Thursday 04 July 2019 07:16 PM IST : By സ്വന്തം ലേഖകൻ

'എന്റെ വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല...’; വിദ്യാർഥിയുടെ കുറിപ്പ് കണ്ടു നെഞ്ചു കലങ്ങി അധ്യാപിക!

teacher66gjiioiydd

'എന്റെ വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല. അതുകൊണ്ട് ഞാൻ വീട്ടിൽ എത്തിക്കഴിഞ്ഞാൽ കുറച്ച് കളിച്ച് കുളിച്ച് പഠിക്കും.'- സ്വന്തം ക്ലാസിലെ ഒരു വിദ്യാർഥി എഴുതിയ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അധ്യാപിക. "എന്റെ ക്ലാസിലെ മോന്‍ എഴുതിയതാണ്.. വായിച്ചപ്പോ നെഞ്ച് കലങ്ങി... നാളെ അവന്റെ തലമുടി തലോടണം.. കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം.. ഒന്നിനുമല്ല.. വെറുതെ.. വെറുതെ..."- എന്ന് കുറിച്ചു കൊണ്ടാണ് അധ്യാപികയായ ബദറുന്നീസ വിദ്യാര്‍ഥി കടലാസില്‍ കുറിച്ച വരികള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

'നിന്നെ ആളുകൾ ആനയെന്നും അവനെ പാപ്പാൻ എന്നും വിളിക്കും’; പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി യുവതി!

കസ്തൂരി മഞ്ഞളെന്ന് കരുതി വെളുക്കാൻ മുഖത്തിട്ടത് മഞ്ഞക്കൂവ! ഇനിയും വഞ്ചിതരാകാതിരിക്കാൻ; കുറിപ്പ്

'വെളുപ്പ് പ്രേമികളേ... നിങ്ങളെന്തിനാണ് ഞങ്ങളുടെ കറുത്ത മക്കളെ ചുട്ടുതിന്നുന്നത്’; വൈറലായി കുറിപ്പ്

 പഠിച്ചു മിടുക്കരാകുന്നതിൽ പഠനമുറിക്കുമുണ്ട് പങ്ക്; വാസ്തു പ്രകാരം സ്റ്റഡി റൂമിന്റെ സ്ഥാനം ഇങ്ങനെ

‘കുഞ്ഞുങ്ങളെ താലോലിക്കാൻ പോലും പേടി, മച്ചിപ്പെണ്ണ് കണ്ണ് വയ്ക്കുമത്രേ!’; നാട്ടുകാരേ... സൗകര്യമുള്ളപ്പോൾ ഞാൻ ഗർഭിണിയാകും

നിരവധി പേരാണ് അധ്യാപികയുടെ പോസ്റ്റിന് മറുപടിയുമായി രംഗത്തു വന്നത്. കുട്ടിയ്ക്ക് സഹായ വാഗ്ദാനവുമായും ചിലരെത്തി. ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് വലുതായി വരുന്ന കുരുന്നുകളുടെ പ്രതിനിധിയാണ് ഈ വിദ്യാർഥി എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ കുറിച്ചത്. 

Tags:
  • Social Media Viral