Saturday 13 February 2021 12:31 PM IST : By സ്വന്തം ലേഖകൻ

വിവാഹം കഴിക്കുന്നെങ്കില്‍ ഒരേ പ്രായത്തില്‍ ഉള്ളവരെയോ പ്രായത്തില്‍ കുറവുള്ളവനെയോ തിരഞ്ഞെടുക്കുക: കുറിപ്പ്

veena-js-fb-12

വിവാഹം കഴിക്കുന്നുവെങ്കില്‍ ഒരേ പ്രായത്തിലുള്ളതോ പ്രായത്തില്‍ കുറഞ്ഞവരെയോ തെരഞ്ഞെടുക്കണമെന്ന് പെണ്‍കുട്ടികളോട് പറയുകയാ് ഡോ. വീണ ജെ എസ്. കുടുംബത്തോടുള്ള വിധേയത്വം, കൂട്ടുത്തരവാദിത്തം, എന്നീ സംഗതികളുടെ പശ്ചാത്തലത്തിലാണ് ഡോ. വീണയുടെ കുറിപ്പ്. പ്രഫഷണല്‍ ആയ ഭാര്യാഭര്‍ത്താക്കന്‍മാരുടെ ജീവിതം മുന്‍നിര്‍ത്തിയാണ് ഡോക്ടറുടെ കുറിപ്പ്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

Girls,

എനിക്കറിയുന്ന ഒരു hus-wife ഉണ്ട്. Professionals ആണ്. രണ്ടുപേരും working. ഭാര്യ 25 വയസ്സ്. ഭർത്താവ് 31 വയസ്സ്

അയാൾ ഒരിടത്തു വർക്കിംഗ്‌ ആയിട്ട് കുറച്ച് വർഷങ്ങൾ ആയി. അവൾ ആണേൽ working തുടങ്ങിയിട്ടേ ഉള്ളൂ. പഠിച്ചു കഴിഞ്ഞ ഉടൻ കല്യാണം, കുട്ടി ഒക്കെ ആയി രണ്ടരവർഷം #പോയി. പ്രൊഫഷന്റെ കാര്യം പറയുമ്പോൾ ഈ രണ്ടരവർഷങ്ങൾ #പോയി എന്ന് തന്നെ പറയണം.

കുടുംബം നന്നാകാൻ അല്ലേ എന്നൊക്കെ #തോന്നും. പക്ഷേ പോയിക്കൊണ്ടിരിക്കുന്ന വർഷങ്ങൾ ആർക്കും തിരികെ കിട്ടില്ല. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്ക് പ്രഫഷണൽ ഇടങ്ങളിൽ "എക്സ്പീരിയൻസ് എത്ര" എന്ന ചോദ്യം പോലും പലപ്പോഴും വെല്ലുവിളിയാണ്.

മേല്പറഞ്ഞ സ്ത്രീ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് കൊറോണ വന്നത്. അതോടെ കൊച്ചിനെ ഡേകെയർ ആക്കൽ മുടങ്ങി. ജോലിക്ക് പോകുന്നത് നിർത്തേണ്ടിവന്നു. അവളുടെ അച്ഛനമ്മമാർക്ക് സഹായിക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ലായിരുന്നു. അവന്റെ വീട്ടുകാർ അവന്റെ ചേച്ചിയുടെ കുട്ടികളെ നോക്കാൻ ബാധ്യത ഉള്ളവർ മാത്രമായിരുന്നു. വർഷങ്ങളുടെ ജോലിയായതിനാൽ, പ്രൊമോഷൻ സാധ്യതയൊക്കെ കണക്കിലെടുത്തു അവൻ ജോലി തുടർന്നു എന്നൊന്നും പറയാനാകില്ല. അവനും അവളും ഒന്നിച്ചു ജോലിയിൽ കയറിയാലും ഇത്തരം സാഹചര്യങ്ങളിൽ ആര് വീട്ടിലിരിക്കും എന്നത് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. കരിക്കിൽ കാണിക്കുന്ന അച്ഛന്മാരൊക്കെ വിരലിൽ എണ്ണാനുള്ള അത്ര പോലും നമുക്കിടയിൽ ഉണ്ടാകില്ല.

#കൊറോണയുംകുട്ടികളുംകാരണം ജോലി #പോയ ആളുകളുടെ gender നോക്കിയാൽ അറിയാം നമ്മുടെ സമൂഹം എത്രത്തോളം സ്ത്രീവിരുദ്ധം ആണെന്ന്. (ജോലി #നിർത്തേണ്ടിവന്നു എന്ന് മനഃപൂർവം ഉപയോഗിക്കാത്തതാണ് എന്ന് മനസിലാക്കണം.)

സ്ത്രീയുടെ ചോയ്സ് എന്ന  വർത്താനം ഇവിടെ എടുക്കരുത്.. എന്ത് ചോയ്സ് ആയാലും ആകെമൊത്തം എത്ര നഷ്ടം ആ സ്ത്രീജീവിതത്തിന് സംഭവിച്ചു എന്നത് മാത്രം നോക്കണം. അതിൽ മാതൃസ്നേഹം കൂട്ടി വിഷമയം ആകരുത്. പിതൃസ്നേഹം ഈ contextൽ കുറഞ്ഞാലും കുഴപ്പമില്ല എന്ന സമൂഹത്തിന്റെ ഐഡിയ തന്നെയാണ് മാതൃസ്നേഹത്തെ ഇവിടെ വിഷം എന്ന് പറയിക്കുന്നത്.

സോ, girl, ഒട്ടുമേ അവശ്യവസ്തുവല്ലാത്ത ഈ #വിവാഹംകഴിക്കുന്നെങ്കിൽ

ഒരേ പ്രായത്തിലുള്ളവരെ അല്ലെങ്കിൽ വയസ്സിൽ കുറവുള്ളവനെ തെരഞ്ഞെടുക്കുക. (Last day ഷെയർ ചെയ്ത പോസ്റ്റ്‌ സർക്കാസം ആണെന്ന് മനസിലാക്കുമല്ലോ)?

(ഫെമിനിസ്റ്റ് ആയ) പ്രായത്തിൽ മൂപ്പുള്ളവനാണേൽ പോലും അവന് കുടുംബത്തോടും സമൂഹത്തോടും ഉള്ള വിധേയത്വം ടെസ്റ്റ്‌ ചെയ്യുക എന്നത് നമ്മളെ സംബന്ധിച്ച് അത്ര എളുപ്പമല്ല എന്ന് മനസിലാക്കണം.

NB: ജോലി/govt ജോലി ഇല്ലാത്തവന്മാരെ പെൻവീട്ടുകാർക്ക് വേണ്ടല്ലോ എന്നും, so called patrirchy ടെ victims അല്ലേ ആണുങ്ങൾ എന്നും മോങ്ങുന്നവർ ഇതുവഴി വരല്ലേ പ്ലീസ്. കാരണം ഭർത്താവ് ചത്താലും ജീവിച്ചാലും അവന്റെ കീഴിലാണ് സ്ത്രീയെന്ന് നിരന്തരം ഓർമിപ്പിക്കുന്ന സമൂഹത്തിൽ ഇതും ഇതിനപ്പുറവും ഉണ്ടാകും.