Friday 14 April 2023 03:28 PM IST : By സ്വന്തം ലേഖകൻ

വിഷു സ്പെഷൽ വിഷു കട്ട, തയാറാക്കാൻ മറക്കല്ലേ!

vishu

വിഷു ദിനത്തിൽ തയാറാക്കാം വിഷു കട്ട. ഇതാ ഈസി റെസിപ്പി....

വിഷു കട്ട

1.ഉണക്കലരി – രണ്ടരക്കപ്പ്

2.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത

രണ്ടാം പാൽ – എട്ടരക്കപ്പ്

3.ഉപ്പ് – പാകത്തിന്

4.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – മൂന്നു കപ്പ്

ജീരകം – മുക്കാൽ ചെറിയ സ്പൂൺ, ചതച്ചത്

പാകം ചെയ്യുന്ന വിധം

∙ഉണക്കലരി നന്നായി കഴുകി പത്തു മിനിറ്റ് കുതിർക്കുക.

∙പാനിൽ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കുക.

∙തിളച്ചു തുടങ്ങുമ്പോൾ കുതിർ‌ത്ത അരി ചേർക്കണം.

∙നന്നായി ഇളക്കി യോജിപ്പിച്ച് മൂടിവച്ചു വേവിക്കുക.

∙പകുതി വേവാകുമ്പോൾ ഉപ്പ് ചേർത്തിളക്കി വീണ്ടും മൂടിവച്ചു വേവിക്കണം.

∙മുക്കാൽ വേവാകുമ്പോൾ നാലാമത്തെ ചേരുവ ചേർക്കുക.

∙തീ കുറച്ചു വച്ച് കൈവിടാതെ ഇളക്കി അരി വേവിക്കുക.

∙പാനിന്റെ വശങ്ങളിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ വാങ്ങുക.

∙ഒരു പാത്രത്തിൽ നെയ്യ് പുരട്ടി തയാറാക്കിയ മിശ്രിതം ഒഴിച്ച് കനത്തിൽ നിരത്തണം. മയം പുരട്ടിയ ഒരു സ്പൂൺ കൊണ്ട് മുകൾവശം നിരപ്പാക്കണം.

∙ചൂടാറിയ ശേഷം ചതുരക്കഷണങ്ങളായോ ദീർഘചതുരക്കഷണങ്ങളായോ മുറിക്കുക.

∙ശർക്കരപ്പാനിക്കൊപ്പം വിളമ്പാം.