Thursday 04 July 2019 07:16 PM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞുങ്ങളെ താലോലിക്കാൻ പോലും പേടി, മച്ചിപ്പെണ്ണ് കണ്ണ് വയ്ക്കുമത്രേ!’; നാട്ടുകാരേ... സൗകര്യമുള്ളപ്പോൾ ഞാൻ ഗർഭിണിയാകും

ivn

കുത്തുവാക്കുകളും പരിഹാസങ്ങളും ഒളിപ്പിച്ച ‘വിശേഷം തിരക്കലുകാരുടെ’ കഥകൾ കഴിഞ്ഞ ദിവസം മുതലാണ് വനിത ഓൺലൈൻ വായനക്കാർക്കു മുന്നിലെത്തിച്ചത്. കണ്ണുനീരടക്കി ഒരു കുഞ്ഞിക്കാലിനായി കാത്തിരിക്കുന്നവരുടെ മേൽ ശരം കണക്കെ പതിക്കുന്ന പരിഹാസച്ചിരികളും അസ്ഥാനത്തെ പ്രസവാന്വേഷണങ്ങളും ആശ്വാസമല്ല, മറിച്ച് അന്തമില്ലാത്ത വേദനയാണ് പലർക്കും സമ്മാനിക്കുന്നത്. വേദനയൊളിപ്പിച്ച അക്കഥകൾ ഒരു കൂട്ടം വീട്ടമ്മമാർ വനിത ഓൺലൈനിനോട് പങ്കുവച്ചപ്പോൾ അഭൂത പൂർണമായ പ്രതികരണങ്ങളാണ് ലഭിച്ചത്. പേരും വെളിപ്പെടുത്തിയും അല്ലാതെയും നിരവധി പേർ തങ്ങളുടെ അനുഭവ കഥകൾ ലോകത്തോട് പങ്കുവയ്ക്കാതെത്തി.

കരളുറപ്പു കൊണ്ട് നേരിട്ട ആ ചോദ്യശരങ്ങൾ, വേദനയുടെ പ്രസവകാലങ്ങൾ, നെഞ്ചുനീറ്റുന്ന കുത്തുവാക്കുകൾ വായനക്കാർ അവർ ഇതാ ലോകത്തോടു പങ്കുവയ്ക്കുകയാണ്. പറയാതെ ബാക്കി വച്ച മറുപടി...#ഇവിടെ നല്ല വിശേഷം....

വിശേഷം തിരക്കലുകാരുടെ വേദനയൊളിപ്പിച്ച ചോദ്യങ്ങൾക്കുള്ള വീട്ടമ്മമാരുടെ മറുപടിക്ക് ഇതാ ഒരു തുടർച്ച. സരിഗ സനീഷ് എന്ന യുവതിയാണ് ഓർക്കാൻ ആഗ്രഹിക്കാത്ത ആ ഭൂതകാലത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്.

കസ്തൂരി മഞ്ഞളെന്ന് കരുതി വെളുക്കാൻ മുഖത്തിട്ടത് മഞ്ഞക്കൂവ! ഇനിയും വഞ്ചിതരാകാതിരിക്കാൻ; കുറിപ്പ്

'എന്റെ വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല...’; വിദ്യാർഥിയുടെ കുറിപ്പ് കണ്ടു നെഞ്ചു കലങ്ങി അധ്യാപിക!

'വെളുപ്പ് പ്രേമികളേ... നിങ്ങളെന്തിനാണ് ഞങ്ങളുടെ കറുത്ത മക്കളെ ചുട്ടുതിന്നുന്നത്’; വൈറലായി കുറിപ്പ്

 പഠിച്ചു മിടുക്കരാകുന്നതിൽ പഠനമുറിക്കുമുണ്ട് പങ്ക്; വാസ്തു പ്രകാരം സ്റ്റഡി റൂമിന്റെ സ്ഥാനം ഇങ്ങനെ

'നിന്നെ ആളുകൾ ആനയെന്നും അവനെ പാപ്പാൻ എന്നും വിളിക്കും’; പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി യുവതി!

സരിഗയുടെ അനുഭവ കുറിപ്പ് ഇങ്ങനെ;

കുഞ്ഞില്ല എന്നതിന്റെ മാത്രം പേരിൽ ഒറ്റപ്പെട്ട് പോയ... അല്ല ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുന്ന ഒരാളെന്ന നിലക്ക് എഴുതട്ടെ... ജീവിതത്തിൽ ഞാനിന്ന് ഏറ്റവും കൂടുതൽ വെറുക്കുന്ന ചോദ്യം വിശേഷമൊന്നുമായില്ലേ എന്നതാണ്... കല്യാണം കഴിഞ്ഞ് 3 മാസം മുതൽ കേട്ട് തുടങ്ങി ഇപ്പോ 3 വർഷമായി കേട്ട് കൊണ്ടേ ഇരിക്കുന്നു.

ബന്ധുക്കളുടെ വീടുകളിൽ പോവാറില്ല. പ്രായമായവരോട് മിണ്ടാൻ തോന്നാറില്ല .സമപ്രായക്കാരോട് അവരുടെ കുഞ്ഞിനെ കുറിച്ച് ചോദിക്കാൻ പോലും പേടി.. കാരണം മച്ചി കുഞ്ഞിനെ കണ്ണ് വെക്കും എന്നാരോ പറഞ്ഞു കൂട്ടത്തിൽ ... ആശുപത്രി കയറി ഇറങ്ങി .. ജോലി ചെയ്യുന്ന കാശിന്റെ പകുതിയും ചെലവാക്കി ..പ്രാർത്ഥിച്ച് കാത്തിരിക്കുന്ന എന്നോട് "പഠിപ്പ്കാർക്ക് കൊച്ചിനെ വേണ്ടാത്തോണ്ടായിരിക്കും ഗർഭിണിയാ വാത്തേ" എന്ന് ചോദിക്കും ചിലർ.. ഫെയ്സ് ബുക്കിൽ ഒരു യാത്ര പോയതിന്റെ ഫോട്ടോ ഇട്ടാൽ പിന്നെ കാണുമ്പോ അടുത്ത ചോദ്യം അടിച്ചു പൊളിച്ച് നടക്കാൻ ആണോ പിള്ളേരു വേണ്ടാന്ന് വെച്ചത് എന്ന്.. പിന്നെ വേറൊരു കൂട്ടർ ... ഞങ്ങളുടെ കല്യാണത്തിന് ശേഷം കല്യാണം കഴിഞ്ഞവരുടെ കുട്ടികളുടെ കണക്ക് പറയുന്നവർ ...

നാലാളു കൂടുന്നിടത്ത് ചെന്നാൽ മേൽ പറഞ്ഞ ഒരു ചോദ്യം ഇപ്പോ ഉറപ്പാ'.. സഹികെട്ടെന്തെങ്കിലും പറഞ്ഞാ പിന്നെ തന്റേടി ആവും.... ഡോക്ടറെ മാറ്റാൻ ഉപദേശം... ഭക്ഷണം മാറ്റാൻ ഉപദേശം ... അതിനിടയിൽ ഭർത്താവ് മദ്യപിക്കുന്നുണ്ടോ എങ്കിൽ അത് കൊണ്ടാവും ശരിയാവാത്തെ എന്ന ചോദ്യം ... പ്രശ്നം പെണ്ണിനാണെങ്കിൽ കുത്തി നോവിക്കൽ നെഞ്ചിൽ തറച്ച് കയറും പോലാകും .. എല്ലാവരോടും ഒന്നേ പറയാനുള്ളൂ ഞങ്ങൾക്ക് കുട്ടി വേണമെന്ന് ഈ ലോകത്ത് ഏറ്റവും കൂടുതൽ പ്രാർത്ഥിക്കണതും ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും ... മറ്റാരും അത്ര മേൽ ആഗ്രഹിക്കില്ല .അതുകൊണ്ട് ചോദ്യങ്ങൾ നിർത്തു ജീവിച്ചോട്ടെ....