Thursday 22 November 2018 09:39 AM IST

അയ്യോ.. ഞാൻ മേരി സ്വീറ്റിയല്ല, സ്വീറ്റ് രാജി! പ്രവാസി വീട്ടമ്മയ്ക്ക് ഡബ്സ്മാഷ് പൊല്ലാപ്പായി

Priyadharsini Priya

Senior Content Editor, Vanitha Online

raji-manu1

ബാഗും തൂക്കിപ്പിടിച്ച് ശബരിമലയിലേക്ക് പോകാൻ റെ‍ഡിയായിരിക്കുന്ന ആ പെണ്ണിന്റെ അഹങ്കാരം കണ്ടോ? മലയ്ക്കു പോകുന്ന കോലമാ ഇത്. നോക്കിയേ തലയിൽ കൂളിങ് ഗ്ലാസ് വരെയുണ്ട്... സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസമായി കത്തിക്കയറുന്ന വിഡിയോ കണ്ട് ഇങ്ങനെയൊരു കമന്റ് പാസാക്കിയവരാണ് ഏറെയും. മേരി സ്വീറ്റിയെ വിമർശിച്ച് കമന്റ് ഇട്ടവരുടെ എണ്ണവും കുറവല്ല. ഇങ്ങ് ഷാർജയിലിരുന്ന് രാജി മനുവെന്ന ‘മേരി സ്വീറ്റി’ ഇതെല്ലാം കണ്ട് ഊറിച്ചിരിക്കുകയാണ്. "വിഡിയോയിലുള്ളത് ഒറിജിനൽ മേരി സ്വീറ്റി ആണെന്നു കരുതി ചില ’ഗുരുതര’ മെസ്സേജുകൾ വന്നു. ഇതോടെ ഞാൻ ഒന്ന് അലർട്ടായി. ഞാൻ ശരിക്കും മേരി സ്വീറ്റിയല്ലേ, ഡ്യൂപ്ലിക്കേറ്റാണെന്നു വരെ പറഞ്ഞുനോക്കി. നോ രക്ഷ."– രസകരമായ ഡബ്‌സ്മാഷ് അനുഭവത്തെക്കുറിച്ച് പറയുമ്പോൾ അകമ്പടിയായി ചിരിയെത്തും.

പാൽമണം മാറാത്ത കുരുന്നിനെ മാറോട്ചേർത്ത് വീണ്ടും ഗോദയിലേക്ക്; കേരളത്തിന്റെ ‘സൂപ്പർമോം’ ചാന്ദ്നി

raji-manu2

ഉപ്പ മരിച്ചു, 13 വയസ്സിൽ തൊഴിൽ തേടിയിറങ്ങി, പകൽ പഠിച്ചും രാത്രി പണിയെടുത്തും കുടുംബം പോറ്റി! ആരും അറിയാത്ത ‘രുദ്രന്റെ’ ജീവിത കഥ

"എന്റെ ഡബ്‌സ്മാഷ് വിഡിയോ വൈറലായ വിവരം സുഹൃത്തുക്കൾ പറഞ്ഞാണ് ഞാൻ അറിയുന്നത്. ഒട്ടേറെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടു. അടുത്ത സുഹൃത്തുക്കളെല്ലാം വിളിച്ചു അഭിനന്ദിച്ചു. പക്ഷെ, പിന്നീട് അനിഷ്ടം അറിയിച്ചുകൊണ്ട് ചിലരിൽ നിന്ന് മെസ്സേജുകൾ വന്നതോടെയാണ് എവിടെയോ എന്തോ കുഴപ്പം പറ്റിയിട്ടുണ്ടല്ലോ എന്ന് തോന്നിയത്. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഞാനിപ്പോൾ രാജിയല്ല, ’മേരി സ്വീറ്റി’ ആണെന്ന്. നേരിട്ട് ഇക്കാര്യം ചോദിച്ചവരോടൊക്കെ ’ഇത് ഞാനാണേ, ഒരു പാവം പ്രവാസി രാജിയാണേ...’ എന്നൊക്കെ തിരുത്തിയിട്ടുണ്ട്."- രാജി പൊട്ടിച്ചിരിയോടെ പറയുന്നു.

സിനിമ സ്വീറ്റല്ലേ?

അയ്യോ, അതും നിങ്ങൾ അറിഞ്ഞോ? (രാജിയുടെ വാക്കുകളിൽ ചെറിയ ചമ്മൽ). ഈ ഡബ്‌സ്മാഷ് കണ്ട് ചില സിനിമാപ്രവർത്തകർ സുഹൃത്തുക്കൾ വഴി കോണ്ടാക്റ്റ് ചെയ്യുകയായിരുന്നു. ഒരു സിനിമയിലേക്ക് അവസരം വന്നിട്ടുണ്ട്. അതുകൂടാതെ ഒന്നു രണ്ടു ഷോർട്ഫിലിംസിനു വേണ്ടിയും സമീപിച്ചിട്ടുണ്ട്. ഇതെല്ലാം വെറും രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് സംഭവിച്ച കാര്യങ്ങളാണ്. ഇക്കാര്യത്തിൽ കുറച്ചുകൂടി വ്യക്തത വരാനുള്ളതുകൊണ്ട് ഞാനും കാത്തിരിക്കുകയാണ്. പിന്നെ കഴിവുണ്ടായാൽ മാത്രം പോരാ, ഭാഗ്യവും വേണം എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

raji-manu4

അഭിനയം ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. സ്കൂൾ- കോളജ് സമയത്ത് സ്ഥിരമായി മോണോആക്ട് ചെയ്യുമായിരുന്നു. കൈനിറയെ സമ്മാനങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇപ്പോൾ പ്രവാസജീവിതമല്ലേ, ഒറ്റയ്ക്കിരിക്കുമ്പോൾ വീണ്ടും അഭിനയിക്കാൻ മോഹം തോന്നി. അങ്ങനെയാണ് ഡബ്‌സ്മാഷ് ചെയ്തു തുടങ്ങിയത്. ആദ്യത്തെ വിഡിയോയ്ക്ക് ഗംഭീര സപ്പോർട്ട് കിട്ടി. അപ്പോൾപ്പിന്നെ ഒരു ധൈര്യമൊക്കെയായി. എന്റെ മകൾ യുഎഇയിൽ അറിയപ്പെടുന്ന കൊച്ചു ഗായികയാണ്. അവൾക്കുവേണ്ടി ഒരു മ്യൂസിക് ആൽബം ചെയ്ത പരിചയം ഉണ്ട്. അതും മനസ്സിൽവച്ച് ഞാൻ രണ്ടും കൽപ്പിച്ച് ഡബ്‌സ്മാഷിലേക്ക് ഇറങ്ങുകയായിരുന്നു.

പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് എന്റെ വീട്. ഭർത്താവ് മനു സി നായർ ഷാർജയിലെ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആണ്. ഞാനാണെങ്കിൽ ഉള്ള ജോലി റിസൈൻ ചെയ്തു പുതിയ ജോലിയുടെ അന്വേഷണത്തിലും. മൂന്നു പെണ്മക്കളുണ്ട്. മൂത്തയാൾ അനുശ്രുതി, പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഗായികയും. ഇളയകുട്ടികൾ ഇരട്ടകളാണ്, നാലാം ക്‌ളാസിൽ പഠിക്കുന്ന അനുലയയും അനുശ്രേയയും. മൂന്നുപേരും ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനികളാണ്.

മൈ സ്വീറ്റ് മേരി

വേറെ കുറേ ഡബ്‌സ്മാഷ് ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യായിട്ടാ.. ഇത്രയും റീച്ച് കിട്ടിയ കാര്യം അറിയുന്നത് ആയിരം രണ്ടായിരം ഷെയറുകൾ കഴിഞ്ഞതിനുശേഷമാണ്. സുഹൃത്തുക്കൾ ടാഗ് ചെയ്യുമ്പോൾ ആണ് ഞാൻ മേരി സ്വീറ്റി ആയത് അറിയുന്നത്. ചില പേജിൽ ഡബ്‌സ്മാഷ് ആണെന്ന് പറഞ്ഞിരുന്നില്ല. ‘മേരി സ്വീറ്റി, വയസ്സ് 46, ശബരിമല കാണാനെത്തി’ എന്നുമാത്രം. ഇതാണ് ആളുകളിൽ തെറ്റിദ്ധാരണ പടർത്താൻ ഇടയായത്. എന്തായാലും കുറേ അശ്ലീല കമന്റുകൾ കിട്ടി. ആ കഥാപാത്രത്തെ ചീത്ത പറഞ്ഞുകൊണ്ടും കുറേ പേർ വന്നു. ഒടുക്കം ആ വിഡിയോ ഡബ്‌സ്മാഷ് ആണെന്ന് വ്യക്തമാക്കിയപ്പോളാണ് സ്ഥിതി ഒരുവിധം ശാന്തമായത്. ഒരുപക്ഷെ, നാട്ടിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കൊണ്ടാകാം ഇത്. എന്തായാലും ഇപ്പോൾ സങ്കടമൊന്നുമില്ല, ഹാപ്പിയാണ്. പിന്നെ ഇതെന്റെ കഴിവിനുള്ള ഒരു അംഗീകാരമായി കാണുന്നു. അഭിനയം നാച്ചുറൽ ആയി തോന്നിയത് കൊണ്ടല്ലേ ഈ കോലാഹലങ്ങളൊക്കെ.

ശരിക്കും നെഗറ്റീവ് കമന്റ്സ് കിട്ടിയത് രാജി എന്ന എനിക്കല്ല. ആരോടൊക്കെയോ ഉള്ള പൊതുജനങ്ങളുടെ എതിർപ്പാണ് നെഗറ്റീവ് കമന്റസിന്റെ രൂപത്തിൽ പുറത്തുവന്നതെന്ന് വിചാരിക്കുന്നു. മേരി സ്വീറ്റി എന്ന വ്യക്‌തിയെ കളിയാക്കാനോ സമകാലീന സംഭവങ്ങളിൽ രോഷം കൊള്ളാനോ അല്ല ഈ ഡബ്‌സ്മാഷ് ചെയ്തത്. വെറുതെ ഒരു കൗതുകത്തിന് ചെയ്തതായിരുന്നു. കല്പന, ഉർവശി, ലളിതാമ്മ, ഷീലാമ്മ, ധർമജൻ, പ്രേം നസീർ തുടങ്ങി ഒട്ടേറെ പ്രഗത്ഭരുടെ ഡബ്‌സ്മാഷ് ചെയ്തിട്ടുണ്ട്. പക്ഷെ, സൂപ്പർഹിറ്റായത് മേരി സ്വീറ്റിയാണെന്ന് മാത്രം. ഒരു തമാശ എന്നതിനപ്പുറം അതിന് കൂടുതൽ പ്രാധാന്യം ഞാൻ നൽകുന്നില്ല.

എല്ലും തോലുമായി പത്തു വയസ്സുകാരൻ, ഭാരം എട്ടുകിലോ മാത്രം; പട്ടിണി യെമനിലെ കണ്ണീർക്കാഴ്ച

‘മരിക്കും വരെ ഒരു സങ്കടം മാത്രം ബാക്കി നിൽക്കും’; കണ്ണീരണിയിച്ച് ഇഷാന്റെ കുറിപ്പ്


കല്യാണത്തിനു മുമ്പേ ഫസ്റ്റ് നൈറ്റ്; ഈ സേവ് ദ് ഡേറ്റ് വിഡിയോ അതുക്കും മേലെ–വിഡിയോ

ആർത്തവം കാരണം മാറ്റി താമസിപ്പിച്ചു; ഓല ഷെഡിൽ തെങ്ങ് വീണ് ബാലിക മരിച്ചു; ദാരുണം

ആരതിയെ കാണ്മാനില്ല, 'പ്രണയശിക്ഷ'യിൽ നീറി എഡ്‌വിൻ; ഭാര്യയെ കടത്തിക്കൊണ്ടുപോയത് പൊലീസ്!