്പോഴിതാ കണ്‍മുന്നില്‍; നാല്‍പതു വർഷം മുൻപ് കാണാതായ അമ്മയെ മക്കൾക്ക് തിരികെ ലഭിച്ചു

thanjavur-amma.jpg.image.845.440

തഞ്ചാവൂരിൽ നിന്ന് 40 വർഷം മുൻപ് കാണാതായ അമ്മയെ മക്കൾക്ക് തിരികെ ലഭിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയാണ് അമ്മയും മക്കളും തമ്മിലുള്ള സമാഗമത്തിന് വഴിയൊരുക്കിയത്. ഇടുക്കി കരിമണ്ണൂരിലെ വൃദ്ധസദനത്തിൽ നിന്നാണ് 80 വയസ്സുകാരിയായ അമ്മയെ മക്കൾ കണ്ടെത്തിയത്. പുഴയിൽ നഷ്ടമായെന്നാണ് കരുതിയതെന്ന് മകൻ കല്ലൈമൂർത്തി പറഞ്ഞു.

40 വർഷം മുൻപ് ഭർത്താവുമായി പിണങ്ങി ചെറുപ്രായത്തിലുള്ള മക്കളെയും വിട്ട് മാരിയമ്മ വീടുവിട്ടിറങ്ങി. ഇതിനിടയ്ക്ക് ഭർത്താവും രണ്ട് മക്കളും മരിച്ചതൊന്നും മാരിയമ്മ അറിഞ്ഞില്ല. മൂന്ന് വർഷം മുൻപ് കരിമണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ മാരിയമ്മയെ പൊലീസാണ് വൃദ്ധസദനത്തിൽ എത്തിച്ചത്. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ എത്തുകയും മാരിയമ്മയോട് തമിഴിൽ വിവരങ്ങൾ ചോദിച്ചറിയുകയുമായിരുന്നുവെന്ന് വൃദ്ധസദനം സൂപ്രണ്ട് ജോസഫ് അഗസ്റ്റിൻ പറഞ്ഞു.

Tags:
  • Spotlight