Tuesday 09 November 2021 12:03 PM IST : By എസ്.പി. ശരത്

ചികിത്സയ്ക്ക് വേണ്ടത് 75 ലക്ഷം; പണമുണ്ടാക്കാൻ നെട്ടോട്ടമോടുന്ന ഉപ്പയെ സഹായിക്കാൻ യൂട്യൂബ് ചാനൽ തുടങ്ങി കുഞ്ഞു ഫൈസാൻ

Faisan-Muhammed

ഫൈസാൻ മുഹമ്മദിന്റെ യൂട്യൂബ് ചാനലിൽ എട്ടു വിഡിയോകളുണ്ട്. പാട്ടും കളിയുമെല്ലാം അതിലുണ്ടെങ്കിലും ഫൈസാൻ എഴുന്നേറ്റു നിൽക്കുന്നതു കാണാനാകില്ല. കാരണം, ഫൈസാന് എഴുന്നേറ്റു നടക്കാൻ കഴിയില്ല. എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗബാധിതനാണ് ഈ നാലു വയസ്സുകാരൻ. 

ഓരോ വർഷവും ജീവൻ നിലനിർത്താൻ 75 ലക്ഷം രൂപയുടെ മരുന്നു വേണം. ചികിത്സയ്ക്കു പണമുണ്ടാക്കാൻ ഓടുന്ന പിതാവ് ഹുസൈന് ആശ്വാസമായി തന്നാലാവും വിധം യൂട്യൂബ് ചാനലിലൂടെ പ്രയത്നിക്കുകയാണ് കുഞ്ഞു ഫൈസാൻ. 

സ്വകാര്യ പ്ലാന്റേഷൻ ഫാക്ടറിയിലെ താൽക്കാലിക ജീവനക്കാരനായ തൃശൂർ വരന്തരപ്പിള്ളി വേലൂപ്പാടം ചീരാത്തൊടി ഹുസൈന്റെയും ഷൈബുവിന്റെയും ഏക മകനാണു ഫൈസാൻ. രണ്ടാം വയസ്സിൽ എസ്എംഎ സ്ഥിരീകരിച്ചു. 2 വയസ്സു കഴിഞ്ഞതിനാൽ റിസിഡിപ്ലാം എന്ന മരുന്നു മാത്രമാണു പ്രതിവിധിയെന്നു ഡോക്ടർമാർ നിർദേശിച്ചു. മൂന്നര സെന്റ് ഭൂമിയും വീടും മാത്രം സ്വന്തമായുള്ള ഹുസൈന് 75 ലക്ഷം രൂപ എത്തിപ്പിടിക്കാവുന്നതിലും ഏറെ അകലെയാണ്. ഫോൺ: 8606635916.

Tags:
  • Spotlight