Friday 03 December 2021 01:13 PM IST : By സ്വന്തം ലേഖകൻ

ഈസിയായി തയാറാക്കാം രുചിയൂറും ആപ്പിൾ കേക്ക്, അടിപൊളി റെസിപ്പി!

apple

ആപ്പിൾ കേക്ക്

1.പഞ്ചസാര – രണ്ടേകാൽ കപ്പ്

വെളിച്ചെണ്ണ – ഒന്നരകപ്പ്

2.വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

3.മുട്ട – മൂന്ന്

4.മൈദ – മൂന്നു കപ്പ്

ഉപ്പ് – ഒരു നുള്ള്

സോഡ ബൈ കാർബണേറ്റ് – മുക്കാൽ ചെറിയ സ്പൂൺ

5.കശുവണ്ടിപ്പരിപ്പ് അൽപം നെയ്യിൽ വറുത്തത് – ഒന്നേകാൽ കപ്പ്

6.ആപ്പിൾ പൊടിയായി അരിഞ്ഞത് – മൂന്നരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙അവ്ൻ 175 C ൽ ചൂടാക്കിയിടുക.

∙പഞ്ചസാരയും എണ്ണയും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഇതിൽ വനില എസ്സൻസ് ചേർത്തശേഷം മുട്ട ഓരോന്നായി ചേർത്തടിച്ചു യോജിപ്പിക്കുക.

∙മൈദ, ഉപ്പും സോ‍ഡ ബൈ–കാർബണേറ്റും ചേർത്ത് ഇടഞ്ഞശേഷം, അടിച്ചുവച്ചിരിക്കുന്ന കൂട്ടിൽ ചേർത്തു നന്നായി യോജിപ്പിക്കുക.

∙കശുവണ്ടിപ്പരിപ്പു നെയ്യിൽ വറുത്തതും ചേർത്തിളക്കിയശേഷം ആപ്പിൾ പൊടിയായി അരിഞ്ഞതും ചേർത്തിളക്കണം.

∙ഇതു മയം പുരട്ടിയ കേക്ക് ടിന്നിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഒന്ന്–ഒന്നേകാൽ മണിക്കൂർ ബേക്ക് ചെയ്യുക. കേക്കിന്റെ മുകൾവശം നല്ല ബ്രൗൺ നിറമാകുന്നതാണു കണക്ക്. കേക്കിനു നടുവിൽ ഫോർക്ക് കുത്തി പുറത്തെടുത്താൽ അതിൽ കേക്കിന്റെ അംശം പറ്റിപ്പിടിക്കരുത്.





Tags:
  • Desserts
  • Easy Recipes
  • Pachakam