Monday 14 March 2022 12:36 PM IST : By Annie

രുചിയിൽ ഈ താറാവ് വിഭവത്തെ തോൽപിക്കാനാവില്ല, ആനി സ്പെഷ്യൽ ഡക്ക് വിന്താലൂ!

duckkkkkk

ഡക്ക് വിന്താലു

1.താറാവിറച്ചി ഉപ്പും കുരുമുളകും ചേർത്തു വേവിച്ചത് – ഒരു കിലോ

2.കാശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ

ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

ഉലുവ – അര ചെറിയ സ്പൂൺ

3.എണ്ണ – പാകത്തിന്

4.സവാള – മൂന്ന് ഇടത്തരം, പൊടിയായി അരിഞ്ഞത്

5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

6.തക്കാളി – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

7.വിനാഗിരി – ഒരു വലിയ സ്പൂൺ

8.വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

9.ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

10.പഞ്ചസാര – ഒരു ചെറിയ സ്പൂൺ

11.ഉപ്പ് – പാകത്തിന്

12.കറിവേപ്പില, മുട്ട – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙രണ്ടാമത്തെ ചേരുവ അരച്ചു വയ്ക്കുക.

∙ഒരു പാനിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.

∙സവാള അരിഞ്ഞത് മഞ്ഞൾപ്പൊടി ചേർത്തു വഴറ്റുക.

∙സവാള വഴന്നുവരുമ്പോൾ തക്കാളി ചേർത്തിളക്കുക.

∙തക്കാളി വെന്തുടയുന്ന പരുവത്തിൽ അരച്ചു വച്ച മസാല ചേർക്കുക.

∙മസാല മൂത്ത് എണ്ണ തെ‌ളിഞ്ഞു വരുമ്പോൾ വേവിച്ച വെള്ളത്തോടെ ഇറച്ചി ഇതിലേക്കിടുക.

∙ഇതിലേക്ക് വിനാഗിരി ഒഴിക്കുക.

∙പഞ്ചസാരയും പാകത്തിനുപ്പും ചേർക്കുക.

∙ഇഞ്ചിയരിഞ്ഞത് ചേർക്കുക.

∙വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് നന്നായി തിളപ്പിച്ച് ചാറു കുറുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes