Wednesday 17 November 2021 11:18 AM IST : By സ്വന്തം ലേഖകൻ

മധുരം തുളുമ്പും വിഭവം, ചോക്ലേറ്റ് പുഡിങ് വിത്ത് ഓറഞ്ച് സോസ്!

pudd

ചോക്ലേറ്റ് പുഡിങ് വിത്ത് ഓറഞ്ച് സോസ്

1.െജലറ്റി‌ൻ – നാലു ചെറിയ സ്പൂൺ

2.പാൽ – ഒന്നരക്കപ്പ്

പഞ്ചസാര – കാൽ കപ്പ്

3.കൊക്കോ പൗഡർ – ഒന്നര വലിയ സ്പൂൺ

വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

4.ഓറഞ്ച്നീര് – മൂന്ന് ഓറഞ്ചിന്റേത്

പഞ്ചസാര – മുക്കാൽ കപ്പ്

നാരങ്ങാനീര് – ഒന്നര വലിയ സ്പൂൺ

5.കശുവണ്ടിപ്പരിപ്പ്, ചെറി – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙െജലറ്റിൻ അല്പം തണുത്ത വെള്ളത്തിൽ കുതിർത്തശേഷം ചൂടുവെള്ളത്തിൽ ഇറക്കിവച്ച് ഉരുക്കിയെടുക്കണം. ∙ചുവടുകട്ടിയുള്ള പാത്രത്തിൽ പാലും പഞ്ചസാരയും ചേർത്തു തിളപ്പിക്കുക.

∙ഇതിൽ കൊക്കോ പൗഡറും വനില എസ്സൻസും ചേർത്തു തുടരെയിളക്കി കുറുക്കണം. കുറുകുമ്പോൾ ജെലറ്റിൻ ഉരുക്കിയതും ചേർത്തു സെറ്റാകാൻ വയ്ക്കുക.

∙ഓറഞ്ചു സോസ് തയാറാക്കാൻ നാലാമത്തെ ചേരുവ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി അടുപ്പിൽ വച്ചു തുടരെ‌യിളക്കി കുറുക്കിയെടുക്കണം.

∙അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം ചോക്ലേറ്റ് പുഡിങ്ങിനു മുകളിൽ ഒഴിച്ചു തണുപ്പിക്കുക.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Desserts