Wednesday 01 March 2023 05:07 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം കിടിലൻ രുചിയിൽ തക്കാളി കിച്ചടി, ഇതാ ഈസി റെസിപ്പി!

tomato65514

തക്കാളി കിച്ചടി

1.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

2.കടുക് – കാൽ ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമളക് – 2–3, നീളത്തില്‍ അരിഞ്ഞത്

ചുവന്നുള്ളി – പത്ത്, അരിഞ്ഞത്

3.തക്കാളി – രണ്ട്, അരിഞ്ഞത്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.വെള്ളം – പാകത്തിന്

5.തേങ്ങ ചിരകിയത് – കാൽ കപ്പ്

തൈര് – കാൽ കപ്പ്

കടുക് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനി‍ൽ വെളിച്ചെണ്ണ ചൂടാക്കുക.

∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙വഴന്നു വരുമ്പോൾ മൂന്നാത്തെ ചേരുവ ചേർത്തിളക്കി പാകത്തിനു വെള്ളം ചേർത്ത് മൂടി വച്ചു വേവിക്കുക.

∙തക്കാളി വെന്ത് ഉടഞ്ഞു വരുമ്പോൾ അഞ്ചാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്ത് ഇളക്കി യോജിപ്പിച്ചു വാങ്ങാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam